റോബിന് റെഡ് കാര്‍ഡ്, പക്ഷെ ഒരിക്കലും പുറത്താക്കില്ല; രക്ഷപ്പെടണമെങ്കില്‍ മൂന്നാളും ലവ് ട്രാക്ക് വിടണം

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ പാതി ദൂരം പിന്നിടുകയാണ്. അമ്പതാമത്തെ എപ്പിസോഡിലെത്തി നില്‍ക്കുകയാണ് ബിഗ് ബോസ്. ബിഗ് ബോസ് വീട്ടിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായ ലവ് ട്രാക്കിനെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ചർച്ചയായി മാറുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്. വിശദമായി വായിക്കാം തുടർന്ന്.

എന്താണ് റിയാസ് പറഞ്ഞ ലവ് ട്രാക്ക്? എന്ത് കൊണ്ട് ഒരു ടാസ്ക് പോലും ജയിക്കാത്ത നിലപാടില്ലാത്ത സ്വയം പറഞ്ഞത് പോലെ അപ്പോളപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന Dr. Robin, അല്ല ബിഗ് ബോസ്സിൽ വെറും റോബിൻ എന്ന് വിശേഷിക്കാവുന്ന, ടൈറ്റിൽ വിന്നർ ആകുമെന്ന് ചിലർ പറയുന്നത്? ബിഗ് ബോസ്സ് ഏവർക്കും അറിയാം റിയാലിറ്റി ഷോ ആണ്. ഇതിൽ മൂന്ന് രീതിയിൽ ആണ് ഒരാൾക്ക് സ്വയം നിൽക്കാൻ കഴിയുന്നത്.

സാബു

1. താൻ എങ്ങനെ ആണോ അങ്ങനെ അതായത് റിയൽ ആയി 2. പോയി മുഖമായി അഥവാ പക്കാ ഫേക്ക് ആയി. ഇതിൽ ഒരു പക്ഷെ അത് പ്രേക്ഷകന് മനസിലാകും ഇയാൾ ഫേക്ക് ആണെന്ന് 3. ഫേക്ക് എന്നാൽ പ്രേക്ഷകർ വിചാരിക്കുന്നു ഇയാൾ റിയൽ ആണെന്ന്. ഇനി കാര്യത്തിലേക്കു കടക്കാം. പഴയ സീസണുകളിലെ വിജയികൾ ഈ വിഭാഗങ്ങളിൽ വരുമോ എന്ന് പരിശോധിക്കാം.

സാബു


ബിഗ് ബോസ്സ് വിന്നർ ആകാൻ തികച്ചും യോഗ്യൻ. വളരെ നെഗറ്റീവ് ആയിട്ടാണ് സാബു ഹൌസിൽ വന്നത് എന്നാൽ മടങ്ങുമ്പോൾ ടൈറ്റിൽ വിന്നർ. അപ്പോൾ ഒന്ന് ഉറപ്പിക്കാം അയാളിൽ ഒരു കണ്ടന്‍റ് ക്രിയേറ്റർ ഉണ്ടായിരുന്നു. എന്താണ് ഈ കണ്ടന്‍റ്. സിമ്പിൾ ആയി പറഞ്ഞാൽ പ്രേക്ഷകനെ ആ വ്യക്തിയിലേക്ക് ആകർഷിക്കാൻ ഉള്ള എന്തും. അത് ഭൂരിപക്ഷ പ്രേക്ഷകനെ തൃപ്തി പെടുത്തണം. അത് നെഗറ്റിവിറ്റി ആവാം പോസിറ്റിവിറ്റി ആകാം സിംപതി ആകാം എമ്പതി ആകാം റൊമാൻസ് ആകാം മെയില്‍ ഷോവനിസം ആകാം അങ്ങനെ എന്തും. സാബിവിന്റെ കണ്ടന്‍റ്- 1.ടാസ്കുകളിൽ മികവ്, കൗശലം.2. സ്ത്രീ വിരുദ്ധത 3. അവതാരകനോടുള്ള പെരുമാറ്റം 4. കുറിക്കു കൊള്ളുന്ന കൌണ്ടറുകള്‍.5.പുരുഷ മേധാവിത്വം.6. എല്ലാ കണ്ടസ്റ്റന്‍സുമായുള്ള പെരുമാറ്റം.അവസാന നാളുകളിൽ പേളി-ശ്രീനിഷ് പ്രണയം ഫേക്ക് ആണോ എന്നൊരു ആശയക്കുഴപ്പം സൃഷ്ടിക്കാൻ സാബുവിന് കഴിഞ്ഞതാണ് വിജയ രഹസ്യം.

