ന്യായം റോബിന്റെ ഭാഗത്ത്, പക്ഷെ ലാലേട്ടന്‍ ശിക്ഷിക്കും! താരത്തെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് പ്രേക്ഷകര്‍

രണ്ട് പുതിയ മത്സരാര്‍ത്ഥികള്‍ കൂടി കടന്നു വന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക്. റിയാസ് സലീമും വിനയുമായാണ് പുതിയ താരങ്ങള്‍. ഇരുവരും വന്നതോടെ ബിഗ് ബോസ് വീടാകെ ഇളകി മറിഞ്ഞിരിക്കുകയാണ്. താരങ്ങള്‍ തമ്മിലുള്ള വഴക്കുകളും കൂടിയിരിക്കുകയാണ്. ഇന്നലെയും വഴക്കുണ്ടായിരുന്നു. റിയാസും റോബിനും തമ്മിലായിരുന്നു ഇന്നലെ നടന്ന വഴക്ക്.

റിയാസും റോബിനും തമ്മിലുള്ള വഴക്കില്‍ റോബിനെ പിന്തുണച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ഒരാള്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

''എന്നും ബിഗ് ബോസ്സ് കണ്ട് അതിലെ അടിയും തര്‍ക്കവും കണ്ട് സന്തോഷിക്കുന്ന ഒരു സാധാരണ പ്രേക്ഷകന്‍ ആണ് ഞാനും. ഈ സീസണില്‍ എനിക്ക് അത്ര വലിയ താല്പര്യമോ അതെ സമയം വെറുപ്പോ ഇല്ലാത്ത ആളാണ് റോബിന്‍. എനിക്ക് ഫാന്‍സ് പറയുന്ന പോലെ അത്ര കിടിലന്‍ ആയോ ഹേറ്റേഴ്സ് പറയുന്നപോലെ മോശമായോ തോന്നിയിട്ടില്ല. പക്ഷെ ഇന്നത്തെ സംഭവത്തില്‍ റോബിന്റെ ഭാഗത്താണ് ഞാന്‍?' എന്നാണ് കുറിപ്പില്‍ പറയുന്നത്.

?'റിയാസ് തുടക്കം മുതലേ നല്ല രീതിയില്‍ ആണ് റോബിനെ ടാര്‍ഗറ്റ് ചെയ്യുന്നത് അല്ലെങ്കില്‍ അയാളോട് വെറുപ്പ് കാണിക്കുന്നത് എന്ന് ആര്‍ക്കും മനസിലാകും. വിനയ് അവിടെ പുള്ളിയെ ഒരു സാധാരണ രീതിയില്‍ കോടതില്‍ സംസാരിക്കുമ്പോള്‍ റിയാസ് മനഃപൂര്‍വം വെറുപ്പ് വെച്ച് തന്നെ സംസാരിക്കുകയായിരുന്നു. റോബിന് പകരം ജാസ്മിന്‍ ആയിരിന്നു അങ്ങനെ സംസാരിച്ചത് എന്നിരുന്നെങ്കില്‍ റിയാസ് ഇറങ്ങിപോകാന്‍ എന്തായാലും പറയില്ലായിരുന്നു'' കുറിപ്പില്‍ പറയുന്നു.

'എല്ലാം കഴിഞ്ഞ് വെറുതെ നിമിഷയുടെ വാക്ക് കേട്ട് പുള്ളിക്ക് ശിക്ഷ കൊടുത്തത് ആണേല്‍ തവളചാട്ടം. പുള്ളി ചാടാന്‍ തുടങ്ങിയപ്പോഴേ എനിക്ക് വ്യക്തിപരമായി ഭയങ്കര വിഷമം തോന്നി, ആ ഒരു അവസ്ഥയില്‍ ആരായാലും ബ്രേക്ക് ആകും. പക്ഷെ ഇത്രക്കങ്ങോടു പ്രതീക്ഷിച്ചില്ല. റോബിന്‍ ഏറ്റവും ബ്രേക്ക് ആകുന്നത് ഈ ഇന്‍സിഡന്റില്‍ ആണ് എന്ന് തോന്നുന്നു. ബിത്വ എനിക്ക് ഏറ്റവും ഫ്രസ്റ്റ്രേറ്റിംഗ് ആയി തോന്നിയത് ജാസ്മിന്‍ തന്നെയാണ്. അത്രയും പേര് വഴക്ക് നിര്‍ത്താനും പറഞ്ഞ് തീര്‍ക്കാനും നോക്കുമ്പോ. ക്യാപ്റ്റന്‍ ആയിട്ടും പുള്ളിക്കാരിടെ സ്ഥിരം 'റോബിനെ കളിയാക്കാന്‍' ഫോര്‍മുല എടുത്തത്. വഴക്ക് ഇപ്പൊ എപ്പോഴും ഉണ്ടാകുന്നതാണ്, പക്ഷെ ഇതുപോലെ എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെ ആരും അങ്ങനെ കാണിച്ചിട്ടില്ലെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

പിന്നെ തെറി പറഞ്ഞത് ആണേല്‍ ജാസ്മിന്‍ തെറി പറയുന്നതിലും ഞാന്‍ വലിയ കുഴപ്പം കണ്ടിട്ടില്ല, ഒരു 16+ ഷോ ഹോട്ട്സ്റ്റാറില്‍, ടീവിയില്‍ സെന്‍സര്‍ഡ് ആണുതാനും, പക്ഷെ എന്നായാലും ഈ പ്രാവിശ്യം തെറി പറഞ്ഞത് റോബിന്‍ ആയതുകൊണ്ട് എല്ലാരും ആഗ്രഹിക്കുന്ന, തെറി പറയുന്നതിലുള്ള ശിക്ഷ ലാലേട്ടന്‍ അങ്ങനെ കൊടുക്കും എന്ന് തോന്നുന്നു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം റിയാസും വിനയും തമ്മിലും ഇന്ന് വഴക്കുണ്ടാകുന്നത്. വിധി പറയുന്ന ജഡ്ജിമാര്‍ തമ്മില്‍ അടിയുണ്ടായത് നാടകീയ മുഹൂര്‍ത്തമായിരുന്നു. റിയാസ് ഫേവറിസം കാണിക്കുന്നുവെന്നായിരുന്നു വിനയ് നടത്തിയ ആരോപണം. ഒടുവില്‍ ഇരുവരേയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചു വരുത്തിയ ബിഗ് ബോസ് താക്കീത് നല്‍കുകയായിരുന്നു. അതേസമയം ജാസ്മിന്‍ തലകറങ്ങി വീഴുന്നതിനും മെഡിക്കല്‍ റൂമിലിരുന്ന് പൊട്ടിക്കരയുന്നതും ഇന്ന് പുറത്ത് വന്ന പ്രൊമോ വീഡിയോയിലുണ്ട്. എന്താണ് താരത്തിന് സംഭവിച്ചതെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X