കുലസ്ത്രീയും ഫെമിനിച്ചിയും! ലക്ഷ്മിയും ജാസ്മിനും ഒരുപോലെ എലിമിനേറ്റാകും; കാരണം ഇതാണ്‌

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ലക്ഷ്മി പ്രിയയും ജാസ്മിനും. തീര്‍ത്തും രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന കാഴ്ചപ്പാടുകളുള്ളവര്‍. ഇവര്‍ ഇരുവരും തമ്മില്‍ പലപ്പോഴായി വഴക്കിട്ടിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ബിഗ് ബോസ് ആരാധകര്‍ ജാസ്മിനോടും ലക്ഷ്മി പ്രിയയോടും ഒരുപോലെ കാണിക്കുന്ന അവഗണനയെക്കുറിച്ച് ഒരു കുറിപ്പ് തുറന്നെഴുതുകയാണ്.

പുരുഷന്മാരെ മാസ് ആക്കുമ്പോള്‍ സ്ത്രീകളെ ഫെമിനിച്ചികളും കുലസ്ത്രീകളുമാക്കുന്നതിനെക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം തുടര്‍ന്ന്.

മലയാളി പൊളിയാണ്

മലയാളി പൊളിയാണ്. ബിഗ്ഗ് ബോസ്സ് ഫാന്‍സും പൊളിയാണ്. മലയാളി സ്ത്രീകളെന്ന വിക്ടിംസിന് കലാകാലങ്ങളായി പുരുഷകേന്ദ്രീകൃത സമൂഹം നല്‍കിയതോ അടിച്ചേല്‍പ്പിച്ചതോ ആയ വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ട്ടാനങ്ങള്‍ എന്നിവ പിന്തുടര്‍ന്നാല്‍ ഉടനെ അവര്‍ക്കൊരു ടാഗ് വീഴും.കുലസ്ത്രീ.

ഫലം = ബിഗ്ഗ് ബോസ്സ് ഹൌസില്‍ വിന്നര്‍ ആവുക എന്ന സാധ്യതയില്‍ നിന്ന് പോലും ആ വ്യക്തി മലയാളി മനസ്സുകളില്‍ നിന്ന് എലിമിനെറ്റ് ചെയ്യപ്പെടും. മലയാളി സ്ത്രീകള്‍ കലാകാലങ്ങളായി പുരുഷകേന്ദ്രീകൃത സമൂഹം നല്‍കിയതോ അടിച്ചേല്‍പ്പിച്ചതോ ആയ വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ട്ടാനങ്ങള്‍ എന്നിവ പിന്തുടരാതെ, വ്യക്തി താല്പര്യങ്ങള്‍ക്ക് അനുസരിച്ചും, സാമൂഹിക അനീതികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തിയും ജീവിക്കാന്‍ തുടങ്ങിയാല്‍ ഉടനെ അവര്‍ക്കൊരു ടാഗ് വീഴും, ഫെമിനിച്ചി.

 എലിമിനെറ്റ് ചെയ്യപ്പെടും

ഫലം = ബിഗ്ഗ് ബോസ്സ് ഹൌസില്‍ വിന്നര്‍ ആവുക എന്ന സാധ്യതയില്‍ നിന്ന് പോലും ആ വ്യക്തി മലയാളി മനസ്സുകളില്‍ നിന്ന് എലിമിനെറ്റ് ചെയ്യപ്പെടും. ചുരുക്കി പറഞ്ഞാല്‍ മലയാളം ബിഗ്ഗ് ബോസ്സ് വീട്ടില്‍ സ്ത്രീയായി നിന്ന് ജയിച്ചു കയറണമെങ്കില്‍ കുലസ്ത്രീയ്ക്കും ഫെമിനിച്ചിയ്ക്കും ഇടയില്‍ മലയാളി പൊതുബോധം വരച്ചു വെച്ച ഒരു നൂല്‍ കനമുള്ള രേഖയുണ്ട്. അതിലൂടെ മാത്രമേ നടക്കാവൂ. അതിലൂടെ നടന്ന് കയറിയാല്‍ മാത്രമേ വിജയകിരീടത്തിലേക്ക് നിങ്ങള്‍ എത്തുകയുള്ളൂ.
സംശയമുണ്ടെങ്കില്‍ മുന്‍വിധികള്‍ ഇല്ലാത്ത മനസ്സുമായി നമുക്ക് പരിശോധിക്കാം.

മികച്ച പ്രകടനം

ബിഗ്ഗ് ബോസ്സ് വീട്ടില്‍ കഴിഞ്ഞ ആഴ്ചകള്‍ എടുത്താല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ മുഴുവന്‍ സ്ത്രീകളാണ്. അതില്‍ തന്നെ ഏറ്റവും മികവ് പുലര്‍ത്തിയ രണ്ട് ആളുകള്‍ ആണ് ജാസ്മിന്‍ & ലക്ഷ്മിപ്രിയ. ഇന്ന് ബിഗ്ഗ് ബോസ്സ് വീട്ടിലെ മികച്ച മത്സരാര്‍ത്ഥിയ്ക്ക് വേണ്ടി ഒരു പോള്‍ നടത്തിയാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇവര്‍ രണ്ടും ഉണ്ടാവില്ല എന്നത് സത്യമാണ്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
കളിച്ചു മുന്നേറുക

പഴഞ്ചന്‍ ചിന്തകളും സ്യൂടോ സയന്‍സ് ആശയങ്ങളുമായി കുലപുരുഷന്മാര്‍ വന്നാല്‍ ആര്‍മിയും ചാവേര്‍ സംഘങ്ങളും ഉണ്ടാകുന്ന ആളുകള്‍ അതേ നിലപാടുകളുമായി ഒരു സ്ത്രീ വന്നാല്‍ കുലസ്ത്രീ എന്ന് പറഞ്ഞു അവഗണിക്കുന്നു. ബിഗ്ഗ് ബോസ്സ് വീട്ടില്‍ ഒരു പുരുഷന്‍ രോഷാകുലനായി സംസാരിച്ചാല്‍, തെറി പറഞ്ഞാല്‍ മാസ്സ് ഡാ, വില്ലന്‍ ഡാ എന്ന് ആര്‍ത്തു വിളിച്ചു ആര്‍മികളും ചാവേര്‍ സംഘങ്ങളും ഉണ്ടാക്കുന്ന ആളുകള്‍ ഇതേ കാര്യം ഒരു സ്ത്രീ ചെയ്താല്‍ അവളെ ഫെമിനിച്ചി എന്ന് വിളിച്ചു അവഗണിക്കുന്നു.

ഈ അവഗണന നടത്തുന്നവര്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ചേര്‍ന്നാണ് എന്നതാണ് അതിന്റെ ബൂട്ടി. ആരോ വരച്ച ഉത്തമസ്ത്രീ നൂല്‍ രേഖയിലൂടെ നടന്ന് കയറി എന്നേലും ഒരു സ്ത്രീ വിജയി BB മലയാളം വിജയി ആവുമെന്ന് നമുക്ക് പ്രത്യാശിക്കാം. പൊളി മലയാളികളോട് : ബിഗ് ബോസ് ഗെയിം ഷോ ആണ്, അവിടെ കളിച്ചു മുന്നേറുന്ന ആള്‍ക്കാരെ വിജയികളാക്കൂ.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X