റോബിനേക്കാള്‍ ഫേക്ക് ദില്‍ഷയാണ്, ബിഗ് ബോസിലുള്ളത് ദില്‍ഷയുടെ അവതാരം; വൈറലായൊരു കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 നാല് ആഴ്ചകള്‍ പിന്നിട്ട് അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ ശക്തമായ മത്സരങ്ങളുടെ വേദിയായി മാറിക്കഴിഞ്ഞിരിക്കുകയാണ് ബിഗ് ബോസ് വീട്. താരങ്ങള്‍ക്കിടയിലെ പൊട്ടിത്തെറികള്‍ക്കും വഴക്കുകള്‍ക്കുമെല്ലാം വീട് പലവട്ടം സാക്ഷ്യം വഹിച്ചു. ഇതിനിടെ പ്രണയത്തിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. ദില്‍ഷയോടുള്ള പ്രണയം റോബിനും ബ്ലെസ്ലിയുമാണ് വ്യക്തമാക്കിയത്. എന്നാല്‍ രണ്ടു പേരോടും പ്രണയമില്ലെന്നും സൗഹൃദം മാത്രമേയുള്ളൂവെന്നുമാണ് ദില്‍ഷയുടെ നിലപാട്.
ഇതിനിടെയായിരുന്നു കഴിഞ്ഞ ദിവസം റോബിന്‍ ദില്‍ഷയുമായി പിണങ്ങുന്നത്. തനിക്ക് ദില്‍ഷയെ ഇഷ്ടമായിരുന്നുവെന്നും എന്നാല്‍ ഇനി കുട്ടിക്കളിയ്ക്ക് ഇല്ലെന്നും പറഞ്ഞായിരുന്നു റോബിന്‍ പിന്മാറിയത്. പിന്നാലെ ഇന്നലെ ബ്ലെസ്ലിയെ പറഞ്ഞ് തിരുത്താനും ദില്‍ഷ ശ്രമിച്ചിരുന്നു. എന്നാല്‍ തനിക്കുള്ള ഇഷ്ടം അങ്ങനെ തന്നെ തുടരുമെന്നും എന്നാല്‍ തന്നെ തിരിച്ച് തന്നെ പ്രണയിക്കണമെന്ന് വാശിയില്ലെന്നുമായിരുന്നു ബ്ലെസ്ലി നല്‍കിയ മറുപടി. ഈ ത്രികോണ പ്രണയം ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഇതിനിടെ ഇപ്പോഴിതാ ദില്‍ഷ ഫേക്ക് ആണെന്ന് ആരോപിക്കുന്ന ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. റോബിനേക്കാള്‍ ഫേക്കാണ് ദില്‍ഷ എന്നാണ് കുറിപ്പില്‍ ആരോപിക്കുന്നത്. കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

ദില്‍ഷ എന്റെ അഭിപ്രായത്തില്‍ ഡോക്ടര്‍ റോബിനെക്കാള്‍ ഫേക് ആണ് .. ഒരു മുഖം മൂടി എന്ന് പറയാനാവില്ല ദില്‍ഷയുടെ ഒരു അവതാര്‍ ആണ് ബിഗ് ബോസ്സില്‍ ഉള്ളത് .. ഒരു 90s നല്ല കുട്ടി അവതാര്‍. നമുക് ഓരോരോ സംഭവങ്ങള്‍ ആയി എടുക്കാം. ഡോക്ടര്‍ ജാസ്മിന്‍ ജയില്‍ നോമിനേഷന്‍ സമയത്തെ തെറി വിളി. 2022 ദില്ഷാ എന്തായിരിക്കും പറയേണ്ടത്. ' റോബിന്‍ കൂടുതല്‍ ഡ്രാമ കാണിക്കാതെ നോമിനേഷന്‍ പറയുക പിന്നെ ജാസ്മിനും റോബിനും എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അത് നോമിനേഷന്‍ കഴിഞ്ഞിട്ട് ..പിന്നെ ബിഗ് ബോസ് ന്റെ റൂള്‍സ് ഞാന്‍ പറയണ്ട കാര്യം ഇല്ലല്ലോ ..സൊ മൈന്‍ഡ് യുവര്‍ ലാംഗ്വേജ്

ഇതിനു പകരം 90s അവതാര്‍ എന്ത് പറഞ്ഞു
' ഇതൊക്കെ നിങ്ങളുടെ വീട്ടുകാര്‍ കേള്‍ക്കില്ലേ..അവര്‍ ഇത് കേട്ടാല്‍ എന്ത് വിചാരിക്കും ' സൂപ്പര്‍ ....വീട്ടുകാരെ ഭയം ഉള്ള പെര്‍ഫെക്റ്റ് 90s നല്ല കുട്ടി .
ഇനി ബ്ലെസ്സ്‌ലീ യുടെ പ്രൊപോസല്‍
2022 ദില്ഷാ - ' ബ്ലെസ്സ്‌ലീ നീ എന്റെ ടൈപ്പ് അല്ല .. സൊ നമ്മള്‍ എന്നത് ഒരിക്കലും വര്‍ക് ഔട്ട് ആവില്ല '
90s അവതാര്‍ - ' നീ എന്നെ ഒരു ച്ചീച്ചി ( ദില്ഷാ ചേച്ചി എന്ന് പറയുന്നത് ഞാന്‍ ച്ചീച്ചി എന്നാണ് കേള്‍ക്കാറുള്ളത് ) ആയിട്ട് കാണണം ..നീ എന്റെ അനിയന്‍ ആണ് ബ്ലാ ബ്ലാ '
ദില്ഷാ ഡോക്ടറോട്
Recommended Video

2022 ദില്‍ഷ- ' റോബിന്‍ ഞാന്‍ നിങ്ങളുമായി വളരെ കംഫര്‍ട്ടബിള്‍ ആണ് പക്ഷെ അത് ഒരു റിലേഷന്ഷിപ്പിലേക് പോകുന്നതിനോട് എനിക്ക് താല്പര്യം ഇല്ല .. '
90s ദില്‍ഷ - ' ഞാന്‍ എന്റെ വീട്ടുകാര്‍ പറയുന്ന ആളെ മാത്രമേ കെട്ടു.. കല്യാണം കഴിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ പ്രേമിക്കു .. വീട് ഇരിക്കുന്ന ജില്ലക്കാരനെ മാത്രമേ കല്യാണം കഴിക്കു ബ്ലാ ബ്ലാ '
2022 വേര്‍ഷന്‍ ഉത്തരങ്ങളുടെ ഒരു കുഴപ്പം എന്താന്നെനു വെച്ചാല്‍ കേള്‍ക്കുന്നവര്‍ക്ക് അല്പം റൂഡ് ആയി തോന്നും അങ്ങനെ ഒരു നെഗറ്റിവ് ഇമേജ് വേണ്ട എന്ന് കരുതിയാണ് ഈ 90s അവതാര്‍ എടുത്തു അണിഞ്ഞിരിക്കുന്നത് അതാവുമോ അനിയത്തിപ്രാവിലെ ശാലിനിയെ പോലെ 'എന്തിനാ ഇങ്ങനെ ഒക്കെ ' എന്നൊക്കെ ചോദിച്ചു ആ നല്ല കുട്ടി ഇമേജില്‍ അങ്ങ് പോവാം.


Click it and Unblock the Notifications