എല്ലാരും ഡോക്ടറെ കളിയാക്കുന്നു, പക്ഷെ ഞാന്‍ കണ്ട നല്ല കാര്യങ്ങള്‍; അക്കമിട്ട് പറഞ്ഞ് ആരാധകന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ്. മൂന്നാം ആഴ്ചയുടെ തുടക്കം തന്നെ പൊട്ടിത്തെറികളോടെയായിരുന്നു. കിച്ചണില്‍ തുടങ്ങിയ അടി ഹാളിലേക്കും ബെഡ് റൂമിലേക്കും വരെ പടര്‍ന്നിരിക്കുകയാണ്. അതേസമയം ഇന്നലെയായിരുന്നു ബിഗ് ബോസ് വീട്ടിലെ മൂന്നാം ആഴ്ചയിലെ എവിക്ഷനുള്ള നോമിനേഷന്‍ നടന്നത്.
ഇത്തവണ എവിക്ഷന്‍ പട്ടികയില്‍ ചില പുതിയ പേരുകള്‍ കടന്നു വന്നപ്പോള്‍ ചിലരുടെ രക്ഷപ്പെടലും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആദ്യ രണ്ടാഴ്ച കൊണ്ട് തന്നെ ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചയായി മാറിയ താരമാണ് ഡോക്ടര്‍ റോബിന്‍. ഡോക്ടറുടെ പല തന്ത്രങ്ങളും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. താരത്തില്‍ വിശ്വാസമില്ലെന്ന് പലരും വെളിപ്പെടുത്തിക്കഴിഞ്ഞു. പരസ്യമായി തന്നെ റോബിനെതിരെ മറ്റുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

ഇതിനിടെ ഇപ്പോഴിതാ റോബിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ആര് എന്തൊക്കെ പറഞ്ഞാലും ഇങ്ങേര്‍ക്കുള്ള സപ്പോര്‍ട്ട് കൂടിക്കൊണ്ടിരിക്കുകയാണ്....
ഡോക്ടറെ പലരും പലതും പറഞ്ഞു കളിയാക്കുന്നു. പക്ഷെ ഞാന്‍ ഡോക്ടറില്‍ കണ്ട ചില നല്ല കാര്യങ്ങള്‍ എന്നെ വളരെയധികം തൃപ്പ്തിപ്പെടുത്തുന്നു. ഞാന്‍ 5k army ഒന്നും അല്ല. ബിഗ് ബോസ് ഫുള്‍ ടെെം ലെെവ് കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ ആണ്.

1) താന്‍ വന്നത് ഗെയിം കളിക്കാന്‍ എന്ന ചിന്ത ഏത് സമയത്തും ഉണ്ട്.
2)പരദൂഷണം പറയാലോ മറ്റു അനാവശ്യ വഴക്കുകളോ ഇല്ല
3) തന്റെ ഭാഗത്തു തെറ്റ് ഉണ്ടെങ്കില്‍ അത് അംഗീകരികരിക്കുകയും ന്യായീകരിക്കാതെ മാറി നില്‍ക്കുകയും ചെയ്യുന്ന മനസ്സ്.
4) മറ്റുള്ളവര്‍ വിഷമിക്കുന്നത് കണ്ടാല്‍ അവരെ ആശ്വസിപ്പിക്കുന്നു.
5) എല്ലാ സഹ മത്സരാര്‍ത്ഥികളെയും ഒരേ കണ്ണോടെ കാണുന്നു.
ആരോടും പ്രതേക ദേഷ്യം ഒന്നും ഇല്ല.
ഇതൊക്കെ പലരും അദ്ദേഹത്തിന്റെ strategy ആയി പറയുന്നു.
അങ്ങനെയാണെങ്കില്‍ തന്നെ എന്താണ് പ്രശ്‌നം.
ഇത് ഒരു ഗെയിം ആണെന്നും ഇവിടെ ഇതൊക്കെയാണ് ഉണ്ടാവുക എന്നറിഞ്ഞിട്ട് തന്നെയല്ലേ എല്ലാവരും ഇതിലേക്ക് വന്നത്.

എന്നാണ് കുറിപ്പില്‍ പറയുന്നത്. അതേസമയം, റോബിന്‍ രക്ഷപ്പെട്ടപ്പോള്‍ ലക്ഷ്മി പ്രിയയും നവീനും ശാലിനിയും അഖിലും ഇത്തവണ നോമിനേഷനില്‍ ഇടം നേടിയിട്ടുണ്ട്. ഏട്ട് വോട്ടുകളുമായി ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദ്ദേശിച്ച താരമായി മാറിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. കിച്ചണിലുണ്ടായ പ്രശ്‌നമാണ് ലക്ഷ്മിക്കെതിരെ ശക്തമായ എതിര്‍പ്പുയരാന്‍ കാരണമായത്. ജാസ്മിന്‍, ഡെയ്‌സി, അഖില്‍, എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. അതേസമയം, പോയ വാരം പുറത്തായ നിമിഷ സീക്രട്ട് റൂമിലാണുള്ളത്. നിമിഷ പുറത്തായെന്ന ധാരണയിലാണ് വീട്ടിലുള്ളവര്‍ കഴിയുന്നത്. എന്നാല്‍ താരം ഇന്ന് തിരിച്ച് കയറും.
Recommended Video

ഒരു ദിവസം പുറത്തിരുന്ന് കളി കണ്ട ശേഷമാണ് നിമിഷ തിരികെ എത്തുന്നത്. തിരിച്ചുവരുന്ന നിമിഷയ്ക്ക് കണ്ടതിനെക്കുറിച്ചൊന്നും ആരോടും സംസാരിക്കാനാകില്ല. എന്നാല്‍ നിമിഷയുടെ ഗെയിമില്‍ ഇത് മാറ്റം വരുത്തുമെന്നുറപ്പാണ്. ഇതിനിടെ ഈ ആഴ്ച തന്നെ ബിഗ് ബോസ് വീട്ടിലേക്കൊരു വൈല്‍ഡ് കാര്‍ഡ് എന്‍്ട്രിയുണ്ടാകുമെന്നാണ് ചിലരുടെ വിലയിരുത്തലുകള്‍. മാത്രവുമല്ല ഈ വീക്കെന്റില്‍ എവിക്ഷനുണ്ടാകില്ലെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. വിഷുവും ഈസ്റ്ററുമെക്കെയാണ് ഈ ആഴ്ചയില്‍ വരാനിരിക്കുന്നത്. അതിനാല്‍ ഇത്തവണ എവിക്ഷനുണ്ടാകില്ലെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍ ഇതേ നോമിനേഷന്‍ പട്ടിക തന്നെ അടുത്ത ആഴ്ചയിലേക്ക് നീട്ടിവെക്കാനായിരിക്കും തീരുമാനം.


Click it and Unblock the Notifications