For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണി ഒപ്പിച്ചിട്ട് ലക്ഷ്മി സ്‌കൂട്ടായി, പഴി ബ്ലെസ്ലിയുടെ തലയിലിട്ടു; ബ്ലെസ്ലി ഈ സീസണിലെ രജിത് ആകുന്നു!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 നാലാമത്തെ ആഴ്ചയിലൂടെ കടന്നു പോവുകയാണ്. ഈ ആഴ്ച ബിഗ് ബോസ് നല്‍കിയ വീക്കിലി ടാസ്‌ക് ആരോഗ്യ രംഗമായിരുന്നു. ടാസ്‌കിനെതിരെ അകത്തും പുറത്തും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെ ബ്ലെസ്ലിയെ ബിഗ് ബോസ് വീട്ടിലെ സീരിയല്‍ താരങ്ങളുടെ സംഘം ഒറ്റപ്പെടുത്തുകയാണെന്നൊരു ആരോപണം ആരാധകര്‍ക്കിടയില്‍ ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ബ്ലെസ്ലിയെക്കുറിച്ച് ഈ സംഘം നടത്തിയ ചര്‍ച്ചയെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

  ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. രാത്രി ചായയുണ്ടാക്കാന്‍ ഗ്യാസ് ഓണാക്കി വച്ച ശേഷം ഓഫാക്കാതെ ബ്ലെസ്ലി പോയെന്നാണ് ആരോപണം. ലക്ഷ്മി പ്രിയയാണ് ്‌യഥാര്‍ത്ഥ പ്ര്തിയെന്നും എന്നാലവര്‍ ഇത് ബ്ലെസ്ലിയുടെ തലയില്‍ ഇടുകയായിരുന്നുവെന്നുമാണ് വിമര്‍ശനം ഉയരുന്നത്. കുറിപ്പ് വായിക്കാം വിശദമായി തുടര്‍ന്ന്.

  ചായ വേണം എന്ന് പറഞ്ഞുകൊണ്ട് ബ്ലെസ്സ്ലി അവിടെ നിന്ന് പോവുക ആണ് ഉണ്ടായത്. അവസാനം ഉള്ളിയുമായി അടുക്കളയില്‍ നിന്നും പോയത് ലക്ഷ്മി ആണ്. ചായ വച്ചതും ലക്ഷ്മി തന്നെ. എന്നിട്ട് അത് ചെയ്തത് ആരാണ് എന്നാ ചോദ്യത്തിന് ഏറ്റവും സേഫ് ആയ ഒരു ഉത്തരം ലക്ഷ്മി പറഞ്ഞു, ബ്ലെസ്സ്ലി എന്ന്.എന്നിട്ട് കേട്ട പാതി കേള്‍ക്കാത്ത പാതി ബ്ലെസ്സ്ലിയെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ക്യാപ്റ്റന്‍ റോണ്‍സണ്‍. ചായ വച്ചത് ലക്ഷ്മി, ഗ്യാസ് ഓണ്‍ ആക്കി പോയത് ലക്ഷ്മി. പക്ഷെ ഗ്യാസ് അത്രേം വേസ്റ്റ് ആയതിനു കാരണം ചായ ചോദിച്ച ബ്ലെസ്സ്ലി. ഇതെന്തൊരു പാടാണ്.

  ഒരാള്‍ വഴക്കുണ്ടാക്കാന്‍ ഒക്കെ ഇച്ചിരി പിന്നില്‍ ആണെന്ന് അറിഞ്ഞാല്‍ ഉടനെ എല്ലാരു കൂടി അതിന്റെ നെഞ്ചത്തേക്ക് കേറി കോളും. ശേഷം റൂമില്‍ ഇരുന്ന് ബ്ലെസ്സ്ലിയെ കൂട്ടായി കുറ്റം പറയുന്നു. എന്നിട്ട് ലാലേട്ടന്‍ ഗ്രൂപ്പ് ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഇല്ലെന്ന് ഒരു ഉളുപ്പും ഇല്ലാതെ പറയുകയും ചെയ്യും. ബ്ലെസ്സ്ലി ടാസ്‌കില്‍ അത് കണ്ട് പിടിച്ചതിന്റെ ദേഷ്യം ആണ് അവര്‍ക്ക്. അത് ഇങ്ങനെ ഓരോ പ്രേശ്‌നങ്ങളാക്കി തീര്‍ക്കുക ആണ് അവര്‍. അത് കൂടാതെ ബ്ലെസ്സ്ലിയെ മണ്ടന്‍, പൊട്ടന്‍, ബുി ഇല്ലാത്തവന്‍ ഇങ്ങനെ ഒക്കെ പറയുന്നതും കേള്‍ക്കാം ഈ പറയുന്ന ബുദ്ധി രക്ഷസന്മാര്‍ എന്താണ് ആ വീട്ടില്‍ ചെയ്തത്. ഒന്നും ചെയുകയും ഇല്ല ചെയുന്നവരെ കുറ്റം പറയുകയും ചെയ്യും. എന്തായാലും ഗെയിം നന്നായി കളിക്കുന്നവര്‍ക്ക് എതിരെ ഇത്തരത്തില്‍ ഉള്ള അക്രമണങ്ങള്‍ ഉണ്ടാകും എന്നത് ഉറപ്പാണ്. എന്നാണ് കുറിപ്പില്‍ പറയുന്നത്.

  നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. രണ്ടാം സീസണിലെ രജിത്തിനെ പോലെയാവുകയാണ് ബ്ലെസ്ലിയെന്നാണ് ചിലരുടെ വിലയിരുത്തല്‍. 2nd സീസണില്‍ രജിതിന് ഫാന്‍സ് കൂടാന്‍ കാരണം ആയത് ഒരു ഗ്യാസിന്റെ ഇഷ്യൂ ആണ്..അത് ലാലേട്ടന്‍ വന്ന് വിഡിയോ സഹിതം ഇട്ട് തെളിയിച്ചു. അത് വഴിയാണ് സപ്പോര്‍ട്ട് കൂടിയത്. ഇതും മോഹന്‍ലാല്‍ വന്ന് വിഡിയോ ഇട്ട് തെളിയിക്കണം. എന്നാണൊരു കമന്റ്. ബ്ലെസിലിക്ക് ഇപ്പോ നല്ല രീതിയില്‍ സപ്പോര്‍ട്ട് കൂടെ വരുന്നുണ്ട്, എല്ലാരുംകൂടി നല്ല രീതിയ്ക്ക് അറ്റാക്ക് ചെയ്യുന്നുണ്ട്, എന്നും ചിലര്‍ പറയുന്നു.

  ലച്ചുമ്മ മെല്ലെ ബ്ലെസ്ലിയുടെ തലയില്‍ ഇട്ടു. സീരിയല്‍ ടീംസ് കട്ടക്ക് സപ്പോര്‍ട്ട് ആയാണ് നിക്കുന്നത് എന്ന് വീണ്ടും തെളിഞ്ഞു, ചായ ഉണ്ടാക്കുമ്പോള്‍ ബ്ലെസ്ലി അവിടെ ഇല്ല..അവന്‍ പാത്രം അവിടെ വച്ചിട്ട് പോവുകയാണ് ചെയ്തത്, അത് എടുത്ത് അടുപ്പത്ത് വച്ചത് ലക്ഷ്മി ആണ്...അപ്പോഴേക്കും അവന്‍ റൂമിലേക്ക് പോയി. അതിനു ശേഷം സ്പൂണ് ഒക്കെ കെഴുകി വച്ചിട്ടാണ് ലക്ഷ്മി അവിടെനിന്നും പോവുന്നത്...അപ്പോള്‍ അവര്‍ക്ക് അറിയാം ബ്ലസ്ലി അവിടെ ഇല്ല എന്നുള്ളത്. എന്നിട്ട് ക്യാപ്റ്റന്‍ ചോദിപ്പൊ പച്ചക്കളം പറയുന്നു ഞാന്‍ അവനോട് വെള്ളം അവിടെ വെച്ചിട്ടുണ്ട് മോനെ എന്ന് പറഞ്ഞിട്ടാണ് പോയത്..ഞാന്‍ പോകുമ്പോള്‍ അവന്‍ അവിടെ ഉണ്ടായിരുന്നു എന്നൊക്കെ..തര്‍ക്കിക്കാന്‍ അറിയാത്തത് കൊണ്ട് ഇനി ലാലേട്ടന്‍ വന്ന് ചോദിച്ചാലും വിഷ്വല്‍ ഇട്ട് കാണിക്കാന്‍ ഒന്നും അവന്‍ പറയില്ലെന്നും ഒരു കമന്റില്‍ പറയുന്നു.

  Recommended Video

  24 വയസ്സ് എന്നുള്ളത് ഒക്കെ പരിപാടി കിട്ടാൻ വേണ്ടി കൊടുത്തത്. Shalini #Biggbossmalayalam

  സത്യം.. ലക്ഷ്മി പണി ഒപ്പിച്ചിട്ട് നൈസായിട്ട് 'Scoot' ആയി... ബ്ലെസ്സിക്ക് പൊതുവെ അവിടെയുള്ള നെഗറ്റീവ് ഇമേജ് നന്നായി ലക്ഷ്മി യൂസ് ചെയ്തു... ഇതും അവന്റെ തലയില്‍ ആക്കി. അവിടെയുള്ള ആളുകളെ വിഡ്ഢികള്‍ ആക്കിയില്ലെങ്കിലും ഇത് കാണുന്ന ജനങ്ങള്‍ അങ്ങനെയല്ല. അധികകാലം ഉണ്ടാകില്ല, ബ്ലസ്ലിയെ അടിച്ചു പറപ്പിക്കണം എന്ന് പറഞ്ഞു ഇളിക്കുന്ന അഖില്‍ ഈ വീക്ക് ലാലേട്ടന്‍ പറപ്പിക്കും. ഗോവിന്ദ ചാമി എന്ന് വിളിച്ചതിന് ബ്ലസ്ലിയോട് മാപ്പ് പറയേണ്ടി വരും, വിക്ടിംഗ് കാര്‍ഡ് വീണ്ടും. ചായ ഉണ്ടാക്കുമ്പോള്‍ ബ്ലസ് ലി അവിടെ ഉണ്ടായിരിന്നു. അവന്‍ അത് എടുത്ത് കുടിയ്ക്കുകയും സ്റ്റൗ ഓഫ് ചെയ്യുകയും എന്ന് കരുതിയിട്ടുണ്ടാവാം. റോണ്‍സന്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. അത്യാഹിതം ഒഴിവാക്കാനുള്ള നിര്‍ദേശം ക്യാപ്റ്റന്‍ നല്‍കുകയാണ് ചെയ്തത്. അതിന് ചീപ്പ് വിക്ടിംഗ് കാര്‍ഡ് എടുക്കല്ലേ എന്നും ചിലര്‍ പറയുന്നു.

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Season 4 A Viral Post Describes How Lakshmi Priya Betrayed Bleslee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X