സ്വയം ബുദ്ധിമാന്‍ എന്ന് വിളിച്ചു കൂവി നടക്കുന്ന മണ്ടന്മാര്‍ക്കിടയില്‍ സ്വയം മണ്ടന്‍ എന്ന് പറയുന്ന ബുദ്ധിമാന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 അങ്ങനെ മൂന്ന് ആഴ്ച പിന്നിട്ടിരിക്കുകയാണ്. വലിയ വഴക്കുകള്‍ക്കും പൊട്ടിത്തെറികള്‍ക്കും സാക്ഷ്യം വഹിച്ചൊരു ആഴ്ചയായിരുന്നു കഴിഞ്ഞു പോയത്. നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ റോണ്‍സണ്‍ ആണ് പുതിയ ക്യാപ്റ്റന്‍. ബിഗ് ബോസ് വീട്ടിലെ എന്റര്‍ടെയ്‌നര്‍ ആണ് റോണ്‍സണ്‍. വലിയ ബഹളങ്ങള്‍ക്കൊന്നും നില്‍ക്കാത്ത താരമാണ് റോണ്‍സണ്‍. എന്നാല്‍ തന്റെ കോമഡികളിലൂടേയും മറ്റും ആരാധകരെ നേടാനും റോണ്‍സണിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ റോണ്‍സണിനെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

Act like a fool.. Think like a Genius
റോണ്‍സണ്‍ അതി സമര്‍ത്ഥനായ ഒരു മത്സരാര്‍ത്ഥി ആണെന്ന് വരും നാളുകള്‍ തെളിയിക്കും.ക്യാപ്റ്റന്‍ ആയ ശേഷം കിച്ചന്‍ ടീം രൂപീകരിച്ചതും, മനപ്പൂര്‍വം പ്രശ്‌നം ഉണ്ടാക്കി കണ്ടെന്റ് ഉണ്ടാക്കാന്‍ നടക്കുന്ന ഡോക്ടറോട് ഉള്ള സംസാരവും കേട്ടാല്‍ മനസ്സിലാവും അയാള്‍ അതിസമര്‍ത്ഥമായി തന്നെ ഗെയിമും അവിടുത്തെ മത്സരാര്‍ത്ഥികളെയും പഠിച്ചിട്ടുണ്ടെന്ന്.

മത്സരം കളിക്കാന്‍ ഒരു താല്പര്യവും ഇല്ലെന്ന് മറ്റു മത്സരാര്‍ത്ഥികളെ കൊണ്ട് വിശ്വസിപ്പിക്കുക, അത് കൊണ്ട് അവര്‍ എതിരാളി ആയി റോണ്‍സണെ കാണുന്നില്ല .. പക്ഷെ ടാസ്‌കുകള്‍ എത്ര മനോഹരമായും ആത്മാര്‍ത്ഥയോടും ആണ് പുള്ളി ചെയ്യുന്നത്.. ക്യാപ്റ്റന്‍ ആയ ടാസ്‌ക് വിജയിച്ച ശേഷം അത് വിശ്വസിക്കാന്‍ പറ്റാത്ത രീതിയില്‍ അയാള്‍ ഇട്ട ഭാവം അര്‍ഹത ഇല്ലാത്തത് കിട്ടിയവന്റെ ആശ്ചര്യം ആയിരുന്നു. സത്യത്തില്‍ അയാള്‍ക്ക് 100 ശതമാനം ഉറപ്പ് ആയിരുന്നു വിജയം, അത്ര ആത്മാര്‍ത്ഥയോടെ തന്നെ ആണ് ആ ഗെയിം കളിച്ചത്. പലരും മാസങ്ങളോളം പഠിച്ചു മുന്‍കാല BB വിജയികളുടെ സ്ട്രാറ്റജി കോപ്പി ചെയ്യുന്നവര്‍ ആണ്. സാബുവും Dr.രജിത്തും, മണിക്കുട്ടനും, പൊളി ഫിറോസും ഒക്കെ പലരിലും കാണാം .. പക്ഷേ പ്രേക്ഷകര്‍ മണ്ടന്മാര്‍ അല്ല അത് അവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്..

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat

ബിഗ് ബോസ് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ പറ്റൂ എന്ന് 8 മാസം കുത്തി ഇരുന്ന് പഠിച്ചവനും പ്രേഷകര്‍ക്കും ഇങ്ങനെയും ഗെയിം കളിക്കാം എന്ന് റോണ്‍സണ്‍ തെളിയിച്ചു കാണിച്ചു തരും ??
മാന്യമായി ഗെയിം കളിച്ചു കണ്ടെന്റ്‌നായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ എല്ലാവരെയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും ഗെയിം കളിക്കുന്ന റോണ്‍സണ്‍ ആണ് ആ വീട്ടിലെ ഹീറോ.. സ്വയം ബുദ്ധിമാന്‍ എന്ന് വിളിച്ചു കൂവി നടക്കുന്ന മണ്ടന്മാര്‍ക്കിടയില്‍ സ്വയം മണ്ടന്‍ എന്ന് പറഞ്ഞു തന്റെ ഗെയിം കളിക്കുന്ന ബുദ്ധിമാന്‍.. റോണ്‍സണ്‍. എന്നാണ് കുറിപ്പില്‍ പറയുന്നത്.

അപർണയേയും ധന്യയേയും ബ്ലെസ്ലിയേയും മറി കടന്നാണ് റോണ്‍സണ്‍ ക്യാപ്റ്റനായി മാറുന്നത്. തുടക്കത്തിലെ തനിക്ക് ഇവിടെ തുടരാന്‍ താല്‍പര്യമില്ലാത്ത രീതിയിലായിരുന്നു റോണ്‍സണിന്റെ വാക്കുകളും പ്രവർത്തികളും. ഇതിനിടെ ആരോഗ്യപ്രശ്നങ്ങളും താരത്തെ ആക്ടീവാകുന്നതില്‍ നിന്നും പിന്നോട്ട് വലിച്ചിരുന്നു. ഇതിനിടെയാണ് താരം കഴിഞ്ഞ ദിവസത്തെ ടാസ്കില്‍ ഗംഭീര പ്രകടനം കാഴ്ചവച്ചു കൊണ്ട് തിരികെ വരുന്നത്. പിന്നാലെയാണ് ക്യാപ്റ്റനായി മാറുന്നത്. ക്യാപ്റ്റനായി മാറിയതിന് പിന്നാലെ റോബിനരികിലെത്തി ഈ ആഴ്ച പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുതെന്ന് പറഞ്ഞിരുന്നു റോണ്‍സണ്‍. അതേസമയം താരത്തിനെതിരെ ഗ്രൂപ്പിസം ആരോപണവും ഉയർന്നു വന്നിട്ടുണ്ട്. സീരിയല്‍ താരങ്ങളുടെ ഗ്രൂപ്പ് രൂപപ്പെട്ടുവെന്നാണ് ആരോപണം. താരത്തിന്റെ ക്യാപ്റ്റന്‍സി കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ഇന്നാണ് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തുന്നത്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X