For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാസ് ബലൂണ്‍ ഷൂട്ടിന്റെ ക്രെഡിറ്റ് ഡോക്ടര്‍ ഫാന്‍സ് തട്ടിയെടുത്തു; റോണ്‍സണ്‍ ആണ് നായകനെന്ന് പ്രേക്ഷകര്‍

  |

  ബിഗ് ബോസ് വീടിന്റെ അകത്തും പുറത്തും സേഫ് ഗെയിമിന്റേ പേരില്‍ ഒരുപോലെ വിമര്‍ശനം നേരിടുന്ന താരമാണ് റോണ്‍സണ്‍. വീട്ടിലെ പ്രശ്‌നങ്ങളിലൊന്നും ഇടപെടുന്നില്ലെന്നാണ് റോണ്‍സനെതിരെയുള്ള വിമര്‍ശനം. എന്നാല്‍ ടാസ്‌കുകളിലെല്ലാം റോണ്‍സണ്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.

  Also Read: സിനിമയില്‍ ചിലരോട് പ്രണയം തോന്നിയിട്ടുണ്ട്; മറുപടി ഇതായിരുന്നുവെന്ന് സുരാജ് വെഞ്ഞാറമൂട്‌

  ഇന്നലെ നടന്ന സ്‌പോണ്‍സര്‍ ടാസ്‌കിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് റോണ്‍സണ്‍ ആയിരുന്നു. എന്നാല്‍ ഇതിന് ശേഷം നടന്നൊരു സോഷ്യല്‍ മീഡിയ പോളില്‍ റോണ്‍സനെ റോബിന്‍ ആരാധകര്‍ പരാജയപ്പെടുത്തുകയായിരുന്നു. റോബിന്‍ ടാസ്‌കില്‍ മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇതിന് പിന്നാലെ ഇപ്പോഴിതാ റോണ്‍സനെക്കുറിച്ചുള്ളൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

  Bigg Boss Malayalam

  റോണ്‍സനെക്കുറിച്ച് ലക്ഷ്മി പ്രിയ റിയാസിനോട് പറഞ്ഞ കാര്യവും ടാസ്‌കിലെ റോണ്‍സന്റെ പ്രകടനവുമെല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കുറിപ്പ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  ചുമരില്‍ ചാരി കരഞ്ഞു കൊണ്ടു നിന്ന റിയാസിനെ ആശ്വസിപ്പിച്ചുകൊണ്ട് എല്‍പി ഒരു കാര്യം പറഞ്ഞു. മോനെ നീ അനാവശ്യ കാര്യത്തിന് ഇങ്ങനെ കരയല്ലെ, നീ പുറത്ത് നിന്ന് ഉദ്ധേശിച്ച് വന്ന ആളല്ല ഇവിടത്തെ പ്രശ്‌നക്കാരന്‍, അവരല്ല ഇവിടത്തെ മൈന്റ് ഗെയിമര്‍, അത് റോണ്‍സണ്‍ വിന്‍സെന്റ് ആണ്. മോനെ ഇതൊരു മൈന്റ് ഗെയിമാണ്. ദേഷ്യം വന്നാലും സങ്കടം വന്നാലും നമ്മള്‍ പ്രതികരിക്കും. എന്നാല്‍ ഒരു ശരാശരി മനുഷ്യന് അപ്പുറം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുളള ഒരുത്തനാണ് റോണ്‍സണ്‍. നീ ചുമ്മ റോബിനോട് വഴക്കിട്ട് സമയം കളയണ്ട. വരും ദിവസങ്ങളില്‍ ചേച്ചി പറഞ്ഞതിന്റെ സത്യാവസ്ഥ നിനക്ക് ബോധ്യപ്പെടും.

  നെഗറ്റീവ് അടിക്കാനാണേലും എല്‍പി പറഞ്ഞത് സത്യമാണ്. ടാസ്‌ക് ബൈ ടാസ്‌ക് നിങ്ങള്‍ പ്രകടനങ്ങള്‍ പരിശോദിക്കണം, മാത്രമല്ല ഇത്രയും ഇറിറ്റേട്ടട് ആയിട്ടുള്ള സീസണ്‍ 4 ല്‍ റോണ്‍സണിന്റെ ഭാഗത്ത് നിന്ന് അനാവശ്യമായ ഒരു വാക്ക് പോലും ഇത് വരെ വന്നിട്ടില്ല. പറയേണ്ട കാര്യങ്ങള്‍ പൊട്ടിത്തെറിക്കാതെ ബഹളം കൂട്ടാതെ പക്ഷാ ഭേതം കാണിക്കാതെ എല്ലാവരോടും പറയുന്നുണ്ട്. ആര്‍ക്കും ഒന്നും മനസിലാക്കാന്‍ പറ്റാത്തവണ്ണം ബഹളം വെച്ചാലെ മാസാകൂ എന്നുണ്ടോ.

  ഈ ഗെയിം റിയാലിറ്റി ഷോ എത്ര മനോഹരമായി മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുന്നോ അത് പോലെ തന്നെ കൊണ്ടു പോകുന്ന സീസണ്‍ 4 ലെ ഏക വ്യക്തി റോണി തന്നെയെന്ന് നിസംശയം പറയാം. ഫാന്‍ അല്ലെങ്കില്‍ കൂടി കുട്ടികള്‍ മുതല്‍ പ്രായമായര്‍വരെ ഈ മനുഷ്യനെ ഒരേ പോലെ എന്റെര്‍ടൈം ചെയ്തിരിക്കും. പിന്നെ പ്രതികരിക്കില്ല മിണ്ടില്ല ചുമ്മ ഇരിപ്പാണ് വാഴയാണ് എന്ന് പറയുന്നവരോട് ഓര്‍മിപ്പിക്കാന്‍ ഒരു കാര്യം, മാസ് ബലൂണ്‍ ഷൂട്ടിന്റെ ക്രഡിറ്റ് വരെ ഫാന്‍ ബേസ് വെച്ച് പാവം റോണ്‍സണിന്റെ കയ്യില്‍ നിന്ന് പോളിങ്ങില്‍ തട്ടിയെടുത്തവര്‍ കൂടി അറിയാന്‍ വേണ്ടി, ആ വിജയം ശാശ്വതമല്ല.

  ഭാര്യ ഡോക്ടർ നീരജ പറയുന്നു #ronson #biggbossmalayalamofficial #Biggbossmalayalam

  ഉള്ള കണ്ടന്റ് വെച്ച് സപ്പോട് ചെയ്യണം. അതാണ് വേണ്ടത്. അര്‍ഹതയുള്ളവര്‍ വജയിക്കട്ടെ. ഈ കളിയിലെ ജഡ്ജിയും ആരാച്ചാരും ഒരാള്‍ തന്നാണ്. വില്ലനും നായകനും കൊമേഡിയനും ഒരാള്‍ മാത്രം. കളിയും ചിരിയും അങ്ങ് മാറും. ഇന്റെര്‍വെല്‍ വരെ ആയിട്ടില്ല മക്കളെ, പിക്ച്ചര്‍ അഭി bhi ബാക്കി ഹെ ഭായ്. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4 A Post Reveals Why Ronson Is The Strongest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X