കണ്ണുനീരിന് ബാര്‍ സോപ്പിന്റെ എഫക്ട്! ശാലിനിയുടേത് ബാലാമണി ചമയല്‍; ഭേദം ലക്ഷ്മി പ്രിയ തന്നെ!

ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ പൊട്ടിത്തെറികള്‍ക്കും വഴക്കുകള്‍ക്കും മത്സര വീര്യത്തിനുമൊക്കെ ബിഗ് ബോസ് വീട സാക്ഷ്യം വഹിച്ചു കഴിഞ്ഞു. തീര്‍ത്തും വ്യത്യസ്തരായ മത്സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ വലിയൊരു പൊട്ടിത്തെറി നടന്നിരുന്നു. കിച്ചണിലെ പണികളെ ചൊല്ലിയായിരുന്നു വഴക്ക് നടന്നത്. ശാലിനിയും ലക്ഷ്മി പ്രിയയുമായിരുന്ന്ു വഴക്കിലെ പ്രധാന കക്ഷികള്‍.

ശാലിനി ഒറ്റയ്ക്ക് പണിയെടുക്കുന്നുവെന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ പരാതി ഉന്നയിക്കുകയായിരുന്നു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശാലിനി പിന്നീട് പറഞ്ഞതോടെ എല്ലാവരും ലക്ഷ്മി പ്രിയക്കെതിരെ തിരിയുകയായിരുന്നു. ഇപ്പോഴിതാ ലക്ഷ്മി പ്രിയയും ശാലിനിയും തമ്മിലുള്ള വഴക്കിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

തെറ്റിദ്ധാരണ

ബാക്കിയെല്ലാം വിടു. രണ്ടുദിവസം മുന്‍പ്നടന്ന ശാലിനി -ലക്ഷ്മിപ്രിയ വിഷയം ഒന്ന് മാറിനിന്ന് നോക്കൂ. പഴയ പ്രിയദര്‍ശന്‍ സിനിമകളുടെ ആരാധികയാണ് ശാലിനിയെന്ന് തോനുന്നു . ആദ്യം ശാലിനിക്ക് തെറ്റിദ്ധാരണ , പിന്നെ ലക്ഷ്മിപ്രിയക്ക് തെറ്റിദ്ധാരണ , പിന്നെ ബാക്കിയുള്ള വീട്ടിലുള്ളവർക്ക് തെറ്റിദ്ധാരണ , അവസാനം പ്രേക്ഷകര്‍ക്കും തെറ്റിദ്ധാരണ. Misunderstanding Strategy. ലക്ഷ്മിപ്രിയ കെട്ടിപ്പിടിച്ചപ്പോള്‍ നാക്കിറങ്ങിപ്പോയ ശാലിനി സെന്റിമെന്റ്‌സ് നല്ലതായി വർക്കൌട്ട് ചെയ്തു. അതുകഴിഞ്ഞു അതൊരു വന്‍ പ്രെശ്‌നമായി ബിഗ്ഗ്ബോസ് എപ്പിസോഡില്‍ വരാന്‍ മാത്രം 'content ' ഉണ്ടെന്നു തോന്നിയപ്പോള്‍ ശാലിനിയിലെ ബാലാമണി ഉണര്‍ന്നു. പിന്നെ കരച്ചിലായി പിഴിച്ചിലായി , എന്തിന് പാവം ലക്ഷ്മിപ്രിയ കെട്ടിപിടിച്ചതു തന്നെ എന്തൊ മാരക കുറ്റം ചെയ്തപോലെയായി. അവസാനം കെട്ടിപിടിച്ചാശ്വസിപ്പിച്ച ലക്ഷ്മിപ്രിയയെ ശാലിനിതന്നെ നോമിനേറ്റ് ചെയ്തു . ബാലാമണി ഗെയിം ഇന്‍ ഫുള്‍ ഫോം .

നോമിനേഷന്‍

വിക്ടിം ഗെയിം കളിക്കുമ്പോള്‍ എപ്പോളും ആള്‍ക്കൂട്ട മനസ് ദുർബലം ആയി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നില്‍ക്കുന്ന ആളുകളെ സപ്പോര്‍ട്ട് ചെയ്യുക എന്നതാണ് . അവര്‍ കുറ്റംചെയ്താലും കണ്ണുനീരിന് 501 ബാര്‍ സൊപ്പിന്റെ എഫക്ട് ആണെല്ലോ . അതേസമയം കുറച്ചുറക്കെ കാര്യങ്ങള്‍ പറയുന്നവര്‍ എപ്പോളും തെറ്റുകാരാകും . വിക്ടിം പ്ലെ നടത്തി സീസണ്‍ 1 മുതല്‍ വിജയിച്ചവര്‍ പയറ്റിത്തെളിഞ്ഞ ട്രാക്കാണിത് . ലക്ഷ്മിപ്രിയ വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത് ഒരു ആവശ്യവുമില്ലാതെ കെട്ടിപിടിച്ചു . അല്ലറചില്ലറ വെറുപ്പിക്കല്‍സ് കാരണം 2-3 നോമിനേഷന്‍ അല്ലാതെതന്നെ കിട്ടിയേനെ . ഇതുകാരണം '8' ഇന്റെ പണികിട്ടി ??
പക്ഷെ ഷോ മൊത്തത്തില്‍ എടുക്കുമ്പോള്‍ കുറച്ചു സീരിയല്‍ standard content എങ്കിലും കൊടുക്കുന്നത് ലക്ഷ്മിപ്രിയയാണ് . സീരിയല്‍ ഫീല്‍ഡില്‍നിന്നും തന്നെയുള്ള സുചിത്ര വളരെ സേഫ് പ്ലേയാണ്.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
ബാലാമണി

ബാലാമണിയായി പരകായപ്രവേശം നടത്തുമ്പോള്‍ മാത്രം ഒരു ബാലരമ സ്റ്റാന്‍ഡേര്‍ഡില്‍ ഉള്ള കരച്ചില്‍ & മൂഡോഫ് സീന്‍സ് മാത്രം ( അതും വല്ലപ്പോളും ) തരുന്ന ലക്ഷ്മിയെക്കാള്‍ അവിടെകുറച്ചുനാള്‍ കൂടി നില്ക്കാന്‍ എന്തുകൊണ്ടും യോഗ്യ ലക്ഷ്മിപ്രിയയാണ് . ഇതിന്റെ അര്‍ഥം ലക്ഷ്മിപ്രിയ ടോപ് ഫൈവില്‍ വരാന്‍ കഴിവുള്ള മത്സരാർത്ഥി എന്നല്ല . ശാലിനിയെക്കാള്‍ 100 മടങ്ങുഭേദം ലക്ഷ്മി എന്നാണ് .

അതേസമയം ലക്ഷ്മിയും ശാലിനിയും ഇത്തവണ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അടുക്കളയിലുണ്ടായ വഴക്കാണ് ഇരുവരുടേയും നോമിനേഷനിലേക്ക് എത്തിച്ചത്. ഇന്നും ബിഗ് ബോസ് വീട്ടില്‍ അടുക്കള പ്രശ്‌നം രൂക്ഷമാകുന്നതും പൊട്ടിത്തെറികള്‍ക്ക് കാരണമാകുന്നതായും കാണാം.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X