 രജിത്ത് കുമാർ


രജിത്ത് കുമാർ


നാട്ടിൽ ആവശ്യത്തിന് നെഗറ്റീവ് പബ്ലിസിറ്റി ഉള്ള ഒരാൾ തളർവാദം വരെ വന്ന് കിടക്കുന്ന അമ്മുമ്മ മുതൽ സീരിയലെെസ്ഡ് ആയ കുടുംബ പ്രേക്ഷകരെ കുഞ്ഞുങ്ങളെ വരെ ബിഗ് ബോസ് ഫാൻ ആക്കിയ വ്യക്തി.എങ്ങനെ ഇത് സാധിച്ചു എന്ന് ചോദ്യത്തിന് ഉത്തരങ്ങൾ ഇതാണ്.

വിക്ടിം ഗെയിം. ഹൗസ്സിലെ മുഴവൻ മത്സരാർത്ഥികളേയും തന്റെ നിലപാടുകൾ കൊണ്ട് തനിക്കു എതിരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നാൾക്ക് നാൾ അദ്ദേഹം ഉയർന്നു. ജനപിന്തുണ കണ്ട മറ്റു മത്സരരാർത്ഥികള്‍ അദ്ദേഹത്തെ വലാതെ ടോർച്ചർ ചെയ്തിട്ടും അദ്ദേഹം കുലുങ്ങാതെ നിന്നു. ഫോർത്ത് വാള്‍ ഉപയോഗിച്ച് പ്രേക്ഷകരോട് സംസാരിച്ചു തന്റെ അഭിപ്രായങ്ങൾ പറഞ്ഞു. മനോഹരമായ ഡയലോഗുകള്‍ കൊണ്ട് മാസ്സ് ഇമ്പാക്ട് ഉണ്ടാക്കി. ഒരാളും ബാക്കി 15 ഓളം പേരുമുള്ള അടി വാസ് റിയൽ കണ്ടന്‍റ്. ഒരു രാജമൗലി ഫിലിം പോലെ ത്രില്ലിംഗ്. തന്നെക്കാൾ വളർന്നപ്പോൾ ബിഗ് ബോസ് തന്നെ പുള്ളിയെ ഒരു കാരണം പിടിച്ചു പുറത്താക്കി.

മുളകരച്ച ടാസ്കുകൾ എത്രയോ ബിഗ് ബോസ്സിൽ ഉണ്ടായിരിന്നു. രജിത്ത് സാറിന്റെ അമിത ആത്മവിശ്വാസം ബിഗ് ബോസിന് തന്നെ പിടിച്ചില്ല. രജിത് സാർ ഇട്ട് കൊടുത്ത ഇരയിൽ ചൂണ്ട കൊളുത്തി പുള്ളി പുറത്തായി.അല്ലെങ്കിൽ എതിരാളി ഇല്ലാത്ത ബിഗ് ബോസ് വിന്നർ ആയേനെ.

