രണ്ടോ മൂന്നോ ആഴ്ച കൊണ്ട് റോബിന്‍ പുറത്താകും; പുല്ലു വില പോലും കിട്ടില്ല, ആരാധകര്‍ തന്നെ തള്ളിപ്പറയും!

ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്നാമത്തെ ആഴ്ചയിലേക്ക് എത്തിയിരിക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ മത്സരം ആവേശകരമായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ താരങ്ങളില്‍ പലരും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. തുടക്കത്തില്‍ തന്നെ ബിഗ് ബോസ് വീട്ടിലുള്ളവരുടേയും പ്രേക്ഷകരുടേയും ശ്രദ്ധ നേടിയ താരമായിരുന്നു ഡോക്ടര്‍ റോബിന്‍. ഗെയിം പ്ലാനുകളുമായി എത്തിയ റോബിന്റെ തന്ത്രങ്ങള്‍ ഫെയര്‍ അല്ലെന്നാണ് വീടിന് അകത്തും പുറത്തും ഉയര്‍ന്ന വിമര്‍ശനം.

ഇതിനിടെ ഇപ്പോഴിതാ റോബിനെതിരെയുള്ളൊരു വിമര്‍ശനക്കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് കുറിപ്പ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. കുറിപ്പ് വായിക്കാം വിശദമായി.

ഒരു കാര്യം

ഇയാളുടെ ഫാന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന കോടാനു കോടി ജനങ്ങളോട് ഒരു കാര്യം പറയാനുണ്ട്,ഒരു മണ്ടനും പഠിച്ച് ഡോക്ടറാകാന്‍ പറ്റില്ല അതായത് ഒത്തിരി പഠിച്ച് തല മണ്ടയില്‍ സ്റ്റോറ് ചെയ്ത് എക്‌സാം ഹാളില്‍ റിലീസ് ചെയ്യുന്ന പ്രക്രിയ,,ഈ ഡോക്ടര്‍ക്ക് വായിച്ച് പഠിച്ച ഒരു കാര്യം ഒരു തെറ്റുമില്ലാതെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് സാരം,,
അതെ ഞാനും ഈ ഡോക്ടറുടെ പല വീഡീയോസും കണ്ടതാണ് നല്ല അവതരണം. പത്തൊ പതിഞ്ചൊ മിനിറ്റ് നന്നായി സംസാരിക്കും എല്ലാം നല്ല കാര്യങ്ങള്‍ തന്നെയാണ്,
പക്ഷെ ഈ സീസണില്‍ ഡോക്ടറെ കണ്ടപ്പോള്‍ ആ വീഡിയോയില്‍ നിന്നും കിട്ടിയ മോട്ടിവേഷന്‍ എനര്‍ജ്ജി താനെ ഇല്ലാതായി.

തള്ളിപ്പറയും

നന്നായി വായിച്ച് പഠിച്ച് സ്‌ക്രിപ്റ്റ് ചെയ്ത് സ്വന്തം ചാനലില്‍ വീഡിയൊ ചെയ്ത ഇയാളെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് എന്റെ കുട്ടിക്കാലമാണ്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഞാനന്ന് ഗാന്തിജിയുടെ ജീവിത ചരിത്രം വെറും ആറ് മിനുറ്റ് കൊണ്ട് പ്രസംഗിച്ചപ്പോള്‍ എനിക്ക് കിട്ടിയ സമ്മാനങ്ങള്‍ ഒത്തിരിയായിന്നു,,
ആ പ്രസംഗങ്ങളൊന്നും തന്നെ എന്റെ ജീവിതത്തില്‍ സ്വാധീനം ചിലത്തിയില്ലതാനും.
ഞാനാദ്യം പറഞ്ഞ ആ കോടിക്കണക്കിന് ഫാന്‍സുകള്‍ക്ക് വേണ്ടി ഒരു തിരിച്ചറിവ് തന്നതാണ് ഇവിടെ. രണ്ടൊ മൂന്നൊ ആഴ്ച്ച കൊണ്ട് അയാള്‍ പുറത്താക്കപ്പെടും. പിന്നീട് അയാള്‍ക്ക് ഒരു പുല്ലു വിലപോലും കിട്ടില്ല. കാരണം അയാളുടെ മോട്ടിവേഷന്‍ വീഡിയോയിലുള്ള ചില വാക്കുകള്‍ കൊണ്ട് ജീവിതത്തില്‍ എന്തൊക്കെയൊ ആകും എന്ന പ്രതീക്ഷയില്‍ കഴിയുന്ന ഫാന്‍സുകള്‍ തന്നെ അയാളെ തള്ളിപ്പറയും.

ഫാന്‍സിനെ കിട്ടിയത്

ഒരു വീട്ടില്‍ കഴിയുന്ന പത്ത് പേരുമായുള്ള പ്രശ്‌നം തീര്‍ക്കാന്‍ പറ്റാത്ത ഈ ഡോക്ടര്‍ക്ക് എങ്ങനയാണീ ഫാന്‍സിനെ കിട്ടിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമാണീ പോസ്റ്റ്. അല്ലാതെ ഞാനൊരു ജാസ്മിന്‍ ഫാനായത് കൊണ്ട് ഡോക്ടറെ തള്ളിപ്പറഞ്ഞതല്ല. ഈ പോസ്റ്റിനോട് വിയോജിപ്പുള്ളവര്‍ക്ക് ഈ പോസ്റ്റ് സേവ് ചെയ്‌തൊ ഷയര്‍ ചെയ്‌തൊ വെക്കാം കാലം തെളിയിക്കട്ടെ തെറ്റും ശരിയും. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
നോമിനേഷനില്‍

അതേസമയം ഇന്നലെ നടന്ന നോമിനേഷനില്‍ നിന്നും റോബിന്‍ രക്ഷപ്പെട്ടിരുന്നു. ലക്ഷ്മി പ്രിയ ആണ് ഏറ്റവും കൂടുതല്‍ വോട്ടുമായി പട്ടികയില്‍ ആദ്യം ഇടം നേടിയത്. ശാലിനി, നവീന്‍, അഖില്‍, അശിന്‍, ജാസ്മിന്‍, ഡെയ്‌സി എന്നിവരുടെ പേരുകളാണ് നോമിനേഷനിലുള്ളത്. കഴിഞ്ഞ ആഴ്ച നിമിഷയായിരുന്നു പുറത്തായത്. എന്നാല്‍ താരത്തെ പുറത്തേക്ക് വിടാതെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണ് ബിഗ് ബോസ്. താരം ഇന്ന് തിരികെ വീടിന് അ്കത്തേക്ക് വരുന്നതായിരിക്കും.

More from Filmibeat

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X