പുറത്തുള്ള തന്റെ പിആര്‍ ടീമിന് റോബിന്‍ കൊടുത്ത സൂചന; എന്തുകൊണ്ട് നിമിഷ പുറത്താകരുത്? കാരണം ഇതാ
ബിഗ് ബോസ് മലയാളം സീസണ്‍ 4 ആറാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ശക്തരായ മത്സരാര്‍ത്ഥികളെയായിരുന്നു കഴിഞ്ഞ ആഴ്ച ബിഗ് ബോസിന് നഷ്ടമായത്. രണ്ട് പേരായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. സമാനമായൊരു അവസ്ഥയാണ് ഈ ആഴ്ചയും ബിഗ് ബോസ് വീട്ടിലുള്ളത്. ഇത്തവണ എവിക്ഷനുള്ള നോമിനേഷനില്‍ ഏഴ് പേരാണുള്ളത്. ഏഴ് പേരും ശക്തരാണ്. റോബിന്‍, ജാസ്മിന്‍, നിമിഷ, ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ, റോണ്‍സണ്‍ എന്നിവരാണ് നോമിനേഷിലുള്ളത്.
ഏഴ് പേരും വളരെ ശക്തരാണ്. എന്നാല്‍ റോബിന്‍, ജാസ്മിന്‍, ബ്ലെസ്ലി, ദില്‍ഷ എന്നിവര്‍ പുറത്താകാനുള്ള സാധ്യത തീരെ കുറവാണ്. പിന്നെ വരുന്ന ലക്ഷ്മി പ്രിയ, റോണ്‍സണ്‍, നിമിഷ എന്നിവരില്‍ ഒരാളാകും പുറത്താവുക എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഒരു തവണ പുറത്ത് പോയി തിരികെ വന്ന താരമാണ് നിമിഷ. തിരിച്ചുവന്ന ശേഷം ശക്തമായ മത്സരം കാഴ്ചവെക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള നിമിഷ പുറത്താകരുതെന്നാണ് ആരാധകര്‍ പറയുന്നത്.
നിമിഷ പുറത്താകരുതെന്ന് പറയുന്നതിന്റെ കാരണം വ്യക്തമാക്കി കൊണ്ടുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് വൈറലായി മാറുന്നത്. കുറിപ്പ് വായിക്കാം വിശദമായി തുടര്‍ന്ന്.

ഈ ആഴ്ച നിമിഷ പുറത്താകരുത്, എന്ത് കൊണ്ട്?
നിമിഷ ഒരു മികച്ച മത്സരാര്‍ഥി ആണ്. തീര്‍ച്ചയായും ഇനിയും മുന്നോട്ടു പോകാന്‍ കഴിവുള്ള മത്സരാര്‍ഥി. എന്നാല്‍ ചിലരുടെ അല്ലെങ്കില്‍ ഒരാളുടെ അജണ്ടയുടെ അടിസ്ഥാനത്തില്‍ നിമിഷ പുറത്താകേണ്ടതില്ല. ഈ ആഴ്ചയിലെ നോമിനേഷനും ആഘോഷവുമൊക്ക കഴിഞ്ഞ് റോബിനും ദില്‍ഷയും ലക്ഷ്മി പ്രിയയും തമ്മിലുള്ള രാത്രി സംഭാഷണത്തില്‍ റോബിന്‍ പറയുന്നു, ഈ ആഴ്ച നമുക്ക് മൂന്ന് പേര്‍ക്കും ലഡു കഴിക്കാനുള്ള സംഭവം ഉണ്ടാകുമെന്ന്. അതെന്താണ് എന്ന് ചോദിക്കുമ്പോള്‍ നിങ്ങളുടെ പൊതു ശത്രു ആയ നിമിഷ ഈ ആഴ്ച പുറത്ത് പോകും എന്നും അതുവഴി നമുക്ക് ലഡു കഴിക്കാമെന്നും ഉള്ള സൂചന നല്‍കുന്നു.

