ആരും കേള്‍ക്കാനില്ലാത്തപ്പോള്‍ കൂടെയിരുന്നയാളോടാണ് ഡോക്ടര്‍ ഇത് ചെയ്യുന്നത്! ഇതിനും ഒരു റേഞ്ച് വേണം!

ബിഗ് ബോസ് വീട്ടിലൊരു ത്രികോണ പ്രണയം കൂടി നടക്കുന്നുണ്ട്. ദില്‍ഷയോട് ബ്ലെസ്ലിയും ഡോക്ടര്‍ റോബിനുമാണ് പ്രണയം പറഞ്ഞത്. എന്നാല്‍ രണ്ടു പേരോടും തനിക്ക് സൗഹൃദമല്ലാതെ ഒന്നുമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു ദില്‍ഷ ചെയ്തത്. എന്നിരുന്നാലും മൂന്ന് പേരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴിതാ ബ്ലെസ്ലിയും ദില്‍ഷയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ റിലേഷന്‍ ആണ് ബ്ലെസ്ലിയും ദില്‍ഷയും തമ്മിലുള്ളതെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം വിശദമായി.

Bigg Boss Malayalam

ഒരു പക്ഷെ ബിഗ്ബോസ് ഹൗസ് കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും മനോഹരമായ ഒരു റിലേഷന്‍ ആണ് ബ്ലെസ്ലിയും ദില്‍ഷയും തമ്മിലുള്ളത്. ഇതുവരെയുള്ള ബെസ്ലി - ദില്‍ഷ റിലേഷന്‍ തന്നെ നോക്കാം. ആദ്യം തന്നെ തനിക്ക് തോന്നിയ ക്രഷ് എല്ലാരുടെയും മുന്നില്‍ വെച്ചു തന്നെ തുറന്നു പറയാന്‍ കാണിച്ച ആ ചെക്കന്റെ ധൈര്യം. എന്നിട്ടും പുറകെ നടന്നു ശല്യം ചെയ്യാനൊന്നും പോയില്ല. ഇവിടെ ലവ് ട്രാക്ക് കാണിച്ചു മുന്നോട്ടു പോവാന്‍ താല്‍പ്പര്യം ഇല്ലെന്നും എന്താണെങ്കിലും വെളിയില്‍ എത്തുമ്പോള്‍ സംസാരിക്കാമെന്നാണ് പറഞ്ഞത്.

എനിക്ക് നിന്നോട് എപ്പഴും പ്രണയം തന്നെയാവും അതു മാറില്ല.. നിനക്ക് എന്നെ എങ്ങനെ വേണമെങ്കിലും കാണാം എന്നുപറഞ്ഞു ഒരു പാത്രത്തില്‍ നിന്നു കഴിക്കാനും ഒരുമിച്ചു ഇരുന്നു ഇപ്പഴും കണ്ണില്‍ നോക്കി സംസാരിക്കാനും അവനു കഴിയുന്നു ഉണ്ടെങ്കില്‍ അവന്‍ വെറുതെ തത്വം പറഞ്ഞു നടക്കുന്നവന്‍ അല്ല. ഇപ്പഴും പലര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്ത അത്ര ഉയര്‍ന്ന ചിന്താഗതി ഉള്ളവനാണ്.

പ്രണയം ഒരാളോട് തോന്നിയിട്ട് ആദ്യം ഫ്രണ്ട്ഷിപ്പ് നടിച്ചു അടുത്തു കൂടാനും. നിരസിക്കപെടുമ്പോള്‍ അവളെ അവഹേളിച്ചു സംസാരിക്കാനും അവോയ്ഡ് ചെയ്യാനും. പിനീട് ബ്രദര്‍ ആവാനും വീണ്ടും രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ വീണ്ടും പ്രണയം വരാനും. അനിയനെ പോലെ ആണെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും പാളയം മാര്‍ക്കറ്റില്‍ കൂടി നടക്കുമ്പോള്‍ നാട്ടുകാര് കുറ്റം പറയും സൂക്ഷിച്ചൊന്നു വാണിംഗ് കൊടുക്കാനും ഒരു റേഞ്ച് വേണം.

സ്വന്തമായ നിലപാടുകള്‍ പറയുകയും ആരെയും ഒറ്റപ്പെടുത്താന്‍ ഇഷ്ട്ടപെടാതെ എല്ലാരേയും കേള്‍ക്കാന്‍ തയാറാവുന്ന ഏറ്റവും നല്ല ഒരു പ്ലയെര്‍ ആണ് ദില്‍ഷ. ഇപ്പോള്‍ ഡോക്ടര്‍ന്റെ നെഗറ്റീവ് സംസാരങ്ങള്‍ കേട്ട് പേടി ഉണ്ട് ദില്‍ഷക്ക്. ഇന്നലെ എനിക്ക് ഇനി കളിക്കണം എന്നില്ലെന്ന് പറഞ്ഞു. ഡോക്ടര്‍ അസൂയ കൊണ്ട് വിളിച്ചു പറയുന്ന കാര്യങ്ങള്‍ നല്ല ഒരു പ്ലയെര്‍നെയാണ് ഇല്ലാതെ ആകുന്നത്. ആരും കേള്‍ക്കാതെ ഇരുന്നപ്പോള്‍ കൂടെ ഇരുന്നു സപ്പോര്‍ട്ട് ചെയ്യ്ത ഒരു വ്യക്തിയോട് ഡോക്ടര്‍ ഇങ്ങനെ ചെയ്യുന്നത് വലിയ തെറ്റ് ആണ്.

ഡോക്ടര്‍ന്റെ ടോക്‌സിക് പേഴ്‌സണാലിറ്റി ഈ കാര്യങ്ങളില്‍ നിന്നും മനസിലാക്കാം.
ഈ സീസണ്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോ തന്നെ കൊറച്ചു മണ്ണുവാരി എറിഞ്ഞും ഒച്ച ഉണ്ടാക്കിയും ശ്രദ്ധ പിടിച്ചു പറ്റിയപ്പോള്‍ തന്നെ വെറുതെ ആര്‍മി ഉണ്ടാക്കാന്‍ നിന്നവര്‍ ഡോക്ടര്‍നെ അങ്ങ് ഏറ്റെടുത്തു. സത്യത്തില്‍ എന്തു വിന്നിംഗ് ക്വാളിറ്റി ആണ് ഡോക്ടര്‍ക്ക് ഉള്ളത്?
ഡോക്ടര്‍നെ ഇഷ്ട്ടം ആയിരുന്നു... വ്യത്യസ്ഥനായ ഒരു പ്ലെയര്‍ ആയി കണ്ടു ഒത്തിരി വോട്ടും ചെയ്തു. സപ്പോര്‍ട്ട് ചെയ്ത് പോസ്റ്റ്കളും ഇട്ടിട്ട് ഉണ്ട്. പക്ഷെ ഇപ്പോള്‍ ഡോക്ടര്‍ന്റെ പ്ലേ ഇഷ്ട്ടമാവുന്നില്ല. ബ്ലെസ്ലി... ദില്‍ഷാ... ജാസ്മിന്‍ ആണ് ഇപ്പോഴത്തെ ഇഷ്ടപ്പെട്ട പ്ലെയേഴ്സ്. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X