റിയാസ് മാപ്പ് നല്‍കിയേനെ, ജാസ്മിനും സമ്മതിച്ചേനെ, പക്ഷെ...; റോബിന്‍ ആരാധകരുടെ വാദങ്ങള്‍ക്കുള്ള മറുപടി

റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ റോബിനെതിരെ നടപടിയെടുത്തിരിക്കുകയാണ്. താരം ബിഗ ്‌ബോസ് വീട്ടില്‍ തുടരാന്‍ യോഗ്യനല്ലെന്ന് അറിയിച്ച ബിഗ് ബോസ് റോബിന്‍ പുറത്താകുന്നതായി അറിയിക്കുകയായിരുന്നു. എന്നാല്‍ റോബിനെതിരെയുള്ള അന്തിമ തീരുമാനം ഇതുവരേയും എടുത്തിട്ടില്ല. താരത്തെ തിരികെ കൊണ്ടു വരണമോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം എടുക്കണമെങ്കില്‍ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ എത്തണം.

ഇതിനിടെ ഇപ്പോഴിതാ റോബിന്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ടൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഇതൊന്നും ഫിസിക്കല്‍ അസോള്‍ട് അല്ല

ബ്ലെസ്സലിയെ വിനയ് പിടിച്ചു വലിച്ചപ്പോള്‍ ചോര പൊടിഞ്ഞതാണ് ഒരു ഇഷ്യൂ - വിനയ് കടന്നു പിടിച്ചത് ചെങ്കോല്‍ ആണ്, ടാസ്‌കിന്റെ ബസ്സര്‍ സമയം കഴിഞ്ഞാലും ചെങ്കോല്‍ മോഷ്ടിക്കപ്പെടാവുന്ന വസ്തു ആയതിനാല്‍ വിനയ്ക്ക് എതിരെ നടപടി എടുക്കാന്‍ പറ്റില്ല. ചോര പൊടിഞ്ഞ കേസ് ആണേല്‍, റോബിന്റെ കയ്യില്‍ നിന്ന് തന്നെ ജാസ്മിന്റെ കണ്ണിന്റെ താഴെ മുറിഞ്ഞു ചോര വന്നിട്ടുണ്ട്. ധന്യയുടെ മൂക്കില്‍ നിന്ന് ചോര വന്നിട്ടുണ്ട്, മുമ്പുള്ള സീസണുകളില്‍ പല ഇഞ്ചുറീസ് ഉണ്ടായിട്ടുണ്ട്. ഇതൊന്നും ഫിസിക്കല്‍ അസോള്‍ട് അല്ലെന്നും കുറിപ്പില്‍ പറയുന്നു.

റോബിനും ജാസ്മിനും പറഞ്ഞിട്ടുണ്ട് ചവിട്ടു കൊണ്ടില്ല എന്ന്

ജാസ്മിന്‍ ആദ്യ എപ്പിസോഡുകളില്‍ ഒന്നില്‍ റോബിനെ ചവിട്ടുന്ന വിഡീയോ ഇപ്പൊ പിആര്‍ ടീം പെറുക്കി എടുത്തു നടക്കുന്നുണ്ട്. ആ എപ്പിസോഡ് കഴിഞ്ഞ ഉടന്‍ റോബിനും ജാസ്മിനും പറഞ്ഞിട്ടുണ്ട് ചവിട്ടു കൊണ്ടില്ല എന്ന്. പിന്നെ ആ എപ്പിസോഡില്‍ തന്നെ ആണ് റോബിന്‍ ചളി ചവിട്ടി മത്സരം വീക്ഷിക്കുന്നവരുടെ ദേഹത്തേക്ക് വരെ തെറിപ്പിച്ചത്. നിങ്ങളുടെ കണ്ണില്‍ അതും അസോള്‍ട് അല്ലെ മത്സരിക്കുന്നവരുടെ ദേഹത്തേക്ക് പോലും അല്ല റോബിന്‍ അന്ന് കാണിച്ച ആ പരിപാടി എന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്നലത്തെ ദില്‍ഷയുടെ പ്രകടനം റിയാസിന്റെ എല്ലാ സിംപതിയും മാറ്റിയിട്ടുണ്ട്

റോബിന്‍ ഏതായാലും കെഞ്ചി പറഞ്ഞിട്ടുണ്ട് ബിഗ് ബോസിനോട് ഞാന്‍ നന്നായിക്കൊള്ളാം എന്ന് . റിയാസ് അന്ന് വിഷമത്തില്‍ ആയ സമയം ചിലപ്പോള്‍ റോബിനോട് സമ്മതിച്ചേനെ. അന്ന് തന്നെ ആയിരുന്നേല്‍ ജാസ്മിന്‍ പോലും ഇടപെടില്ല. പക്ഷെ ഇന്നലത്തെ ദില്‍ഷയുടെ പ്രകടനം റിയാസിന്റെ എല്ലാ സിംപതിയും മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ റോബിന്‍ തിരിച്ചു വരാനുള്ള സാധ്യത വെറും 10 % ആണ്. അത് കൊണ്ട് എല്ലാവരും പ്രാര്‍ത്ഥിക്കുക , മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. അത് മാത്രമേ ഇനി ഒരു മാര്‍ഗം ഉള്ളൂ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

റോബിനും റിയാസും തമ്മിലുള്ള പ്രശ്‌നത്തില്‍ രണ്ടു പേരില്‍ നിന്നും ബിഗ് ബോസ് ഇന്ന് അഭിപ്രായം തേടി

റോബിനും റിയാസും തമ്മിലുള്ള പ്രശ്‌നത്തില്‍ രണ്ടു പേരില്‍ നിന്നും ബിഗ് ബോസ് ഇന്ന് അഭിപ്രായം തേടിയിരുന്നു. തന്നെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ റോബിനെതിരെ ബിഗ് ബോസ് എടുത്ത നടപടി ശരിയാണെന്നായിരുന്നു റിയാസിന്റെ നിലപാട്. അതേസമയം താന്‍ ആ സമയത്ത് സ്വയരക്ഷയ്ക്കായി ചെയ്ത് പോയതാണെന്നായിരുന്നു റോബിന്റെ വിശദീകരണം. രണ്ട് പേരുടേയും വാക്കുകള്‍ ബിഗ് ബോസ് കേട്ടു കഴിഞ്ഞു. ഇനിയെന്താകും നടപടി എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X