1000 കുറ്റങ്ങള്‍ക്ക് ഇടയിലും അയാള്‍ ഈ ഒരൊറ്റ കാരണം കൊണ്ട് പ്രിയപ്പെട്ടവന്‍ ആണ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ അഞ്ച് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ഇന്നലെയായിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്നും രണ്ടു പേര്‍ പുറത്തായത്. ആരാധകരാകെ അമ്പരന്ന പുറത്താകലുകളായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. നവീനും ഡെയ്‌സിയുമായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നിന്നും യാത്രയായത്.
ഇന്നത്തെ ദിവസം ബിഗ് ബോസ് വീട്ടില്‍ നടന്ന പ്രധാന ടാസ്‌ക് സംവാദം ആയിരുന്നു. സംവാദത്തിനിടെ ദില്‍ഷയും നിമിഷും തമ്മില്‍ ശക്തമായ വാക് പോര് നടന്നിരുന്നു. ലക്ഷ്മി നിമിഷുടെ അമ്മയെ പറയാനുള്ള പ്രധാന കാരണം നിമിഷ തന്നെയായിരുന്നുവെന്ന ദില്‍ഷയുടെ വാക്കുകള്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഈ സംഭവത്തിന് ശേഷം ദില്‍ഷയോട് പറ്റിയ പിഴവുകളെക്കുറിച്ച് ഡോക്ടര്‍ റോബിന്‍ വിശദീകരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് റോബിന്‍ തന്റെ ഗെയിമിനേയും വ്യക്തിപരമായ കാര്യങ്ങളേയും വേര്‍തിരിച്ച് നിര്‍ത്തുന്നതിനെക്കുറിച്ചുള്ള കുറിപ്പ് വൈറലായി മാറുകയാണ്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ഒരു പ്രേക്ഷക എന്ന നിലയ്ക്ക് ഡോക്ടര്‍ റോബിനോട് ബഹുമാനം തോന്നുന്ന ഒരു കാര്യമുണ്ട്. ഇന്ന് വീട്ടുകാരെ പറയുന്നതുമായി ബന്ധപ്പെട്ട് ഡിബേറ്റില്‍ ദില്‍ഷയും നിമിഷയുമായുള്ള വഴക്കിന് ശേഷം ദില്‍ഷയെ മാറ്റി ഇരുത്തി ഡോക്ടര്‍ പറഞ്ഞു കൊടുത്തത്,
ആളുകളുടെ വ്യക്തിജീവിതവും ഗെയിമുമായി ബന്ധപ്പെടാതെ ഇരിക്കാന്‍ ഡോക്ടര്‍ മാക്‌സിമം ശ്രദ്ധിക്കുന്നുണ്ട്.

ഇതിനു മുന്‍പും ഇതേ കാര്യം ഞാന്‍ ശ്രദ്ധിച്ചത്, കഴിഞ്ഞ ആഴ്ച ഡിബേറ്റ്ന് ശേഷം, ഡെയ്‌സിയുടെ പുകവലി വിഷയം എടുത്തിട്ട് അറ്റാക്ക് ചെയ്യാഞ്ഞത് എന്തുകൊണ്ടാണെന്ന് ദില്‍ഷ ഡോക്ടറോട് ചോദിച്ചപ്പോള്‍, അയാള്‍ കൊടുത്ത മറുപടി ആണ്. വ്യക്തിപരമായ വിഷയങ്ങള്‍ ഗെയിമുമായി ഇട കലര്‍ത്താതെ ശ്രദ്ധിക്കുന്നത്, സ്തുത്യര്‍ഹമാണ്.
ഇതില്‍ മറ്റാര്‍ക്കും ഇല്ലാത്ത ഒരു ക്വാളിറ്റി അയാള്‍ക്കുണ്ട്.. ഗെയിമിന്റെ ഭാഗമായുള്ള കളികളെ (നെഗറ്റീവ് / പോസിറ്റീവ്) അയാള്‍ക്കുള്ളു. വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് ആരെയും അയാള്‍ അറ്റാക്ക് ചെയ്യാറില്ല. അത് ഒരു ക്വാളിറ്റി തന്നെ ആണ്. രാത്രികാല സംസാരങ്ങളിലും പലരും പലരെയും കുറ്റം പറയുമ്പോഴും, അയാള്‍ ആളുകളെ നെഗറ്റീവ് പറയുന്നില്ല. (ദില്‍ഷയോടുള്ള അനാവശ്യ പൊസസീവ്നെസ് മൂലമുള്ള ചില വര്‍ത്തമാനങ്ങള്‍ ആണ് ആകെ മാറ്റം ) അത് ഒഴിച്ച് നിര്‍ത്തിയാല്‍ അയാളുടെ 99% സംസാരവും അയാളെ പറ്റി തന്നെ ആണ്.

Game is game, Personal is personal. 1000 കുറ്റങ്ങള്‍ക്ക് ഇടയിലും അയാള്‍ ഈ ഒരൊറ്റ കാരണം കൊണ്ട് പ്രിയപ്പെട്ടവന്‍ ആണ്. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം ഈ ആഴ്ചയിലേക്കുള്ള നോമിനേഷനും ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഏഴ് പേരാണ് ഇത്തവണ നോമിനേഷനിലുള്ളത്. റോബിന്‍, ബ്ലെസ്ലി, ദില്‍ഷ, ലക്ഷ്മി പ്രിയ, ജാസ്മിന്‍, റോണ്‍സണ്‍ എന്നിവരാണ് നോമിനേഷിലുള്ളത്. ഇതില്‍ ബ്ലെസ്ലിയേയും ദില്‍ഷയേയും ക്യാപ്റ്റായ അഖില്‍ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നേരിട്ട് നോമിനേറ്റ് ചെയ്യുകയായിരുന്നു.

അതേസമയം വലിയ വാക് പോരായിരുന്നു ഇന്ന് ദില്‍ഷയും നിമിഷയും തമ്മിലുണ്ടായത്. തന്റെ ജീവിത കഥ പറയുന്ന ടാസ്കില്‍ നിമിഷ അമ്മയേയും അച്ഛനേയും കുറിച്ച് പറഞ്ഞതായിരുന്നു ദില്‍ഷ ചൂണ്ടിക്കാണിച്ചത്. അച്ഛനേയും അമ്മയേയും ഇട്ടു കൊടുത്തത് നിമിഷ ആണെന്ന് ദില്‍ഷ പറഞ്ഞു. ഇതോടെ നിമിഷ പൊട്ടിത്തെറിക്കുകയായിരുന്നു. എന്റെ അമ്മയേയും അച്ഛനേയും കുറിച്ച് ഞാനെന്ത് പറഞ്ഞാലും മറ്റൊരാള്‍ക്കും അവരെക്കുറിച്ച് സംസാരിക്കുന്നുള്ള അവകാശമില്ലെന്ന് നിമിഷ പറഞ്ഞു. പിന്നാലെ ജാസ്മിന്‍, സുചിത്ര, റോണ്‍സണ്‍ എന്നിവരും നിമിഷയ്ക്ക് പിന്തുണയുമായി എത്തുകയായിരുന്നു.


Click it and Unblock the Notifications