ഡെയ്‌സി ബ്ലെസ്ലിയുടെ വീട്ടുകാരെ വിളിക്കുന്നത് രണ്ടാം തവണ; ആണുങ്ങള്‍ക്ക് നാണവും മാനവുമില്ലേ?

ബിഗ് ബോസ് മലയാളം സീസണ്‍ 4 നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ബ്ലെസ്ലിയും ഡെയ്‌സിയും തമ്മിലുണ്ടായ തര്‍ക്കമായിരുന്നു ഇന്നലെ നടന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഡെയ്‌സിയുടെ അടിവസ്ത്രം ബാത്ത് റൂമില്‍ കിടക്കുന്നത് ബ്ലെസ്ലി എല്ലാവരേയും വിളിച്ച് കാണിച്ചതായിരുന്നു പ്രശ്‌നത്തിന്റെ കാരണം. എന്നാല്‍ ഇതിന്റെ പേരില്‍ ബ്ലെസ്ലിക്കെതിരെ വിമര്‍ശനം ഉന്നയിച്ച നവീന്റേയും റോണ്‍സന്റേയും വീഡിയോ പങ്കുവച്ചു കൊണ്ട് ഇരട്ടത്താപ്പ് തുറന്നു കാണിക്കുകയാണ് ഒരു കുറിപ്പ്. ഡെയ്‌സി ബ്ലെസ്ലിയുടെ വീട്ടുകാരെ പറഞ്ഞതും കുറിപ്പില്‍ ചോദ്യം ചെയ്യുന്നുണ്ട്. കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

ഇതൊക്കെ ഒരാളുടെ പുറത്തുള്ള ജീവിതത്തെക്കൂടി ബാധിക്കുന്ന കാര്യമാണ്.
'ഒരു പെണ്‍കുട്ടിയോട് ഇങ്ങനെ ചെയ്യാമോ? നിനക്ക് നാണമില്ലേ'എന്നിട്ട് ബ്ലസ്ലിയുടെ അമ്മയ്ക്കും പെങ്ങള്‍ക്കും വിളിക്കുന്ന ഡൈസി. അതെന്താണ് ഈ നാണവും മാനവും പെണ്‍കുട്ടികള്‍ക്ക് മാത്രമേയുള്ളോ ആണുങ്ങള്‍ക്കില്ലേ?
'ഇത് ആണുങ്ങളുടേതാണ് എന്ന് പറഞ്ഞുകൊണ്ട് ബാത്റൂമിലെ യൂറിന്‍ ഡ്രോപ്പ്‌സ് എല്ലാവര്‍ക്കുമുന്നിലും ഡൈസിക്ക് ഡിസ്പ്ലെ ചെയ്യാമെങ്കില്‍ അത് ക്ലീന്‍ ചെയ്തതിന് ബ്ലസ്ലിയോട് തര്‍ക്കിക്കാമെങ്കില്‍ എന്തുകൊണ്ട് ഡൈസിയോട് ബ്ലസ്ലിക്ക് ഇത് തിരിച്ചു ചെയ്തുകൂടാ? അപ്പോള്‍ ചിലര്‍ ചോദിക്കും അവനെന്തിന് എല്ലാവരെയും വിളിച്ചുകൊണ്ടുവന്നിട്ട് ഇതെല്ലാം കാണിച്ചുവെന്ന്.

Bigg Boss Malayalam

അവിടെയുള്ള ക്യാപ്റ്റന്‍ എന്ന് പറയുന്ന റോണ്‍സണ്‍ അടക്കം പലരും ഇതിനുമുന്‍പ് പലവട്ടം പറഞ്ഞിട്ടുണ്ട് ഡൈസിയോട് ഇതൊക്കെ എടുത്തുമാറ്റണം എന്ന് പറഞ്ഞിട്ടുണ്ടെന്ന്..അതായത് രഹസ്യമായി പോയി പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല വീണ്ടും ഡൈസി അത് ആവര്‍ത്തിച്ചിട്ടെയുള്ളൂ..മാത്രമല്ല യൂറിന്റെ കാര്യം എല്ലാവരുടെ മുന്നിലും ഡൈസിക്ക് പറയാമെങ്കില്‍ ബ്ലസ്ലിക്കും അതാവാം. അതല്ലേ സമത്വം?

ഈ വീഡിയോയില്‍ റോണ്‍സണും നവീനും കൂടി പറയുന്നുണ്ട് അടിവസ്ത്രവും പാഡും ഒക്കെ അവിടെയും ഇവിടെയും വലിച്ചെറിഞ്ഞിട്ടിട്ടുണ്ട് ഇതൊക്കെ അവര്‍ക്ക് ശ്രദ്ധിച്ചുകൂടെയെന്ന്..ഇവര്‍ മാറിയിരുന്നു പറഞ്ഞത് ബ്ലസ്ലി നേരെ പറഞ്ഞു..പക്ഷെ ഇതേ റോണ്‍സണ്‍ അടക്കം എല്ലാവരും ബ്ലസ്ലിയെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്..ഈ ഒരു വിഷയം സംസാരിക്കുമ്പോള്‍ ബ്ലസ്ലിയുടെ വീട്ടുകാരെ വിളിക്കുകയാണ് ഡൈസി ചെയ്തത്..ഇതിപ്പോള്‍ രണ്ടാമത്തെ തവണയാണ് ഡൈസി ബ്ലസ്ലിയുടെ വീട്ടുകാരെ വിളിക്കുന്നത്..ഇതുപോലെ ബ്ലസ്ലി തിരികെ ചെയ്താല്‍ എന്താകും അവസ്ഥ?ഇതിനെതിരെ ശക്തമായ വാര്‍ണിങ് കൊടുക്കണം ഡൈസിക്ക്.

പകരം ബ്ലസ്ലിയുടെ അടിവസ്ത്രങ്ങളാണ് അവിടെ കിടന്നിരുന്നതെങ്കില്‍ കാണാമായിരുന്നു പുകില്..എന്തിനും ഏതിനും Women Card ഉപയോഗിച്ചാല്‍ പിന്നെങ്ങനെ അവിടെയുള്ള പുരുഷന്മാര്‍ മര്യാദക്ക് ഗെയിം കളിക്കും?എങ്ങനെ ഒരു അഭിപ്രായം പറയും?ഇതുപോലുള്ള കാര്യങ്ങള്‍ എങ്ങനെ ചൂണ്ടികാണിക്കും?ഇതൊരു game ആണ് ഇവിടെ ആണും പെണ്ണും ഒന്നാണെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ എന്താണ് അവിടെയുള്ള പലരും ചെയ്യുന്നത്?

ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് വീട്ടിലുള്ള സ്ത്രീകളെ വലിച്ചിടുകയും അതോടൊപ്പം സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കും എന്ന് പറയുകയും ചെയ്യുന്ന ഡൈസിയുടെ ഇരട്ടതാപ്പ് പൊളിച്ചടുക്കിയതിനും മറ്റുള്ളവരെ വൃത്തി പഠിപ്പിക്കുന്നവള്‍ക്ക് അവനവന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ എടുത്തുമാറ്റാനെങ്കിലും കഴിയണം അല്ലാതെ തത്വം പറയാന്‍ വരരുതെന്ന് കാണിച്ചുകൊടുത്ത ബ്ലസ്ലിക്ക് അഭിനന്ദനങ്ങള്‍.

മറ്റുള്ളവര്‍ ഡൈസി കാണാതെ പറഞ്ഞത് ബ്ലസ്ലി അവളുടെ മുഖത്ത് നോക്കി പറഞ്ഞതിന്'പെണ്ണിനോട് ഇങ്ങനെ ചെയ്യാമോ' എന്ന് ചോദിക്കുന്നവരോട് ഒരു കപ്പ് വെള്ളമൊഴിച്ചതിന് ഒരു പുരുഷനെ 'സ്ത്രീകളെ മോശമായി കാണുന്നവന്‍'എന്ന ലേബല്‍ കെട്ടികൊടുത്തത് അവന്റെ അമ്മയ്ക്കും പെങ്ങള്‍ക്കും വിളിക്കുന്നത് ശരിയാണോ എന്നാണ് ചോദിക്കാനുള്ളത്. Women Card ഉപയോഗിക്കേണ്ടത് അത് ആവശ്യമുള്ളയിടങ്ങളിലാണ്. അനാവശ്യമായി അത് ഉപയോഗിച്ചാല്‍ ഒരാളുടെ ജീവിതം തന്നെ ഇല്ലാതാവാം..അവര്‍ക്ക് പുറത്ത് ഒരു ജീവിതമുള്ളതാണ്..
ഈ വിഷയത്തില്‍ ബ്ലസ്ലിക്കൊപ്പമാണ് ന്യായം, എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X