ലക്ഷ്മിയും സുചിത്രയും സ്ത്രീവിരുദ്ധ ഉണ്ടാക്കി മറ്റുള്ളവരെ തളര്‍ത്തുന്നു; ബ്ലെസ്ലിയും റോബിനും ഇരകള്‍!
ബിഗ് ബോസ് മലയാളം സീസണ്‍ 4 നാലാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തുകയാണ്. സംഭവബഹുലമായൊരു ആഴ്ചയായിരുന്നു ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. വലിയ പൊട്ടിത്തെറികള്‍ക്ക് വീട് പോയ വാരം സാക്ഷ്യം വഹിച്ചിരുന്നു. അതേസമയം ബിഗ് ബോസ് വീട്ടില്‍ ചിലര്‍ അനാവശ്യമായി വുമണ്‍ കാര്‍ഡ് ഉപയോഗിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ലക്ഷ്മി പ്രിയയും സുചിത്രയും അനാവശ്യമായി സ്ത്രീവിരുദ്ധത ഉണ്ടാക്കി മത്സരാര്‍ത്ഥികളെ തളര്‍ത്തുകയാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇന്നലെ റോബിന്റെ വാക്കുകളെ വളച്ചൊടിച്ചതും ബ്ലെസ്ലി സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണവും ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. വിശദമായി വായിക്കാം തുടര്‍ന്ന്.

ലാലേട്ടനോട് സ്‌നേഹപൂര്‍വ്വം, ബിഗ്ബോസ് ഇതുവരെയുള്ള ഓരോ എപ്പിസോഡുകള്‍ കണ്ടു. ഇതുവരെയും കൃത്യമായി ആരെ പിന്തുണക്കണം എന്ന് ധാരണയായിട്ടില്ല. മിണ്ടാതെ ഒതുങ്ങി കൂടി നില്‍ക്കുന്നവര്‍ എല്ലാത്തിലും ഇടപെടുന്നവര്‍ വരെ ഓരോ എപ്പിസോഡിലും മാറി മാറി വരുന്നു.
നാളെ ലാലേട്ടന്‍ വരുമ്പോള്‍ പറയാനുള്ളത് ബിഗ്ബോസ് വീട്ടിനകത്തെ ഭാഷ പ്രയോഗത്തെ കുറിച്ചാണ്. ഭാഷാ പ്രയോഗം, സംസ്‌കാരം , ആരോഗ്യ പരിപാലനം ഇതുവരെയുള്ള എപ്പിസോഡുകളില്‍ ബിഗ്ബോസ് നമുക്ക് നല്‍കാന്‍ ഉദ്ദേശിച്ച മെസ്സേജുകള്‍ എന്ന് മനസ്സിലായി.
ഭാഷ നന്നാക്കാന്‍ അതില്‍ പ്രഗത്ഭനായ വ്യക്തിയെ വൈല്‍ഡ്കാര്‍ഡ് എന്‍ട്രി വഴി എത്തിക്കുകയുമുണ്ടായി. ആദ്യ എപ്പിസോഡ് മുതല്‍ ഇവിടേം വരെ മലയാള ഭാഷ സ്ത്രീകള്‍ പറയുമ്പോള്‍ ഒരു നിയമവും പുരുഷന്മാര്‍ പറയുമ്പോള്‍ മറ്റൊരു നിയമവും ആകുന്നത് എങ്ങനെ.. അതെ പോലെ പ്രവര്‍ത്തികളും.. ഡോക്ടര്‍ മുതല്‍ ബ്ലെസ്ലി വരെ അത്തരം പ്രശ്‌നങ്ങള്‍ക്ക് ഇരയായി വരുന്നത് കാണാനിടയായി. 3-4 പേര് വളഞ്ഞു ആക്രമിക്കുമ്പോള്‍ ക്ഷമ ചോദിക്കേണ്ടി വരുന്ന അവസ്ഥ വരെ ഉണ്ടായി.. ഇത് ഇങ്ങനെ തന്നെ തുടരാനാണോ തീരുമാനം
ചിലത് എടുത്ത് പറയാം.

1. പട്ടി , എടാ , നിന്റെ വീട്ടിലുള്ളവര്‍ ഇങ്ങനെയാണോ ചെയ്യുന്നത് എന്നൊക്കെ പറയുന്നത് ന്യായം.. എടീ , പൈലി , തോന്നിവാസം പറയരുത് എന്നൊക്കെ പറയുന്നത് വലിയ തെറ്റ്. ഏത് ഭാഷ നിഖണ്ഡുവിലാണ് അപ്പൊ കണ്ടവനെ അപ്പ എന്ന് വിളിക്കുന്നത് എന്നത് പല തന്തയ്ക്ക് പിറന്നവന്‍ എന്ന് അര്‍ഥം വരുന്നത്. അത് ഭാഷ പ്രയോഗം അല്ലെ.. അതിന്റെ സാഹ്യചര്യം കൂടി പറഞ്ഞിട്ടുണ്ട്.
2. എല്ലാ ക്യാമെറകളും കാണും എന്നുറപ്പുണ്ടായിട്ടും സിഗരറ്റ് വലിച്ചു എന്ന് പരസ്യമായി പറഞ്ഞു എന്ന രീതിയില്‍ ബ്ലെസ്ലി യോട് വഴക്കുണ്ടാക്കി. എന്നിട്ട് പാടില്ല എന്ന് പറഞ്ഞ ടാസ്‌കില്‍ സിഗരറ്റ് വലിച്ച കാരണത്താല്‍ നോമിനേറ് ചെയ്യാന്‍ പാടില്ലത്രേ.. നല്ലതോ മോശമോ ആവട്ടെ നിലപാടുകള്‍ വ്യക്തമാക്കുന്നവരെ കൂട്ടമായി ചേര്‍ന്ന് ആക്രമിക്കുന്ന അവസ്ഥ ഈ സീസണില്‍ ധാരാളമായി കാണുന്നു.

ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കാന്‍ അഖിലിന് മാത്രമേ സാധിക്കുന്നുള്ളു.. അല്ലാത്ത മത്സരാര്‍ത്ഥികള്‍ സൈലന്റ് ആയി മാറാന്‍ അതുവഴി കാരണമാകുന്നു എന്ന തോന്നലുണ്ട്. ചുമ്മാ അവിടെ ഒരു ഗയിം കളിച്ചു പോകാതെ ഈ ആഴ്ചയില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ലാലേട്ടനില്‍ നിന്നും ശക്തമായ നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ അഭിപ്രായത്തില്‍ സുചിത്ര , ലക്ഷ്മി പ്രിയ എന്നീ 2 പേരെ കൂടി അടുത്തയാഴ്ച പുറത്തിട്ടാല്‍ ബിഗ് ബോസ് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റും. ഇവര്‍ രണ്ടു പേര് അനാവശ്യ സ്ത്രീ വിരുദ്ധത ഉണ്ടാക്കി മത്സരാര്‍ത്ഥികളെ തളര്‍ത്തുന്നുണ്ട്. ആണുങ്ങള്‍ക്ക് എന്ത് കുറ്റവും സഹിക്കാം.. സ്ത്രീകളെ മോശം രീതിയില്‍ ആക്ഷേപിച്ചു എന്നൊക്കെ പറഞ്ഞാല്‍ അതും ഇത്രയും പേര്‍ കാണുന്ന ഷോയില്‍ .. മാനസികമായി പിന്നോട്ടടിക്കും.


Click it and Unblock the Notifications