ബ്ലെസ്ലി

മൂന്നാം സീസണിൽ കുറച്ചു കാലത്തേക്ക് ഓളം ഉണ്ടാക്കിയത് ഡെയ്ഞ്ചർ ഫിറോസ് മാത്രം. പിന്നെ പുള്ളിയുടെ പിരി അൽപ്പം വിട്ട് പോയത് കൊണ്ട് പുറത്താക്കേണ്ടി വന്നു. മണിക്കുട്ടൻ സേഫ് ഗെയിം മാത്രമാണ് കളിച്ചതു. ഇനി നാലാം സീസണിലേക്ക് വരാം. തുടക്കം മുതൽ വ്യത്യസ്തനായ ഗെയിമർ ആയിരുന്നു ബ്ലെസ്ലി. എന്നാൽ ഇപ്പോൾ ഗ്രാഫ് വളരെ താഴെ ആണ്.. ആരോടും തന്റെ നിലപാട് പറയാൻ ബ്ലെസ്ലിയ്ക്ക് ആകുന്നില്ല മാത്രമല്ല വ്യക്തത ഇല്ല എപ്പോഴും കിളി പോയ രീതി. ദിൽഷയുടെ love ട്രാക്കിന് പോയതാണ് ഏറ്റവും വലിയ പരാജയം. ഇപ്പോൾ റോബിന്റേയും ദിൽഷയുടെ പുറകെ സാള്‍ട്ട് ആന്റ് പെപ്പറിലെ ബാബു രാജിനെ പോലെ നടക്കുവല്ലാതെ ഒന്നും ചെയ്യുന്നില്ല. ഗെയിം നന്നായി കളിക്കുമെന്ന് പറയാതെ വയ്യ. കണ്ടന്‍റ് ഒന്നും ബ്ലെസ്ലിക്കില്ല.

ദിൽഷ നല്ല പ്ലയെർ ആണ് എന്നാൽ റോബിനൊപ്പം ലവ് ട്രാക്ക് ഗെയിം വിജയിക്കില്ല. സത്യത്തിൽ റോബിൻ ദിൽഷയെ മനോഹരമായി വഹിക്കുവാണ്.ദില്‍ഷയുടെ' ഫ്രണ്ട് അല്ലേ' 'ബ്രദർ അല്ലെ ' ചോദ്യങ്ങൾ അരോചകം എന്നെ പറയാൻ പറ്റു. ഇത്തരം ചോദ്യങ്ങൾ സ്വയം മനസിനോട് ചോദിച്ചിട്ടും ഉത്തരം ലഭിക്കാത്തത് ആയിരിക്കാം. എന്നിട്ടു ട്രാക്ക് മുന്നോട്ട് കൊണ്ട് പോകാൻ പ്രേക്ഷകർക്കു സംശയം തോന്നല്ലല്ലോ എന്ന് വിചാരിക്കാൻ വേണ്ടി മാത്രം.ഏതു നൂറ്റാണ്ടിൽ ആണ് നമ്മൾ ജീവിക്കുന്നത് എന്ന് ആലോചിക്കണം. പ്രേമം പറഞ്ഞ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നു എന്ന് പറയുന്ന ബ്ലെസ്ലിയെ റെസ്‌പെക്ട് ആണ് എന്ന് പറഞ്ഞ് ബ്രദർ ആകാൻ എങ്ങനെ സാധിക്കുന്നു. അത് റോബിനെ കൊണ്ട് തന്നോടുള്ള ഇഷ്ടം പറയിപ്പിക്കും എന്ന ട്രാക്ക് ഒപ്പം നമ്മൾ തമ്മിൽ ഒന്നുമില്ലല്ലോ എന്ന് നാടകം ഒക്കെ പ്രേക്ഷകർ എങ്ങനെ സഹിക്കുന്നു എന്ന് മനസിലാക്കുന്നില്ല.

