നിമിഷയെ കുറ്റം പറയുന്ന കുലസ്ത്രീകളോട്, നിങ്ങളെ പോലൊരു അച്ഛനും അമ്മയുമായിരുന്നു അവളുടേത്!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് നിമിഷ. നേരത്തെ പുറത്തായ ശേഷം തിരികെ വന്ന താരമാണ് നിമിഷ. സീക്രട്ട് റൂമില്‍ നിന്നും തിരികെ വന്നതിന് ശേഷം ബിഗ് ബോസ് വീട്ടില്‍ കാണുന്നത് കൂടുതല്‍ ശക്തയായ മാറിയ നിമിഷയെയാണ്. മികച്ച പ്രകടനത്തിലൂടെ ക്യാപ്റ്റനായി മാറിയ താരമാണ് നിമിഷ. തന്റെ നിലപാടുകളിലൂടേയും നിമിഷ കയ്യടി നേടുന്നുണ്ട്.

ഇന്നലെ നിമിഷും ദില്‍ഷയും തമ്മില്‍ അരങ്ങേറിയത് വലിയ വാക് പോരായിരുന്നു. ലക്ഷ്മി പ്രിയ തന്റെ അമ്മയെ വിളിച്ചുവെന്ന ആരോപണവുമായി നിമിഷ എത്തുകയായിരുന്നു. മോഹന്‍ലാല്‍ വന്ന എപ്പിസോഡിലായിരുന്നു സംഭവം. ഇതില്‍ ലക്ഷ്മി പ്രിയ നിമിഷയോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിമിഷ തന്നെയാണ് തന്റെ അമ്മയെ മറ്റുള്ളവര്‍ക്ക് വഴക്ക് പറയാന്‍ ഇട്ടു കൊടുത്തതെന്ന് ദില്‍ഷ പറഞ്ഞു.

ദില്‍ഷയുടെ വാക്കുകള്‍

ദില്‍ഷയുടെ വാക്കുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നിമിഷ, ജാസ്മിന്‍, സുചിത്ര, അഖില്‍, റോണ്‍സണ്‍, ധന്യ, ബ്ലെസ്ലി എന്നിവര്‍ ദില്‍ഷയ്‌ക്കെതിരെ പരസ്യമായി തന്നെ രംഗത്ത് എത്തിയിരുന്നു. പിന്നാലെ ഡോക്ടറും ദില്‍ഷയോട് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ നിമിഷയെ വിമര്‍ശിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിമിഷയ്ക്ക് പിന്തുണ നല്‍കുന്നൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം വിശദമായി.

അളക്കാന്‍ ഉള്ള രീതി


നിമിഷ ഒരു മികച്ച മത്സരാർത്ഥി ആണ്. ഒരാളുടെ വസ്ത്രധാരണമോ, ഭാഷയോ, ശീലങ്ങളോ ആണോ ഒരു വ്യക്തിയെ അളക്കാന്‍ ഉള്ള രീതി.. ''അതോ അതെല്ലാം ചെയ്യുന്നത് ഒരു സ്ത്രീ ആയത് കൊണ്ടോ? 'ചിന്തുക്കുക ' (ഞാന്‍ പറയാന്‍ വന്നത്)
തന്റെ അച്ഛനെയും അമ്മയെയും കുറിച്ച് എന്തെല്ലാം അവള്‍ (നിമിഷ) പറഞ്ഞാലും അത് അവളുടെ മാതാപിതാക്കള്‍ അല്ലാതാകുന്നില്ല, എന്ന് അവള്‍ക്കറിയാം.. അത് മറ്റൊരാള്‍ക്ക് കുതിര കേറാനുള്ള ലൈസന്‍സ് അല്ല എന്നും കോമണ്‍സെന്‍സ് വെച്ച് പറയേണ്ട ഒന്നായിരുന്നു.

എല്ലാരും മനസിലാക്കേണ്ട ഒരു കാര്യം

ദില്‍ഷ അത് പോലെ തന്നെ എല്ലാരും മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്.. ജന്മം തന്നു എന്ന് കരുതി ആരും അച്ഛനും അമ്മയും ആകുന്നില്ല. നമ്മളുടെ കുട്ടിക്കാലം സുന്ദരമാര്‍ന്ന പോലെ എല്ലാര്‍ക്കും അങ്ങനെ ആണെന്ന് കരുതുന്ന വിഡ്ഢികള്‍ ആകരുത്. എല്ലാ അച്ഛനും അമ്മയും മക്കളെ ഒരുപോലെ ആണ് സ്‌നേഹിക്കുക എന്നും വിചാരിച്ചു വെക്കരുത്. നമുക്ക് ചുറ്റിലും കാണുന്നതാണ് നൊന്തുപെറ്റ അമ്മ തന്നെ കുഞ്ഞിനെ കൊല്ലുന്ന വാര്‍ത്തകള്‍... ജനിപ്പിച്ച തന്ത തന്നെ മകളെ പീഡിപ്പിക്കുന്നത്. ഭാര്യയും കുഞ്ഞിനേയും ഉപേക്ഷിച്ചു പോകുന്ന അച്ഛന്മാരും. ഇതൊക്കെയും ഓരോ അച്ഛനും അമ്മയും തന്നെയാണ് ചെയ്യുന്നത്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview
കുലസ്ത്രീകള്‍

അതുകൊണ്ട് എന്തൊക്കെ പറഞ്ഞാലും ജനിപ്പിച്ച അച്ഛനല്ലേ അമ്മയല്ലേ എന്ന് പറഞ്ഞു നില്‍ക്കുന്ന വിഡ്ഢി സമൂഹങ്ങളുടെ പ്രതിനിധികള്‍ ആകരുത് നിങ്ങള്‍. എല്ലാരുടെ ലൈഫും ഒന്നാണെന്നു ആരും കരുതരുത്... ഓരോരുത്തരുടെയും ലൈഫ് വെത്യാസ്തമാണ്. അത് നമുക്ക് തോന്നുന്നതാ ഒരുപോലെ ആണെന്ന്.. കാരണം അതിലൂടെ നമ്മള്‍ കടന്നു പോയിട്ടില്ല. ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കുട്ടിയെ ചേര്‍ത്ത് നിര്‍ത്തികൊണ്ട് നിമിഷയെ കുറ്റം പറയുന്ന കുലസ്ത്രീകള്‍ ഓര്‍ക്കുക, നിങ്ങളെ പോലെ ഒരു അമ്മ ആയിരുന്നില്ല, ഒരു അച്ഛന്‍ ആയിരുന്നില്ല അവരുടെതെന്ന് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം ഈ ആഴ്ച എവിക്ഷന്‍ പട്ടികയില്‍ പേരുള്ളവരാണ് നിമിഷും ദില്‍ഷയും. ഏഴ് പേരാണ് ഇത്തവണ എവിക്ഷനെ നേരിടുന്നത്. റോബിന്‍, ബ്ലെസ്സി, ജാസ്മിന്‍, ലക്ഷ്മി പ്രിയ, റോണ്‍സന്‍ എന്നിവരാണ് നിമിഷയ്ക്കും ദില്‍ഷയ്ക്കുമൊപ്പം നോമിനേഷനിലുള്ളത്. കഴിഞ്ഞ ആഴ്ച രണ്ട് പേരായിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായത്. ഡെയ്‌സിയും നവീനുമായിരുന്നു പോയ വാരം പുറത്തായത്. ഇത്തവണ ആരായിരിക്കും പോവുക എന്നറിയാനായി കാത്തിരിക്കാം.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X