കൂടെയുള്ള ദില്‍ഷയെ പോലും കേള്‍ക്കുന്നില്ല! വെറും ആവറേജ് ആയ റോബിന്‍ എങ്ങനെ ഇത്ര പിന്തുണ നേടുന്നു?

ബിഗ് ബോസ് വീട്ടിലെ സ്ഥിരം ചര്‍ച്ചാ വിഷയമാണ് റോബിന്‍. താരത്തിന് നിരവധി ആരാധകരുമുണ്ട്. എന്നാല്‍ താരത്തിന് വിമര്‍ശനങ്ങളും ശക്തമാണ്. പിആര്‍ വര്‍ക്കാണ് റോബിനെ സഹായിക്കുന്നതെന്നും താരം വീട്ടിലെ ടാസ്‌കുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെന്നും നെഗറ്റീവ് ഗെയിമാണ് കളിക്കുന്നതെന്നുമാണ് വിമര്‍ശനം.

ഇതിനിടെ ഇപ്പോഴിതാ റോബിന് എന്തുകൊണ്ട് ഇത്രയും ഫാന്‍സ് ഉണ്ടായെന്ന് വിലയിരുത്തുകയാണ് ഒരു പ്രേക്ഷകന്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലാണ് വിലയിരുത്തല്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

അന്തം ഫാന്‍സ്

''റോബിന് ഇത്രയും അന്തം ഫാന്‍സ് ഉണ്ടായതിനു പിന്നില്‍ പി ആര്‍ വര്‍ക്ക് മാത്രമാണോ? ടാസ്‌കിലും മൈന്‍ഡ് ഗെയിമിലും ആവറേജ് മാത്രമായ റോബിന് എങ്ങനെ ഇത്ര സപ്പോര്‍ട്ട് വരുന്നു?'' എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.

''എന്‍ട്രി മുതല്‍ തന്നെ അരഗന്‍സും മറ്റുള്ളവരെ കേള്‍ക്കാന്‍ തയ്യാറുമല്ലാത്ത മനോഭാവം ഉള്ളയാളാണ് റോബിന്‍. ഡോക്ടര്‍ എന്ന പ്രിവിലേജും 8 മാസം അരച്ചു കലക്കി കുടിച്ച ആള്‍ ബുദ്ധിരാക്ഷസനായിരിക്കും എന്ന തോന്നലുമാണ് ആദ്യമായി ഫാന്‍ ബേസ് ഉണ്ടാക്കിയത്. അതിന്റെ കൂടെ പി ആര്‍ വര്‍ക്കും ഉള്ളില്‍ ഇതൊക്കെ എന്റെ സ്റ്റ്രാറ്റജി എന്ന പറച്ചിലും. ആദ്യത്തെ രണ്ടാഴ്ച മുന്‍പ് വിജയിച്ചവരെ അനുകരിക്കാന്‍ ശ്രമിച്ചതൊക്കെ പ്രേക്ഷകര്‍ പൊക്കുകയും എയറിലാകുകയും ചെയ്തതാണ്. തേയുന്നതൊക്കെ ആയിരുന്നു സ്ട്രാറ്റജികള്‍'' എന്നും കുറിപ്പില്‍ പറയുന്നു.

ജാസ്മിന്‍ ഒരു കാരണം

പിന്നീട് റോബിന് സപ്പോര്‍ട്ട് കിട്ടാന്‍ ജാസ്മിന്‍ ഒരു കാരണം ആയിരുന്നു. മലയാളി സദാചാര പൊതു ബോധത്തിന് പറ്റാത്ത തെറി പറയുന്ന പുകവലിക്കുന്ന ലെസ്ബിയന്‍ റിലേഷന്‍ഷിപ്പുള്ള ജാസ്മിനോടുള്ള ദേഷ്യം പൊതു സമ്മതനായ റോബിന്റെ സപ്പോര്‍ട്ട് കൂട്ടി എന്നാണ് കുറിപ്പിലെ വിലയിരുത്തല്‍. എങ്കിലും ടാസ്‌കിലും ഒരു വാദം കൃത്യമായി പറഞ്ഞ് ജയിക്കുന്നതിലും ജാസ്മിന്‍ മുന്നിലായിരുന്നു എന്നും തെറി പറയുമ്പോളും മറ്റുള്ളവരുടെ വാദം കേട്ട് സ്വന്തം നിലപാട് ശക്തമായി ജാസ്മിന്‍ പറയുമ്പോള്‍ വെറുതെ ഒച്ച വെക്കുന്നയാളാണ് റോബിന്‍ എന്നും കുറിപ്പില്‍ പറയുന്നു.