റോബിൻ

ഇനി റോബിൻ..
പക്കാ ഫേക്ക് ആണ് റോബിൻ. ബിഗ് ബോസ്സ് പഠിച്ചു തന്റെ കപട വ്യക്തിത്വം വരുത്തി ഉള്ളിലെ പൊള്ളത്തരങ്ങൾ അറിയാതെ നാവിൽ വരുമോ എന്ന് ചിന്തിച് ചിന്തിച് ഇരുന്ന കളിക്കുന്ന പ്ലയെർ. അതിനു നല്ല പആർ വർക്ക്‌ പുള്ളി ചെയ്തിട്ടുണ്ട് എന്നത് ഉറപ്പാണ്.കാരണം പല എപ്പിസോഡും കഴിഞ്ഞാൽ പുള്ളി ടാർജറ്റ് ചെയ്തിട്ടുള്ളവരെ വ്യക്തി ഹത്യ നടത്തുക എന്നതാണ് സോഷ്യൽ മീഡിയൽ അയാളുടെ ഫാൻസ്‌ ചെയ്യുന്നത്. ഇത് പ്രീ ഫാബ്രിക്കേറ്റഡ് ആണെന് എല്ലാവർക്കും അറിയാം. റോബിനെ വിമർശിച്ചാൽ ഉടനെ വരുന്ന കമന്റ്സ് "Dr.ഉയിർ ❤"."Dr. ❤".യൂട്യൂബ് വരുമാനം കൊണ്ട് ജീവിക്കുന്ന യൂട്യൂബ് വ്ളോഗർ സപ്പോർട്ടും കൂടി കണ്ടാൽ അത് ഏതു മനുഷ്യനും മനസിലാകും പിആർ ആണെന്ന്.

എന്താണ് ഇയാളുടെ ഗെയിം പ്ലാൻ. ആദ്യ കാലങ്ങളിൽ " ലൗഡർ " ആകുക എന്നതായിരുന്നു. വെറുതെ കിടന്നു ബഹളം വെച്ച് സ്ക്രീൻ സ്പേസ് എടുക്കുക. എന്നിട്ടു എല്ലാവരെയും വിളിച്ചിരുത്തി പ്രസംഗം നടത്തി സ്ക്രീൻ സ്പേസ് എടുക്കുക. എല്ലാ മത്സരാർത്ഥികളും അതിൽ വീണു. പിന്നെ ജയിലിൽ പോയി സിമ്പതി തന്ത്രം നോക്കി അതും പൊളിഞ്ഞു.


"പണവും കൊടുത്ത് പിആറിനെ സെറ്റ് ചെയ്താണ് ഞാൻ ഇവിടെ വന്നിരിക്കുന്നത് എന്ത് വന്നാലും ഒരു ബിഗ് ബോസ്സിനെയും എന്നെ ഒന്ന് ചെയ്യാൻ കഴിയില്ല. എനിക്ക് ടാസ്ക്കൊന്നും വയ്യ. വല്ലോ ഉഡായിപ്പിലൂടെ അങ്ങനെ അങ്ങ് വിജയി ആകണം. അതിനു പ്രേക്ഷകരുടെ മനസിലെക്കു അത് പതിപ്പിക്കണം-This is my show... I am the winner എന്ന് പറഞ്ഞു കൊണ്ടിരിക്കണം."... ജോലി ചെയ്യണം അധ്വാനിക്കാതെയും എങ്ങനെയും ഏത് മാർഗത്തിലും ഏത് തറ പ്രവർത്തി കാണിച്ചാലും കുറച്ചു പൈസ ഉണ്ടാക്കി ഫെയിം ഉണ്ടാക്കി സുഖിക്കണം എന്ന് ചിന്തിക്കുന്ന ഇന്നിന്റെ ഒരു ശരാശരി മലയാളി യുവത്വത്തിന്റെ പ്രതീകം കൂടി ആണ് റോബിന്‍..


എന്ത് കൊണ്ട് റോബിൻ?