നേരം വെളുത്ത ഉടനെ ഈ അജണ്ടയുമായി നിമിഷയെ ടാര്‍ഗറ്റ് ചെയ്തു കൊണ്ട് റോബിന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കൂട്ടത്തില്‍ നിമിഷയോട് പറയുന്നു എടീ നീ പുറത്ത് പോയ ശേഷമേ ഞാന്‍ പുറത്ത് പോകൂ എന്ന്. ഇതേ ഡയലോഗ് തന്നെയാണ് ഇയാള്‍ കഴിഞ്ഞ ആഴ്ച ഡെയ്‌സിയോടും പറഞ്ഞത്. ഇത് അവിടെയുള്ള അംഗങ്ങള്‍ ചൂണ്ടി കാണിക്കുന്നുമുണ്ട്. എട്ടും പത്തും മാസം ഇതു പഠിച്ചിട്ട് വന്ന ആള്‍, ബിഗ് ബോസ് നിയമങ്ങള്‍ വരെ പാലിക്കാത്ത ഒരാള്‍ അയാള്‍ ഇത് വഴി തന്റെ പി ആര്‍ ടീമിന് സന്ദേശം നല്‍കുകയാണ് എന്ന കാര്യം സാമാന്യ ബുദ്ധി ഉള്ളവര്‍ക്ക് മനസ്സിലാവും. എട്ടും പത്തും മാസം പഠിച്ചിട്ട് വന്ന ഒരാള്‍ തനിക്ക് വേണ്ടി പി ആര്‍ ടീമുകളെയും സെറ്റ് ചെയ്തു വച്ചിട്ടുണ്ട് തന്നെയാകും അവിടേക്ക് വന്നിട്ടുണ്ടാവുക. ഓരോ ആഴ്ചയും ഓരോരുത്തരെ നോക്കി നീ പോയിട്ടേ ഞാന്‍ പോകു എന്ന് അയാള്‍ പറയുന്നത് തന്റെ പി ആര്‍ ടീമിനുള്ള സൂചന തന്നെയാണ്.

ഇയാള്‍ സൂചന കൊടുത്ത ആളുകളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ വരെ വ്യാപകമായി വരുന്നുണ്ട്. നവീന്‍ പുറത്തായപ്പോഴും ഇയാളുടെ അജണ്ട ജാസ്മിന് മനസ്സിലായിട്ടുണ്ടായിരുന്നു. അത് പുള്ളിക്കാരി നവീനോട് തുറന്ന് പറയുകയും ചെയ്തിരുന്നു. അതിന് പിന്നാലെ ഡെയ്‌സിയും പുറത്താവുകയും നിമിഷയെ അതേ അജണ്ട ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഹൗസില്‍ അവശേഷിക്കുന്ന പലര്‍ക്കും അയാളുടെ അജണ്ട മനസിലായി തുടങ്ങിയിട്ടുണ്ട്.

ഇത്തരത്തില്‍ ട്രെയിന്‍ ചെയ്തും പണം വാരി എറിഞ്ഞു ഹൗസിന് ഉള്ളിലും പുറത്തും അജണ്ട സെറ്റ് ചെയ്തു വരികയും ബിഗ് ബോസിന് എതിരെ പോലും സ്‌ട്രേറ്റജികള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരാളെ ബിഗ് ബോസ് തിരിച്ചറിയണം. കളി ബിഗ് ബോസിനോട് വേണ്ട. വൈല്‍ഡ് കാര്‍ഡുകള്‍ ഉള്‍പ്പെടെ ഉള്ളവരെ കൊണ്ട് വന്ന് പണക്കൊഴുപ്പിന്റെ പി ആര്‍ വര്‍ക്കുകളുടെ അജണ്ടകള്‍ ബിഗ് ബോസ് പൊളിച്ചടുക്കുക തന്നെ വേണം. ആ നിമിഷങ്ങള്‍ക്കായി ഞങ്ങള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നു...


Click it and Unblock the Notifications