വന്‍ പുലികള്‍ വാഴുന്ന കാട്ടിലെ നരി! ഡെയ്ഞ്ചര്‍ ഡെയ്‌സി പുറത്താകരുതെന്ന് ആരാധകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ നിറ സാന്നിധ്യമാണ് ഡെയ്‌സി ഡേവിഡ്. ചട്ടമ്പിയാണെന്ന് മോഹന്‍ലാല്‍ തന്നെ സമ്മതിച്ചിട്ടുള്ള ഡെയ്‌സി തനിക്ക് പറയാനുള്‌ളത് ആരുടെ മുഖത്ത് നോക്കിയും പറയുന്ന വ്യക്തിയാണ്. റോബിനുമായും ജാസ്മിനുമായും നിമിഷയുമായുമെല്ലാം ഡെയ്‌സി കോര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡെയ്‌സിയെ ആരാധകര്‍ വിളിക്കുന്നത് ഡെയ്ഞ്ചര്‍ ഡെയ്‌സിയെന്നാണ്.

ഡെയ്‌സി ഇത്തവണ എവിക്ഷന്‍ പട്ടികയിലുണ്ട്. ഡെയ്‌സി ബിഗ് ബോസ് വീട്ടില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരാധകര്‍. മിക്കവരേയും പോലെ നല്ല പിള്ള ചമയാന്‍ നില്‍ക്കാതെ അടിയ്ക്ക് അടിയെന്ന ആറ്റിട്യൂഡുമായി നിറഞ്ഞു നില്‍ക്കുന്ന ഡെയ്‌സി സേഫ് ആകണമെന്ന് പറയുന്നൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ് ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച ആ കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

ചൊറി എന്നോ,,, ഫെമിനിസ്റ്റ് എന്നോ വിഷം എന്നോ സ്‌മോക്കര്‍ എന്നോ എന്ത് വേണേലും ഡെയ്‌സിയെ വിളിക്കാം,,, കാരണം പൊതു ജനം പലവിധമാണ്, അതവരുടെ ഇഷ്ടം. എന്നാല്‍ ഡെയ്‌സി ഡേവിഡ് എന്ന പെണ്‍കുട്ടിയിലെ നല്ല വശങ്ങള്‍ നാം കാണാതെ പോകരുത്,,, പലരും ബിഗ് ബോസ് വീട്ടില്‍ പറഞ്ഞ പോലെ മലയയാളം കൊരച്ച് കൊരച്ച് അരിയാം എന്ന ലൈനല്ല ഡെയ്‌സിയുടേത്. ഹിന്ദി സോങ് മാത്രമല്ല പവിത്രം സിനിമയിലെ ശ്രീരാഗമോ എന്ന സോങ് ഡെയ്‌സി പാടുന്നത് കേട്ടിട്ട് അഭിമാനം തോന്നി.

മണിച്ചിത്ര താഴിലെ പഴന്തമിഴ് പാട്ടിഴയും സോങ് സിംഗര്‍ പോലും അല്ലാത്ത ഡെയ്‌സി ബ്ലെസ്ലിയോടൊപ്പം കട്ടക്ക് പാടി നിന്നു. ഓര്‍മതന്‍ വാസന്ത നന്ദന തോപ്പിലൊക്കെ ആത്മാര്‍ഥമായി ഡെയ്‌സി പാടുന്നത് പലപ്പോഴും നാം കണ്ടതാണ്. പിന്നെ ബിഗ് ബോസ് വീട്ടിലെ ഏറ്റവും മികച്ച ജനുവിനായിട്ടുള്ള ഫ്രണ്ട്ഷിപ്പ് സൂരജ് ഡെയ്‌സി തന്നെയാണ്,, സൂരജായിട്ടുള്ള കോംപോ കാണുമ്പോള്‍ അറിയാം ഡെയ്‌സിയിലെ നിശ്കളങ്കമായ മനസ്.

സൂരജ് ഔട്ട് ആകരുത് എന്ന് ആരാണ് ആഗ്രഹിക്കുന്നത് എന്ന് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ അഖിലിനേക്കാള്‍ മുന്നേ ചാടി എഴുന്നേറ്റ് കൈ പൊക്കുകയും പെട്ടെന്ന് തന്നെ ഡെയ്‌സിയുടെ കണ്ണ് നിറഞ്ഞതും നമ്മള്‍ കണ്ടതാണ്,, എന്റെ കുഞ്ഞനുജനാണ് ലാലേട്ടാ സൂരജ്, എന്നെ ഇവിടെ ശരിക്ക് മനസിലാക്കിയത് അവന്‍ മാത്രമുള്ളൂ,,,,, ഇതായിരുന്നു ഡെയ്‌സിയുടെ വാക്കുകള്‍.

ഗെയിംമിന്റെ ഭാഗമായി തന്റെ നിശ്കളങ്കമായ സ്വഭാവം മാറ്റി വെച്ച് നല്ല കണ്ടന്റ് പല രീതിയില്‍ ക്രിയേറ്റ് ചെയ്ത് മുന്‍ നിരയില്‍ തന്നെ ഡെയ്‌സിയുമുണ്ട്,, വന്‍ പുലികള്‍ വാഴുന്ന കാട്ടില്‍ മിനിമം ഒരു നരിയെങ്കിലും ആവാതെ എന്തു ചെയ്യും? ഇത്തവണ ഡെയ്‌സി എന്ന ഗുഡ് ഗെയ്മര്‍ സേഫ് ആകണം എന്ന് തോന്നുന്നവര്‍ ഡെയ്‌സിയെ സപ്പോട്ട് ചെയ്യുക. എന്നാണ് കുറിപ്പില്‍ പറയുന്നത്.

അതേസമയം ഇത്തവണ എവിക്ഷനെ നേരിടുന്നവര്‍ ഒമ്പത് പേരാണ്. ബ്ലെസ്ലി, ലക്ഷ്മി പ്രിയ, റോബിന്‍, ജാസ്മിന്‍, ഡെയ്‌സി, ദില്‍ഷ, നവീന്‍, റോണ്‍സണ്‍, അപര്‍ണ എന്നിവരാണ് എവിക്ഷനെ നേരിടുന്ന താരങ്ങള്‍.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X