ബിഗ് ബോസ് ഫൈനല്‍ 5 ല്‍ എത്തുക ഇവര്‍ അഞ്ചു പേര്‍? ഒളിച്ചിരിക്കുന്ന സൂത്രശാലി ആര്?
ബിഗ് ബോസ് മലയാളം സീസണ്‍ 4 നാല് ആഴ്ചകള്‍ പിന്നിട്ട് അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യത്തെ നാല് ആഴ്ചകള്‍ കൊണ്ട് തന്നെ സംഭവബഹുലമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍. ഇതിനോടകം തന്നെ വലിയ വഴക്കുകള്‍ക്കും മികച്ച ടാസ്‌കുകള്‍ക്കുമെല്ലാം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. താരങ്ങള്‍ക്കിയില്‍ നിന്നും ശക്തമായ മത്സരവും കണ്ടു. ആരാധകര്‍ തങ്ങളുടെ പ്രിയ താരങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് പകുതി ദൂരത്തിന് അടുത്തെത്തി നില്‍ക്കുകയാണ് ബിഗ് ബോസ് വീട്.
അതേസമയം ആരൊക്കെയായിരിക്കും ഫൈനലില്‍ ഉണ്ടാവുക എന്ന ചര്‍ച്ച ഇപ്പോള്‍ തന്നെ ആരാധകര്‍ക്കിടയില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ഫൈനല്‍ ഫൈവിലുണ്ടാകുമെന്ന് കരുതുന്ന അഞ്ച് പേരെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ടോപ് 5 ഇല്‍ എത്താന്‍ സാധ്യത ഉള്ള ആളുകളെ പറ്റിയുള്ള ഒരു വിശകലനം
1:- ഡോക്ടര്‍ റോബിന്‍ :- THE REAL GAMER....ആദ്യ ആഴ്ചകളില്‍ തന്നെ എല്ലാവരും കൂടി ബഹിരകാശത്തേക്ക് അയച്ചെങ്കിലും, സ്‌ട്രോങ്ങ് ആയി തിരിച്ചു വന്നു ഗ്രൗണ്ടില്‍ നിലയുറപ്പിച്ച ശക്തനായ കണ്ടെസ്റ്റാന്റ്... ഈ ദിവസങ്ങളില്‍ പുറത്ത് ഏറ്റവും കൂടുതല്‍ ഫാന്‍ ബേസ് ഉള്ള വ്യക്തി.. ഈ ഷോയില്‍ ഏറ്റവും കണ്ടന്റ് തരുന്നതും എന്റെര്‍റ്റൈന്‍ ചെയ്യിപ്പിക്കുന്ന മത്സരര്‍ഥി.

2:- ബ്ലെസ്ലി :- THE SILENT KILLER..... കൂട്ടത്തിലെ ഏറ്റവും വലിയ ബുദ്ധി ജീവി...... എല്ലാ ടാസ്‌കുകളിലെയും ലൂപ് ഹോള്‍സ് കണ്ടെത്താന്‍ മിടുക്കന്‍.... ദിവസം കഴിയുംതോറും ഫാന്‍ ബേസ് കൂട്ടുന്ന കണ്ടെസ്റ്റാന്റ്.... മിണ്ടാപ്പൂച്ചയായി ഇരുന്ന് കലം ഉടക്കാന്‍ സാധ്യത ഉള്ള വ്യക്തി.
3:- ജാസ്മിന്‍ :- പച്ചയായ കണ്ടെസ്റ്റാന്റ്... താനായി നില്‍ക്കുന്ന ഏക വ്യക്തി.... പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന പ്ലയെര്‍..... തെറി വിളി ആദ്യ ദിവസങ്ങളില്‍ വളരെ കൂടുതല്‍ ആയിരുന്നു എങ്കിലും ഇപ്പോള്‍ ഒരു വിധം കണ്ട്രോള്‍ ചെയ്യുന്നുണ്ട്.... റോബിന്റെ പിറകെ മാത്രം പോയി പോയി നെഗറ്റീവ് ആവാതിരുന്നാല്‍ ടോപ് 3 ഇല്‍ എന്തായാലും കാണാന്‍ സാധിക്കാവുന്ന വ്യക്തി.

4:- ദില്‍ഷ :- THE CUNNING PLAYER, ബിഗ് ബോസ്സ് വീടിനകത്തു ഉള്ളവരില്‍ ഏറ്റവും ഫാന്‍ ബേസ് ഉണ്ടെന്ന് മനസിലാക്കി, റോബിന്റെയും ബ്ലെസ്ലി യുടെയും ഓപ്പമാ നില്‍ക്കുന്ന സൂത്രശാലി..... തുടക്കത്തില്‍ പാവം ആയി തോന്നിയിരുന്നെങ്കിലും തന്റെ നിലപാടുകള്‍ വ്യക്തമാക്കാനുള്ള പ്ലാറ്റഫോം നല്ല രീതിയില്‍ വിനിയോഗിക്കുന്നുണ്ട്.
Recommended Video

5. അഖില്‍ :- THE REAL POTENTIAL....സീരിയല്‍ ഗംങിന്റെ ഒപ്പം കൂടി ഈ ആഴ്ചകളില്‍ നെഗറ്റീവ് അടിക്കുന്നുണ്ടെങ്കിലും, ഒന്ന് കളി മാറ്റിപിടിച്ചാല്‍ നിഷ്പ്രയാസം മുകളില്‍ എത്താന്‍ സാധിക്കുന്ന വ്യക്തി... സംസാരിക്കാനുള്ള കഴിവ് കൊണ്ട് ആരെ വേണമെങ്കിലും കൌണ്ടര്‍ അടിച്ചു തോല്‍പ്പിക്കാന്‍ ഉള്ള കഴിവ്..... സ്വന്തം നിലപാടുകള്‍ കൂടുതല്‍ പറയാന്‍ തുടങ്ങിയാല്‍ ജന്മനസ്സ് കീഴടക്കാന്‍ സാധിക്കുന്ന പ്ലയെര്‍.
കൂടാതെ നിമിഷ, റോണ്‍സണ്‍ എന്നിവരെയും തള്ളി കളയാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.അതേസമയം അഞ്ചാമത്തെ ആഴ്ചയിലേക്കുള്ള നോമിനേഷന്‍ പ്രക്രിയയ്ക്ക് ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഇത്തവണ ഒമ്പത് പേരാണ് നോമിനേഷനില്‍ ഇടം നേടിയിരിക്കുന്നത്. ലക്ഷ്മി പ്രിയ, റോബിന്‍, ദില്‍ഷ, ജാസ്മിന്‍, ഡെയ്‌സി, ബ്ലെസ്ലി, അപര്‍ണ, റോണ്‍സണ്‍, നവീന്‍ എന്നിവരാണ് നോമിനേഷനിലുള്ളത്. പട്ടികയിലുളളവരെല്ലാം തന്നെ ഇതിനോടകം തന്നെ ശ്രദ്ധ നേടിയവര്‍ ആണെന്നിരിക്കെ ആരാകും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications