റോബിന്‍ അറ്റാക്ക് ചെയ്യുന്നത് പെണ്ണുങ്ങളെ മാത്രം; രജിത് കുമാറും ഫിറോസും പോലും ഇങ്ങനെ ചെയ്തിട്ടില്ല!

നാല് ആഴ്ചകള്‍ പിന്നിട്ട് ബിഗ് ബോസ് മലയാളം സീസണ്‍ 4 അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ പലരും ചര്‍ച്ചയായി കഴിഞ്ഞു. ബിഗ് ബോസ് വീട്ടിലുണ്ടായ അടികളില്‍ മിക്കതിലും ഒരറ്റത്തുണ്ടായിരുന്ന താരമാണ് ഡോക്ടര്‍ റോബിന്‍. തന്റെ ഗെയിം ആണെന്ന് പറഞ്ഞു കൊണ്ട് റോബിന്‍ നടത്തുന്ന ഓരോ നീക്കവും വീടിനുള്ളിലും പുറത്തും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. എന്നാല്‍ ചിലരാകട്ടെ റോബിനെ മുന്‍ സീസണുകളിലെ സ്ഥിരം പ്രശ്‌നക്കാരായ പൊളി ഫിറോസുമായും രജത് കുമാറുമായും താരതമ്യം ചെയ്യാറുണ്ട്.

എന്നാല്‍ റോബിന്റെ ആരാധകര്‍ പറഞ്ഞു നടക്കുന്നത് പോലെ രജിത്തിന്റേയും ഫിറോസിന്റേയും ഗെയിം അല്ല റോബിന്‍ കളിക്കുന്നതെന്നാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നൊരു കുറിപ്പ് വ്യക്തമാക്കുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ആ കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss

ഇത്രയും സീസണ്‍ കഴിഞ്ഞു വന്നിട്ടും മലയാളികളുടെ ചിന്തകതിയില്‍ യാതൊരു വിധ മാറ്റവും ഇല്ല എന്നുള്ളതാണ് ശരി. സീസണ്‍ 2 മുതല്‍ ആണ് ഈ ഒരു strategy കാണാന്‍ തുടങ്ങിയത്. മറ്റുള്ള മത്സരര്തികളെ വെറുപ്പിച്ചുകൊണ്ട് മുന്നോട്ട് പോവുക. ഇതിന് പ്രേഷകരുടെ ഭാഗത്തു നിന്ന് കിട്ടുന്ന പിന്തുണ വളരെ വലുതായത് കൊണ്ട് തന്നെ എല്ലാ സീസണിലും ഇത് കാണാന്‍ സാധിക്കും. രജിത് കുമാര്‍, ഫിറോസ്, റോബിന്‍ ഇവര്‍ മൂവരും ഉപയോഗിച്ച strategy ഒന്ന് തന്നെ ആണ്. അത് ഇനി എത്ര തന്നെ ആവര്‍ത്തിച്ചാലും മാറാത്ത ഒരു വലിയ വിഭാഗം പ്രേഷകരുടെ സപ്പോര്‍ട്ട് ഇവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കും.

താന്‍ ഫേക്ക് ആയി തന്നെ ആണ് നില്‍ക്കുന്നത് എന്ന് റോബിന്‍ പറയുമ്പോള്‍ അത് ഡോക്ടറുടെ ഗെയിം സ്പിരിറ്റ് എന്ന് പറയുന്ന അതെ പ്രേഷകര്‍ ധന്യ ഫേക്ക് ആണെന്ന് മുദ്ര കുത്തുന്നു. ഡെയ്‌സിയുടെ ഗെയിം dirty ആണെന്ന് പറയുന്ന അതെ പ്രേഷകര്‍ ഡോക്ടര്‍ അതെ ഗെയിം സ്പിരിറ്റോഡ് കൂടി കളിക്കുമ്പോള്‍ അത് dirty ആണെന്ന് പറയുന്നില്ല.ഇത് തീര്‍ത്തും ഒരു mail shamanist സ്വഭാവം ആണ് കാണിക്കുന്നത്. ഇതിനെ സപ്പോര്‍ട്ട് ചെയ്യാനും ഒത്തിരി ആളുകള്‍ ഉള്ളത്‌കൊണ്ട് തന്നെ ആണ് ഇന്നും സമൂഹത്തില്‍ അത് നിലനില്‍ക്കുന്നത്. എടുത്ത് പറയേണ്ട ഒരു കാര്യം എന്തെന്ന് വച്ചാല്‍ റോബിന്‍ ഇതുവരെ അവിടെ ഉള്ള ഒരു mail contestant ആയി ഒരു ഇഷ്യൂ പോലും ഉണ്ടാക്കിട്ടില്ല. കാരണം അങ്ങനെ ഒരു ഇഷ്യൂ ഉണ്ടാക്കിയാല്‍ റോബിന്‍ റോന്‍സനോട് പറഞ്ഞ പോലെ അവര്‍ എടുത്ത് മലര്‍ത്തി അടിക്കും എന്ന് അറിയാം.

ഡോക്ടര്‍ ഇവിടെ പെണ്ണുങ്ങളെ മാത്രം അറ്റാക്ക് ചെയ്താണ് നില്‍ക്കുന്നത്. മുന്‍ ദിവസങ്ങളില്‍ അഖില്‍ പറഞ്ഞ പോയിന്റിനോ ബ്ലെസ്സ്ലി പറഞ്ഞ പോയിന്റിനോ പ്രീതികരിക്കാത്ത റോബിന്‍ ജാസ്മിന്‍, ഡെയ്‌സി, നിമിഷ (മലയാളികള്‍ പെട്ടന്ന് accepte ചെയ്യില്ല എന്ന് ഉറപ്പുള്ള contestant )ഇവര്‍ എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ പ്രീതികരിക്കുന്നു. ഞാന്‍ ഇവിടെ ഗെയിം കളിക്കാന്‍ ആണ് വന്നത് എന്ന് പറയുന്നതിന് പകരം ഞാന്‍ ഇവിടെ സ്ത്രീകള്‍ക്ക് എതിരെ മാത്രം ഗെയിം കളിക്കാന്‍ ആണ് വന്നത് എന്ന് പറയുന്നതാവും ശരി. ഈ പറഞ്ഞ ലിസ്റ്റില്‍ രജിത് കുമാര്‍ ആയാലും ഫിറോസ് ആയാലും പെണ്ണുങ്ങളെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ഒരു ഗെയിം കളിച്ചിട്ടില്ല. ആണുങ്ങള്‍ക്കും നേരെ ധൈര്യം ആയി നിന്നുകൊണ്ടാണ് ഗെയിം കളിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X