റോബിനെന്ന വന്മരത്തെ വെട്ടി, അടുത്തത് ബ്ലെസ്ലി; വുമണ്‍ കാര്‍ഡ് അതിനുള്ളത്! ദില്‍ഷയുടെ ഇരട്ട ഗെയിം ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാർത്ഥിയാണ് ദില്‍ഷ. താരത്തിന്റെ ഗെയിമിനെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറുകയാണ്. ദില്‍ഷ 2 തരം ഗെയിം പ്ലാന്‍ ആണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്.

വെറും ടോക്‌സിക് പേഴ്‌സണ്‍ എന്നു മാത്രമേ ദില്‍ഷയെ പറയുന്നുള്ളൂ. ഒന്നാമതായി റോബിന് വേണ്ടി പ്രതികാരം ചെയ്യുന്ന സ്ത്രീയുടെ പ്രതീകം. അതിനാണ് എല്ലാ ക്യാമറയുടെ മുന്നിലും ചെന്ന് പല തവണ എന്റെ പ്രതികാരം ആണ് ജാന്‍സി റാണിയുടെ പ്രതികാരം എന്നു പറഞ്ഞു കൊണ്ടു് നടക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. തുടർന്ന് വായിക്കാം.

ജാന്‍സി റാണി

ഞാന്‍ ജാന്‍സി റാണി എന്നു റോബിന്‍ പോയതിനു ശേഷം പല തവണ അവള്‍ പറഞ്ഞു.. റോബിന്‍ പുറത്താകാന്‍ ആര് കൂടുതല്‍ ആഗ്രഹിച്ചു എന്നു ചോദിച്ചാല്‍ അതിനു ഒറ്റ ഉത്തരമേ ഉള്ളൂ ദില്‍ഷ. അതിനു അവള്‍ കൂട്ട് പിടിച്ചത് ബ്ലെസ്ലിയെ എന്നാണ് കുറിപ്പില്‍ പറയുന്നത്.

ദില്‍ഷ യുടെ രണ്ടാമത്തെ ഗെയിം പ്ലാന്‍ സ്റ്റാർട്ട് ചെയ്യുന്നത് കഴിഞ്ഞ വിക്കെന്‍ഡില്‍ ബ്ലെസ്ലിക്കു സപ്പോർട്ട് ഉണ്ടെന്നു മനസിലാക്കിയപ്പോള്‍ ആണ്.. അതിനു വേണ്ടി നമ്മുക്ക് ഇനി ഒരുമിച്ചു കളിക്കം. എനിക്കു പ്രതികാരം ചെയ്യണം. നീ എന്റെ കൂടെ കാണില്ലേ എന്നൊക്കെ ചോദിച്ചു ബ്ലെസ്ലിയെ വീണ്ടും ചേര്‍ത്ത് നിര്‍ത്താന്‍ നോക്കി..ബ്ലെസ്ലി ഇനി നമ്മുക്ക് ഗ്രൂപ്പ് വേണ്ടാ വ്യക്തിപരമായി ആയി കളിക്കാം എന്നു പവറഞ്ഞപ്പോള്‍ ലാലേട്ടനോട് ബ്ലെസ്ലി തമാശയായി അല്ലെങ്കില്‍ സീരിയസ് ആയി പറഞ്ഞ സ്റ്റേറ്റ്മെന്‍റ് എടുത്തു എന്നെ ബ്രദർ ആയി കാണണം ഇതൊക്കെ പലരും കാണുന്നതല്ലേ നാഷണല്‍ ടിവിയില്‍ എന്നിട്ടു.. ബ്ലെസ്ലി പഴയതു പോലെ തന്നെ നീ അങ്ങനെ കണ്ടോളൂ ഇന്നു പറഞ്ഞു പോകാന്‍ ശ്രമിച്ചപ്പോള്‍ ദില്‍ഷയുടെ ഉള്ളിലെ നാഗവല്ലി ഉണര്‍ന്നു എന്നും കുറിപ്പില്‍ അഭിപ്രായപ്പെടുന്നു.