മറ്റുള്ളവര്‍ റോബിന്‍ അനാവശ്യ പബ്ലിസിറ്റി തിരിച്ചറിഞ്ഞ് അവഗണിക്കാന്‍ നോക്കിയപ്പോളും ജാസ്മിന്റെ brutally genuine സ്വഭാവം കാരണം റോബിനെ അവഗണിക്കാന്‍ പറ്റാതായി. അതൊരു grudge ആയി വളരുകയും ചെയ്തു എന്നും കുറിപ്പില്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ ഗാപ്പില്‍ ലവ് സ്റ്റോറി ക്രിയേറ്റ് ചെയ്തതോട് കൂടി വേറെ ലെവല്‍ പ്രേക്ഷകര്‍ കൂടി ഫാന്‍സ് ആയെന്നും അദ്ദേഹം പറയുന്നു.

ബ്ലസ്ലിയുടെ ക്രഷ്


ബ്ലസ്ലിയുടെ ക്രഷ് തുറന്ന് പറച്ചില്‍ വരെ റോബിന്റെ ഈ നീക്കത്തിനെ ബ്ലോക്ക് ചെയ്യാനായിരുന്നു. അത് പിന്നീട് കൈ വിട്ട് പോയി. ഇപ്പോളും കൂടെയുള്ള ദില്‍ഷയുടെ അഭിപ്രായം പോലും ആത്മാര്‍ത്ഥമായി സ്വീകരിക്കാത്ത ആളാണ് റോബിന്‍ എന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.


അതിനിടയില്‍ എന്തു ചെയ്താലും സപ്പോര്‍ട്ട് എന്ന രീതിയില്‍ ഒരു തരം ടോക്‌സിക് ഫാന്‍ ബേസ് രൂപപ്പെടുകയും എല്ലാവര്‍ക്കും ഇഷ്ടമുള്ള ആളെ സപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ ആളു കൂടുകയും ചെയ്തു. റിയാസിനെതിരെ ഒക്കെ നടക്കുന്ന ടോക്‌സിക് അബ്യൂസുകള്‍ അതിന് തെളിവാണ്. റോബിന്‍ റിയാസിനെ കുത്തിക്കൊന്നാലും ഒരു പോളിട്ട് ആരാണ് ശരി എന്ന് ചോദിച്ചാല്‍ 80% വോട്ടും Dr ലവ് എന്ന കമന്റും കാണുന്ന സ്ഥിതിയാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്.

ടോക്‌സിക് ഫാന്‍ ബേസ്

ഇതിനു മുന്‍പ് ഇങ്ങനെയൊരു ടോക്‌സിക് ഫാന്‍ ബേസ് രൂപപ്പെട്ടത് രജത് കുമാറിനു വേണ്ടിയാണ്.അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ടാസ്‌കില്‍ നിന്നൊക്കെ ഓടിയൊളിക്കുന്ന, അലമ്പുന്ന, ഹൗസില്‍ ഒരു പോസിറ്റീവ് വൈബും ഉണ്ടാക്കാത്ത സ്വയം തന്നെ ആസ്വദിക്കാത്ത നാച്ചുറല്‍ അല്ലാത്ത ഒരു ക്രിയേറ്റഡ് വിന്നര്‍ ഇത്തവണ ഉണ്ടാകും എന്നും കുറിപ്പില്‍ പറയുന്നു. തെറി പറയുന്ന ജാസ്മിനൊക്കെ പരമാവധി ആസ്വദിക്കാന്‍ ശ്രമിച്ച് വലിയ തര്‍ക്കത്തിനിടക്ക് പോലും തഗ്ഗുകള്‍ അടിച്ചാണ് പോകുന്നത്. ജാസ്മിനെന്നല്ല ഏതെങ്കിലും ഒരു സ്ത്രീ കണ്ടസ്റ്റന്റ് മലയാളം വിന്നറാകാന്‍ കാലം കുറെ ഏടുക്കും എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X