1. പ്രൊഫഷന്‍... "Doctor".. അത് ബിഗ് ബോസ് പോലും റോബിന്റെ മൈക്കിൽ പരസ്യം കൊടുക്കുന്നു.
2.അയല്പക്കത്തെ മലയാളി പയ്യന്റെ രൂപം. ശരീരം.
3.സൗന്ദര്യം. മലയാളികൾ ആദ്യം ഒരാളെ ഇഷ്ട്ടപെടുന്നത് വിലയിരുത്തുന്നത് സൗന്ദര്യം കൊണ്ടാണ്. പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർ.അയാളുടെ മൂല്യം കർമം മനുഷ്യത്വം എല്ലാം രണ്ടാമത് ആണ്.
4. ജാതി, മതം. ഇല്ലെന്നു പറഞ്ഞാലും സവർണത നിറഞ്ഞ ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ജാതിയുടെ മതത്തിന്റെയും തുലനത്തിലാണ് ഇരിക്കുന്നത്.
5. സീരിയലുകളിൽ ജയന്തിമാർ എന്ത് അവിഹിത ബന്ധം പുലർത്തിയാലും മലയാളികൾക്ക് കുഴപ്പമില്ല. എന്നാൽ തന്റെ പരിസരത്തോ ആരെങ്കിലും കണ്ടാൽ അത് കുറ്റം. തെറ്റ്. ഇത്തരം ഒരു സമൂഹത്തിൽ ലവ് ട്രാക്കിന് നല്ല സ്കോപ്പ് ഉണ്ട്‌ . പ്രേത്യേകിച് ഉയർന്ന ഒരു ജാതിയിൽ ആണും പെണ്ണും തമ്മിലുള്ള പ്രണയം.


6. Trans gender, Real Feminism, Gay, Lesbian എന്ന സമൂഹത്തോടുള്ള പുച്ഛം. പരിഹാസം. അവരെ ഉൾകൊള്ളാൻ എത്ര പുരോഗിച്ചാലും പുരോഗമിക്കാത്ത സമൂഹം ആണ് കേരളീയർ. ഒരാളുടെ പ്രെെവസി എന്നത് നാടിന്റെ സാദാരചാര ബോധം ആണ്. മേൽ പറഞ്ഞവർ എങ്ങനെ അങ്ങനെ ആയി?. അതിൽ സമൂഹത്തിനു പങ്കില്ലേ?. അവരും മനുഷ്യരല്ലേ എന്ന് നമ്മൾ ചിന്തിക്കാറുണ്ടോ?.. ഒരു പെൺകുട്ടിയുടെ മരണം പോലും ആഘോഷിക്കുന്ന സോഷ്യൽ മീഡിയകൾക്ക് റോബിനെ ഇഷ്ട്ടം വരും.
7.റോബിനെ ശരിക്കും നോക്കിയാൽ നല്ല കള്ളത്തരം മുഖത്തുണ്ട്.


ബിഗ് ബോസ് എന്നത് ഓരോ മത്സരാർത്ഥിയുടേയും ഹൗസിലുള്ളിലേ പ്രകടനകം, പെരുമാറ്റം, മൂല്യങ്ങള്‍, ബുദ്ധി,വിനോദം, നിലപാട് എന്നവയിൽ അടിസ്ഥാനമാണ്. വ്യക്തിജീവിതത്തിന് റോളില്ല. എന്നാൽ മലയാളികൾ നോക്കുന്നത്
1.അവൾ പുക വലിക്കുന്നു
2. അവൾ അല്പം വസ്ത്രം ധരിക്കുന്നു.
3. അവൾ തെറി വിളിക്കുന്നു.
4. അവൾ ലെസ്ബിയന്‍ ആണ്...
എല്ലാം " അവൾ മാത്രം " അവിടെ അവനില്ല.
എന്തായാലും ഒന്ന് പറയാം അത് ബിഗ് ബോസ്സ് വന്നാലും കേരളീയരുടെ വിലയിരുത്തലുകൾ മാറില്ല..അവരുടെ ചിന്തകൾ പഴഞ്ചന്‍ ആണ്.
റോബിന്‍-ദില്‍ഷ-ബ്ലെസ്ലി ട്രാക്ക് മാറിയാലേ ഇവർ മൂവരും രക്ഷപെടു.. റോബിന്‍ നോർമലായി കളിച്ചില്ലെങ്കിൽ ഒരിക്കൽ റെഡ് കാർഡ് കിട്ടും ഉറപ്പാണ്.പിന്നെ ബിഗ് ബോസ്സ് ഒരിക്കലും റോബിനെ പുറത്താക്കില്ല അതിനുള്ള ചങ്കൂറ്റം ആർക്കും ഇല്ല.Privileged class is always admirable than the mistakes and the rules they break because our society's perspective is like that.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X