For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാ തുറന്നാല്‍ വിവരക്കേട്; എന്തുകൊണ്ട് റിയാസ് ബ്ലെസ്ലിയേക്കാള്‍ മികച്ചവനാകുന്നു?

  |

  എന്തുകൊണ്ടാണ് ബ്ലെസ്ലിയേക്കാള്‍ മികച്ച മത്സരാർത്ഥിയായി റിയാസ് മാറുന്നുവെന്ന് വ്യക്തമാക്കുകയാണ് ഒരു സോഷ്യല്‍ മീഡിയ കുറിപ്പ്. ബിഗ ്ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ പങ്കുവച്ച കുറിപ്പ് ചർച്ചയായി മാറിയിരിക്കുകയാണ്. കുറിപ്പ് വായിക്കാം തുടർന്ന്.

  റിയാസ്, യഥാർത്ഥ ഗെയിമർ, കണ്ടന്‍റ് മേക്കർ.. സാമൂഹിക പ്രസ്കതമായ ആയ വിഷയങ്ങൾ ചുരുക്കിയും വ്യക്തമായും ആയി സംസാരിക്കുന്നു. വ്യക്തവും, പക്വവും ആർന്ന ഭാഷ, ആക്ഷേപ ഹാസ്യ രൂപേണയൂം പലരെയും ചിന്തിപ്പിക്കാൻ കെൽപ്പുള്ള ഒരുപാടു കാര്യങ്ങൽ പറഞ്ഞു വയ്ക്കുന്നു.. സംസാരിക്കുന്ന പല വിഷയങ്ങളും പുറമേ ചർച്ച ചെയ്യപ്പെടാൻ ഉതകുന്ന സമൂഹത്തെ മുന്നോട്ടു് നയിക്കാൻ കെൽപ്പുള്ളവ ആണ്. നല്ലൊരു എൻ്റർടെയ്നർ.

  Bigg Boss Malayalam

  സംസാരിച്ച ചില വിഷയങ്ങൾ:

  1. സീസണ്‍ ഓഫ് കളേഴ്സും LQBTQIA+ എന്താണെന്ന്
  2. ജണ്ടർ ഡിസ്ക്രിമിനേഷൻ
  3. മെന്റൽ ഹെൽത്ത്. (സൈകാർട്ടി vs സൈക്കോളജി )
  4. ഗെയ്‌ അടോപ്‌ഷൻ
  5. സിംഗിൾ പാരന്റിംഗ്.
  6. ടോക്സിക് പരേൻറിംഗ്‌.
  7. വസ്ത്ര സ്വാതന്ത്ര്യം
  8. ഫെമിനിസം
  9. ജെന്‍റർ റോളുകള്‍
  10. ആർത്തവം (menstruation stigma too)
  11. സുന്നത് കല്യാണം
  12. വിക്ടിം കാർഡ്
  13. കുട്ടാക്കലം മുതലുള്ള സോഷ്യല്‍ കണ്ടീഷനിംഗ് (gender bias)
  14. ജെന്‍റർ സ്റ്റീരിയോടെപ്പിംഗ്
  തുടങ്ങി എത്രെയെത്ര വിഷയങ്ങൾ..

  അതേസമയം ബെസ്ലി തിരുവടികൾ:

  1. ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം.
  2. ഒരു പെണ്ണിനെ കൊണ്ട് 'യെസ്' പറയിക്കും വരെ പുറകേ നടക്കണം. (Promoting Stalking and not bothered about consent)
  3. പുരുഷ ധനം കൊടുക്കാൻ മാതൃക കാണിക്കും.
  ഇപ്പോഴും ഇതിലെ പ്രശ്നം പോലും മനസ്സിൽ ആവാത്തവർക്ക് വേണ്ടി - ഇത്രയും നാൾ ഭർത്താവിന്റെ ചിതയിലേക്ക് ഭാര്യ ചാടി സതി ആദരിച്ചില്ലേ, ഇനിമുതൽ ഭാര്യയുടെ ചിതയിൽ ഭർത്താവു ചാടട്ടെ" എന്നൊരാൾ പറഞ്ഞാൽ എങ്ങനെയിരിക്കും!? ഇടത് കാലിലെ മന്ത് വലുത് കാലിലേക്ക് മാറ്റുക.

  യഥാർത്ഥത്തിൽ സതി എന്ന സംവിധാനം തന്നെ നമുക്ക് നിർത്തണം, അല്ലെ? അല്ലാതെ അതേ സംവിധാനം വേറൊരു രീതിയിൽ വീണ്ടും തുടരുകയല്ല വേണ്ടത്. ആ സംവിധാനം മുഴുവനായും മാറേണ്ടതാണ്.
  പരസ്പരം പൈസ കൊടുത്തു് വാങ്ങേണ്ട ഒന്ന് അല്ല ജീവിതം. സ്ത്രീ ധനം എന്ന ദുരാചാരത്തിന് പകരം പുരുഷ ധനം കൊണ്ട് വന്നത് കൊണ്ട് എന്ത് ഗുണം ? ഇന്ന് മിഡിൽ ഈസ്റ്റിൽ പൈസ ഇല്ലാത്തതിനാൽ ആണുങ്ങളിൽ വിവാഹ ജീവിതം സാധിക്കാത്തവർ ഉണ്ട്. അത് പോലെ ആവാൻ ആണോ?

  Patriarchy യുടെ പരിഹാരം matriarchy അല്ല.. സ്ത്രീക്ക് മുകളിൽ പുരുഷനോ, പുരുഷന് മുകളിൽ സ്ത്രീയെയോ പ്രതിഷ്ഠിക്കുന്നത് അല്ല ഫെമിനിസം. അതിനർത്ഥം സമത്വം എന്നാണ്.
  4. ഭർത്താവിൻ്റെ പേരിൻ്റെ കൂടെ ഭാര്യയുടെ പേര് ചേർക്കണം.
  ഇപ്പോഴും ഇതിലെ പ്രശ്നം പോലും മനസ്സിൽ ആവാത്തവർക്ക് വേണ്ടി - പേര് മാറ്റുന്നത് വ്യക്തിപരമായ കാര്യം. എത്ര ആളുകൾ മാറ്റുന്നു!!. എന്നാല് പുരുഷാധിപത്യത്തിൻെറ ഭാഗമായുള്ള ഭർത്താവിൻ്റെ വിലാസത്തിൽ അറിയുന്നതിൻ്റെ ഭാഗം ആയ പേര് മാറ്റലിന് പകരം ആയി പറയുമ്പോൾ ആണ് പ്രശ്നം.

  പിന്നെ കല്യാണം കഴിഞ്ഞ് എന്തിന് സ്വന്തം പേര് മാറ്റുന്നു? ഒരു വിവാഹം വേർപെടുത്തി കഴിഞ്ഞാൽ വീണ്ടും വീണ്ടും പേര് മാറ്റണോ? എന്തിന് അനാവശ്യം ആയി 'അതേ സർട്ടിഫിക്കറ്റ് ഉണ്ടാക്കണം? വീണ്ടും പറയുന്നു. Patriarchy യുടെ പരിഹാരം matriarchy അല്ല.. സ്ത്രീക്ക് മുകളിൽ പുരുഷനോ, പുരുഷന് മുകളിൽ സ്ത്രീയെയോ പ്രതിഷ്ഠിക്കുന്നത് അല്ല ഫെമിനിസം. അത് സമത്വമാണ്.

  ഇതെല്ലാം സമൂഹത്തിന് എന്തോ വലിയ മാതൃക ആണെന്നും സ്ത്രീ ധനത്തിന് പകരം പുരുഷ ധനം കൊടുക്കാൻ തയാറാണ് എന്ന് പറയുകയും ഒക്കെ ചെയ്യുമ്പോൾ ആണ് പ്രശ്നം.

  Recommended Video

  റോബിന്‍ രാധാകൃഷ്ണന്‍ സിനിമയില്‍ നായകന്‍, പുറത്ത് വിട്ടത് ലാലേട്ടന്‍ | *BiggBoss

  5. ബിസ്ക്കറ്റ് കമ്പനിക്കാർ ബിസ്ക്കററ്റിൽ പഞ്ചസാര ചേർക്കുന്നു..
  അവസാന നിമിഷം കുറച്ചു പുരോഗമനം എന്ന് പറഞ്ഞു വായിൽ തോന്നിയത് പറഞ്ഞാല് അവനെ പോലെ തന്നെ ലോകവിവരം ഇല്ലാത്തവരുടെ സപ്പോർട്ട് കിട്ടും എന്ന് അവന് അറിയാം.
  വാ തുറന്നാൽ വിവരക്കേട് പറയുന്നത് കൊണ്ട് ബ്ലെസ്സിയുടെ തുടക്കം മുതൽ ഉള്ള വിവരക്കേടുകൾ എണ്ണി എണ്ണി പറയാൻ തുടങ്ങിയാൽ തീരില്ല. അതിനാല്‍ തൽകാലം നിർത്തുന്നു.

  English summary
  Bigg Boss Malayalam Season 4: A Social Media Post Expalins Why Riyas Is Better Than Bleslee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X