റോബിന്‍ വന്നത് എന്ത് നാറിയ കളിയും കളിക്കാന്‍ തയ്യാറായി; പൊങ്കാല തടയാനുള്ള പണിയും എടുത്തിട്ടുണ്ട്!

ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യ നാളുകളില്‍ ബിഗ് ബോസ് വീട്ടില്‍ നിറഞ്ഞു നിന്ന താരങ്ങളില്‍ ഒരാളാണ് ഡോക്ടര്‍ റോബിന്‍. വലിയ ഗെയിം പ്ലാനുകളുമായി കടന്നു വന്ന റോബിന്റെ തന്ത്രങ്ങളില്‍ പലതും മറ്റുള്ളവര്‍ ചേര്‍ന്ന് പൊളിക്കുന്നതിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. ഇപ്പോഴിതാ റോബിനെക്കുറിച്ചുളള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

8 മാസത്തെ തയ്യാറെടുപ്പ്, PR നു കൊടുത്ത പൈസ, മലയാളം ബിഗ്ബോസ് ലെ സാബു രജിത് ഫിറോസ് എന്നിവരുടെ കളികള്‍ അരച്ച് കലക്കി കുടിച്ചു.
പക്ഷെ ഇവിടേ വന്നു കേറിയപ്പോള്‍ ആണ് അന്നത്തെ പോലത്തെ സാഹചര്യം ഒന്നും അണ്ണന് ഒത്തു വരുന്നതും ഇല്ല,പോരാത്തേന് കൂടെ ഉള്ളവര്‍ ഒക്കെ കിടിലന്‍ പിള്ളേരും ഇവന്‍ എന്തേലും മനസ്സില്‍ കാണുമ്പോ പിള്ളേര് മാനത്തു കണ്ടു ഒട്ടിച്ചു കീറി വിടും. പൊട്ടന്‍ ആണേല്‍ കൈയില്‍ ഉള്ള പഠിച്ചു വെച്ച അസ്ത്രങ്ങള്‍ എല്ലാം എടുത്തു പ്രയോഗിക്കുകയും ചെയ്തു. ഇനി എന്ത് ചെയ്യും എന്നൊരു പിടിയും ഇല്ലാതെ വന്നു , ടാസ്‌ക് ജയിക്കാനും പറ്റുന്നില്ല അപ്പൊ ഉള്ളില്‍ ഉള്ള ഫ്രസ്ട്രേഷന്‍ , ദേഷ്യം , മടുപ്പ് , ഭയം എല്ലാം ഒരുമിച്ചു പുറത്തു ചാടിയത് ആണ് നമ്മള്‍ ഇന്ന് ജയില്‍ ടാസ്‌കില്‍ കണ്ടത്.

നാണം കെട്ടു മെഴുകുന്നു

ഇനി അടുത്തതും അവസാനത്തതും ആയ ആയുധം എടുത്തിട്ട് ഉണ്ട് , ആരോടും മിണ്ടാതെ ഒരു മൂലക്ക് പോയി ഇരിക്കും - എന്നിട്ട് പറയും അവര്‍ കോര്‍ണര്‍ ചെയ്യുന്നു എന്ന്. ആ ഫ്രഷ് ഫ്രഷ് ഫ്രഷേയ്. എല്ലാരും ചേര്‍ന്നു ഓരോ കള്ളത്തരം പൊളിച്ചു എയറില്‍ കേറ്റുന്നതിനു ലൈവില്‍ നിക്കുക എന്നൊക്കെ ആണോ അര്‍ത്ഥം?
എന്ത് ചെയ്തിട്ടും ടാസ്‌ക് കളിക്കാം പക്ഷെ ചെയുന്നത് പക്കാ തെണ്ടിത്തരം ആണെന്നു മറ്റുള്ളവരെ അറിയിക്കാതെ വേണം അത് ചെയ്യാന്‍ , ഇത് മുഖത്തു നോക്കി കള്ളം പറയുന്നു അത് കള്ളം ആണെന്നു മറ്റെല്ലാവര്‍ക്കും അപ്പോള്‍ തന്നെ മനസിലാകുന്നു പിന്നീട് ബിഗ്ബോസ് തന്നെ എന്തേലും പണി കൊടുത്തു പൊതു മധ്യത്തില്‍ ഇരുന്നു നാണം കെട്ടു മെഴുകുന്നു.

സാബുവിന്റെ കൂടെ ഉപമിച്ചു

ഇവനെ സാബുവിന്റെ കൂടെ ഉപമിച്ചു കണ്ടു പക്ഷെ സാബുവും കള്ളത്തരവും തെണ്ടിത്തരവും ഒക്കെ ടാസ്‌കില്‍ ചെയ്യുമായിരുന്നു പക്ഷെ അത് മറ്റുള്ള കോണ്ടെസ്റ്റന്റിനു ആര്‍ക്കും മനസിലാകില്ലാരുന്നു അതാണ് സാബുവിന്റെ വിജയവും. നല്ലത് പോലെ പോസിറ്റീവ് കാമറ സ്‌പേസ് കിട്ടുക , നല്ല കോണ്‍ടെന്റ് ക്രീയേറ്റ് ചെയ്യുക, ബുദ്ധിയും ശക്തിയും ഉപയോഗിച്ച് ഗെയിം കളിക്കുക , സാഹചര്യത്തിന് അനുസരിച്ചു മറ്റുള്ളവര്‍ അറിയായതെ അവരെ ഉപയോഗിച്ച് വിജയിച്ചു കേറുക , അവരുടെ മനസിനെ സ്വാധീനിച്ചു വരുതിയില്‍ ആക്കാന് പറ്റുക
അങ്ങനെ ഒക്കെ പ്രേക്ഷകരുടെ മനസ്സില്‍ കേറുക അത് വഴി താരം ആകുക അങ്ങനെ വോട്ട് കിട്ടുക, ബിഗ് ബോസ് ജയിക്കുക.

വെള്ളം കുടിക്കും

ഈ പറഞ്ഞതില്‍ ഏതേലും ഒരെണം ചാറ്റര്‍ജിക്ക് ഉണ്ടോ? ഈ റോബിന്‍ എന്ത് നാറിയ കളിയും കളിച്ചു പോകണം എന്ന് ഉറപ്പിച്ചു വന്നത് ആണെന്നു അവന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് എടുത്തു നോക്കിയാല്‍ മനസിലാകും, ഉള്ളില്‍ അവന്‍ കാണിച്ചു കൂട്ടുന്നതിന് പുറത്തു നെഗറ്റീവ് ആണെങ്കില്‍ പൊങ്കാല വന്നാല്‍ തടയാന്‍ വേണ്ടി ബിഗ്ബോസില്‍ വരും മുന്‍പ് വരെ ഓപ്പണ്‍ ആയിരുന്ന കമന്റ് ബോക്‌സ് എല്ലാം ഓഫ് ആക്കി ആണ് മച്ചാന്‍ അകത്തു വന്നേക്കുന്നത്.
ഇങ്ങേരു ഈ കളി ആണേല്‍ മുന്‍പോട്ട് പോകുമ്പോള്‍ കുറച്ചു അധികം വെള്ളം കുടിക്കും, ഇലേല് പിള്ളേരും ബിഗ്ബോസ്സും കുടിപ്പിക്കും. പാവം ചാറ്റര്‍ജി

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X