വുമണ്‍ കാർഡ്


നീ എന്നെ വിട്ടു പോവുകയാണോ അവസാനം വരെ എന്നോട് കാണില്ലേ എന്നൊക്കെ ചോദിച്ചു ഡ്രാമ കളിച്ചു.. കാന്‍റില്‍ ലെെറ്റ് ഡിന്നർ വന്നപ്പോള്‍ ഇത്രയ നാളും ട്രയാങ്കിള്‍ കാണാത്ത റോബിന്‍ കാണുമെന്നും റോബിന്റെ വോട്ട് എനിക്ക് വേണം എന്നു ബോധ്യമുള്ള ദില്‍ഷ വീണ്ടും പല തവണ ബ്രദര്‍ എന്നു പറഞ്ഞു പ്രൊവോക്കിംഗ് നടത്തി.. ഓവർ ആയപ്പോള്‍ ആരും പറയുന്നത് ബ്ലെസ്ലി പറഞ്ഞു എന്റെ വീട്ടുകാരെ ദില്‍ഷയുടെ വീട്ടുകാരെ നിങ്ങള്‍ കല്യാണം ആലോചിച്ചോളൂ എന്നു.. അവളിലെ നാഗവല്ലിക്കു വേണ്ടത് കിട്ടിയപ്പോള്‍ തുടങ്ങി വുമണ്‍ കാർഡ് ഇറക്കാന്‍ എന്നും കുറിപ്പ് ആരോപിക്കുന്നു.

നിനക്ക് ഇതിന്റെ സീരിയസ്നെസ് അറിയോ, നാഷണല്‍ ടിവി അല്ലെ, ബ്രദർ അല്ലെ എത്ര പ്രാവശ്യം പറഞ്ഞതാണ് എന്നൊക്കെ. ഈ വിമണ്‍ കാർഡ് ഇറക്കുക വഴി അവളുടെ ആവശ്യം റോബിന്റെ വോട്ടും ബ്ലെസ്ലിക്കു നെഗറ്റീവും..അവള്‍ ഉദ്ദേശിച്ചത് പോലെ നോ എന്നാല്‍ നോ ആണല്ലോ നിറഞ്ഞു നില്‍ക്കുന്നത് ഇപ്പോള്‍. ദില്‍ഷയുടെ ഉള്ളിലെ നാഗവല്ലി പലപ്പോഴായി ഉണര്‍ന്നിട്ടുണ്ട് ബിഗ് ബോസ് വീട്ടില്‍.. റോബിന്റെ പുറത്താക്കല്‍ പോലും അവളുടെ ഉളിലെ ഈ നാഗവല്ലി ആണ്..വെെല്‍ഡ് കാർഡ് എന്‍ട്രി വഴി വനവര്‍ കരണം ബ്ലെസ്ലിക്കും ഡോക്ടർക്കും സപ്പോർട്ട് ഉണ്ടെന്നു മനസിലാക്കിയ ദില്‍ഷ അവരുടെ വോട്ട് ഉദ്ദേശം വച്ചു പലപ്പോഴും സെെലന്‍റ് കളി കളിച്ചുവെന്നാണ് കുറിപ്പിലെ വാദം.

ജാന്‍സി റാണിയുടെ പ്രതികാരം

ഡോക്ടർ അവിടെ ഉണ്ടാക്കുന്ന പ്രശനങ്ങള്‍ ദില്‍ഷ ചെന്നാണ് ഡോക്ടർ വാ അടക്കൂ അങ്ങനെ പറയരുത് എന്നൊക്കെ പറഞ്ഞു പ്രശനം വഷളാക്കുന്നത്.. ഡോക്ടർ പ്രശനം നിര്‍ത്തിയാല്‍ അവള്‍ ഉടനെ അതിന്റെ ബാക്കി എന്നോണം ഉടക്കി ഡോക്ടറിനെ വീണ്ടും വലിച്ചിടും പലപ്പോഴും. റൂം സ്പ്രേ അടിച്ചപ്പോള്‍ പോലും കൂട്ട് നിന്നിട്ടു ഡോക്ടർ തല്ലി എന്നു ആദ്യം പറഞ്ഞവള്‍ എഗ്രി ചെയ്തവള്‍ അപ്പുറത്ത് ചെന്ന് പറയുന്നു റും ഫ്രഷ്നർ അടിച്ചത് തെറ്റ് ഡോക്ടർ തല്ലിയില്ല എന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.


