ബ്ലെസ്്‌ലി കോഴിയും മണ്ടനും ഒന്നുമല്ല, ബുദ്ധി രാക്ഷസന്‍; പത്ത് തലയാ തനി രാവണന്‍!
ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ഇതിനകം തന്നെ ഷോ ആവേശഭരിതമായി മാറിയിരിക്കുകയാണ്. താരങ്ങളുടെ പൊട്ടിത്തെറികള്‍ക്കും പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കുമെല്ലാം ബിഗ് ബോസ് ്‌വീട് ഇതിനോടകം തന്നെ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഇന്നലെയായിരുന്നു ബിഗ് ബോസ് വീട്ടിലെ രണ്ടാമത്തെ എവിക്ഷന്‍. നിമിഷയായിരുന്നു എവിക്ട് ആയത്. എന്നാല്‍ നിമിഷയെ വീടിന് പുറത്തേക്ക് വിടാതെ സീക്രട്ട്് റൂമിലേക്ക് മാറ്റിയിരിക്കുകയാണ് ബിഗ് ബോസ്. ഇതറിയാതെ നിമിഷ പുറത്തായെന്ന് കരുതിയിരിക്കുകയാണ താരങ്ങള്‍.
എവിക്ഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായി നോമിനേഷിലുണ്ടായിരുന്നവരോടായി എന്തെങ്കിലും പറയാനുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഈ സമയം ബ്ലെസ്ലി പറഞ്ഞത് തനിക്ക് ദില്‍ഷയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു. നേരത്തേയും പലവട്ടം ബ്ലെസ്ലി ഇത് പറഞ്ഞിരുന്നു. പിന്നീട് സുരക്ഷിതനായി അകത്തേക്ക് വന്നതിന് ശേഷം ദില്‍ഷയും ബ്ലെസ്ലിയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അപ്പോഴും ബ്ലെസ്ലി തന്റെ വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു.

ഇതോടെ ആരാധകര്‍ക്കിടയില്‍ ബ്ലെസ്ലിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ബ്ലെസ്ലിയോട് തനിക്ക് പ്രണയമില്ലെന്നും പ്രായം അടക്കം പ്രശ്‌നമുണ്ടെന്ന് ദില്‍ഷ പറഞ്ഞിരുന്നു. എന്നിട്ടും ബ്ലെസ്ലി പിന്നാലെ നടക്കുന്നതിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ബ്ലെസ്ലിയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തുകയാണ് ഒരാള്‍. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ബ്ലേസ്ലിയെ പലരും കോഴി എന്നും മണ്ടന്‍ എന്നും ഒക്കെ വിളിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു എന്നാല്‍ എനിക്ക് ഇത് വളരെ ബുദ്ധിപരമായ ഒരു നീക്കമായാണ് തോന്നുന്നത് ... കഴിഞ്ഞ കുറച്ചു എപ്പിസോഡ് പരിശോധിച്ചാല്‍ ഡോക്ടര്‍ ന്റെ ഓരോ സ്ട്രാറ്റജികളും പൊളിക്കുന്നതു ബ്ലേസ്ലി ആണെന്ന് മനസിലാക്കാം ധന്യ യെ ചൊറിയാന്‍ വന്നത് എന്തിനാണെന്ന് ധന്യ യോടും നവീനോടും പറഞ്ഞു മനസിലാക്കുന്നു, ബ്രോയ്ക്കു തെറ്റി ഞാന്‍ ബ്രോയെയും ടാര്‍ഗറ്റ് ചെയ്യന്നുണ്ട് എന്ന മാസ്സ് ഡയലോഗ് അടിച്ചു ഡോക്ടര്‍ ടെ ആ പ്ലാനും പൊളിക്കുന്നു.... ദില്‍ഷാ യോട് തുടക്കത്തില്‍ love ട്രാക്കില്‍ വീഴരുത് ഡോക്ടര്‍ ടെ അടുത്ത സ്ട്രാറ്റജി അതാണെന്ന് പറഞ്ഞു മനസിലാക്കുന്നു.

എന്നാല്‍ ക്യാപ്റ്റന്‍സി ടാസ്‌ക് ല് ജയിച്ച time അതിനു തൊട്ടു മുന്‍പും വരെ ഡോക്ടര്‍ സ്ട്രാറ്റജി കൊണ്ടു വരുന്നു എന്ന് മനസ്സിലാക്കിയ ബ്ലേസ്ലി അതിനു മുന്‍പേ ദില്‍ഷ യെ പ്രൊപ്പോസ് ചെയ്യുന്നു... ദില്‍ഷാ പ്രായത്തില്‍ ഇളയതായ തന്നെ ഒരിക്കലും yes പറയില്ല എന്ന് അറിയാവുന്ന ബ്ലേസ്ലി ലാലേട്ടന്‍ വന്ന എപ്പിസോഡില്‍ പോലും continuous ആയി ദില്‍ഷയോടുള്ള പ്രണയം പറയുന്നു... ഇവിടെ love സ്ട്രാറ്റജി പൊളിഞ്ഞത് ഡോക്ടര്‍ ടെ ആണ് ഒന്നാലോചിച്ചു നോക്ക് ഡോക്ടര്‍ ക്ക് ഇനി ഒരു love ട്രാക്ക് പിടിക്കാന്‍ പറ്റില്ല ബ്ലേസ്ലി യോട് നോ പറഞ്ഞ ദില്‍ഷാ യ്ക്ക് ഇനി യഥാര്‍ത്ഥത്തില്‍ ഇഷ്ടം തോന്നിയാലും ഡോക്ടര്‍ നോട് yes പറയാന്‍ പറ്റില്ല.... ശരിക്കും പറഞ്ഞാല്‍ ബിഗ്ബോസ് സീസണ്‍ 4 ല് ഒരു love സ്ട്രാറ്റജി ക്ക് ഉള്ള എല്ലാ പഴുതുകളും അടച്ചു കൊടുത്തു ഈ ബുദ്ധി രാക്ഷസന്‍. 10 തലയാ ഇവന് തനി രാവണന്‍. എന്നാണ് കുറിപ്പില്‍ പറയുന്നത്.


Click it and Unblock the Notifications