അപ്പോഴും നാഷണല്‍ ടിവി ആണെന്ന് പാവം ദില്‍ഷ അറിഞ്ഞില്ലേ.. വാരാന്ത്യത്തില്‍ ലാലേട്ടനോടൊപ്പം അകത്തു കയറാതെ ഇരിക്കാന്‍ മാക്സിമം ബ്ലെസ്ലിയെ കൂട്ട് പിടിച്ചു റിയാസിനെ മാക്സിമം ചൊറിഞ്ഞു റോബിന്റെ വരവ് അടച്ചു.. എന്നിട്ടും ദുഃഖ പുത്രി സീരിയല്‍ നടിയെ പോലെയും ജാന്‍സി റാണിയുടെ പ്രതികാരവും എന്നു പറഞ്ഞു നടക്കുന്നു. അടുത്ത് ബ്ലെസ്ലിയെ കൂടെ തട്ടിയാല്‍ അവള്‍ ഹാപ്പി. അതിനാണ് ഈ വിമണ്‍ കാർഡ് ഇറക്കി കളിക്കുന്നത് ഇപ്പോള്‍ എന്നാണ് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.

ആത്മവിശ്വാസം

കഴിഞ്ഞ നോമിനേഷനില്‍ അവള്‍ റോബിനോട് തന്നെ പറഞ്ഞു വിനയിനെയും റോണ്‍സനെയും നോമിനേഷനില്‍ കൊണ്ടിട്ടില്ല എങ്കില്‍ എന്റെ കാര്യം ഓക്കെ ആയേനെ എന്നു.. അന്നു വോട്ടിന്റെ കാര്യത്തില്‍ ഇല്ലാതിരുന്ന ആത്മവിശ്വാസം ഇപ്പോള്‍ ദില്‍ഷക്കു എവിടുന്നു വന്നു. ഞാന്‍ അവസാനം വരെ ഉണ്ടാകും ഞാനും നീയും ഡോക്ടറും ആണ് പില്ലർ എന്നു പറയുന്നു. ലക്ഷ്മി പ്രിയയോട് പറയുന്നു ചേച്ചിക്ക് ആയിരിക്കും ഏറ്റവും കൂടുതല്‍ വോട്ട്. എന്റെ ഉറപ്പു ഇന്നു പറയുന്നു..കഴിഞ്ഞ ആഴ്ച ഇല്ലാതിരുന്ന ഈ ആത്മവിശ്വാസം ദില്‍ഷക്കു ഇപ്പോള്‍ എവിടുന്നു വന്നുവെന്നാണ് കുറിപ്പിലെ ചോദ്യം.

Recommended Video

Dr. Robin's Neighbors Reaction❤️ | ഞങ്ങളുടെ റോബിൻ ദേഷ്യക്കാരൻ അല്ല | *BiggBoss | FilmiBeat
ബ്ലെസ്ലിയെ വെട്ടാന്‍

ഇഷ്ടം ഉള്ളവര്‍ എതിര്‍ത്താല്‍ മനസ് പിടയുന്ന സ്വഭാവമാണ് ജാസ്മിന്‍ എന്നു മനസിലാക്കി ജാസ്മിനെ ഇറിറ്റേറ്റ് ചെയ്തു പുറത്താക്കി.. ദില്‍ഷയുടെ ഒക്കെ റോബിന് വേണ്ടിയുള്ള ഈ കുറ്റപ്പെടുത്തല്‍ ആണ് അയാള്‍ വന്നാല്‍ ഉള്ള അപമാനം താങ്ങാന്‍ പറ്റാതെ ജാസിമിന്‍ ക്വിറ്റ് ചെയ്തത്..കിട്ടിയ ചാന്‍സില്‍ റോബിന്‍ എന്ന വന്മരം വളരാതെ ഇരിക്കാന്‍ റിയാസിനെ പ്രൊവോക്ക് ചെയ്തു... അത് വഴി ആ വന്മരം പൂര്‍ണമായി ദുല്‍ഷയിലെ നാഗവല്ലി വെട്ടിയെന്നും കുറിപ്പില്‍ പറയുന്നു.

അടുത്ത വന്മരമായ ബ്ലെസ്ലിയെ വെട്ടാന്‍ ചിരിച്ചു കൊണ്ടു് സ്‌നേഹത്തോടെ വിമണ്‍ കാർഡും ഇറക്കുന്നു. ഓരോരുത്തര്‍ക്കും ഓരോ തന്ത്രം കാണും. പക്ഷെ ഇത്രയും ചീപ്പ് ആയ ഒരു സ്ട്രാറ്റജി ദില്‍ഷക്കു മാത്രമേ ഉള്ളൂ. എത്ര ചീപ്പ് ആയി കളിച്ചാലും ഒരു പതനം ഉണ്ട് മോളെ.. ഒറിജിനല്‍ ദില്‍ഷ ഇപ്പോള്‍ പുറത്തു വന്നെങ്കില്‍ അത് ജനം മനസിലാക്കും എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X