For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്ലെസ്ലിയ്ക്ക് തിരിച്ചടിയാവുക ഇക്കാര്യം, വിന്നറാകാന്‍ സാധ്യത ഈ താരത്തിന്; സാധ്യതകള്‍ ഇങ്ങനെ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിനാടകീയവും സംഭവബഹുലവുമായൊരു സീസണിനാണ് തിരശ്ശീല വീഴുന്നത്. 20 പേരുണ്ടായിരുന്ന ബിഗ് ബോസ് വീട്ടില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് വെറും ആറു പേര്‍ മാത്രമാണ്. ഇവരില്‍ ഒരാള്‍ കൂടി ഈ ആഴ്ച പുറത്താകും. പിന്നീട് വരുന്ന അഞ്ചു പേരില്‍ ഒരാളായിരിക്കും വിജയി.

  Also Read: വാ തുറന്നാല്‍ വിവരക്കേട്; എന്തുകൊണ്ട് റിയാസ് ബ്ലെസ്ലിയേക്കാള്‍ മികച്ചവനാകുന്നു?

  അന്തിമ വിജയിയെ എങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ആരാധകര്‍. ഇതിനിടെ അവസാന മത്സരത്തിലുള്ളവരെക്കുറിച്ചുള്ള ഒരു കുറിപ്പ് ജനശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇത് എന്റെ വ്യക്തിപരമായ കാഴ്ചപാട് ആണ്. ബിഗ്ബോസ് വീക്ഷിക്കുന്ന പ്രേക്ഷകര്‍ ഒന്നാം ദിവസം മുതല്‍ നൂറാം ദിവസം വരെ ഒരാളെ പിന്തുണക്കണം എന്നോ ഒരാളെ എതിര്‍ക്കണം എന്നോ ഉള്ള കാഴ്ചപ്പാട് തെറ്റാണു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവസാന ദിനങ്ങളിലേക്കു അടുക്കുമ്പോള്‍ ടൈറ്റില്‍ വിന്നര്‍ ആകും എന്ന് ഞാന്‍ പ്രതീക്ഷിച്ച ബ്ലെസ്സ്‌ലി നിരാശപ്പെടുത്തുന്ന കാഴ്ച ആണ് കാണുന്നത് എന്നാണ് കുറിപ്പില്‍ പറയുന്നത്. തുടര്‍ന്ന് വായിക്കാം.

  ഇത് വോട്ടിങ്ങില്‍ റിഫ്‌ളക്ട് ചെയ്യണം എന്നല്ല, പക്ഷെ പ്രകടന മികവ് നോക്കി വോട്ട് ചെയ്യുന്ന നിഷ്പക്ഷരായ പ്രേക്ഷകര്‍ ഉണ്ടെങ്കില്‍ ബ്ലെസ്സലിക്കു തിരിച്ചടി നേരിടാന്‍ സാധ്യത ഉണ്ട്.

  ആദ്യമൊക്കെ തമാശ ആയി കണ്ടിരുന്ന പ്രണയ കോലാഹലം വെറുപ്പുളവാക്കുന്ന രീതിയില്‍ ബ്ലെസ്സ്‌ലി എത്തിച്ചു കഴിഞ്ഞു. ഇപ്പോള്‍ ടാസ്‌കിലോ വീട്ടിലെ മറ്റു അംഗങ്ങള്‍ ആയുള്ള ഇന്റെറാക്ഷന്‍സിലോ ഒരു താല്പര്യവും ബ്ലെസ്സ്‌ലി കാണിക്കുന്നില്ല.

  ബ്ലെസ്സലിയുടെ നേരെ വിപരീത ദിശയില്‍ ആണ് റിയാസിന്റെ മുന്നേറ്റം. കോടതി ടാസ്‌കിലും രാജപട്ടം കിട്ടിയപ്പോഴും ശോകം പ്രകടനവും എല്ലാ ഭാഗത്തു നിന്നും വെറുപ്പും വാങ്ങിച്ച റിയാസ് കോള്‍സെന്റ്‌റര്‍ ടാസ്‌ക് മുതല്‍ മികച്ച പ്രകടനം ആണ്. ടിക്കറ്റ് റ്റു ഫിനാലെയില്‍ ടാസ്‌കുകളില്‍ പരാജയം ആണെങ്കിലും ആക്ടിവിറ്റികള്‍ ലൈവ് ആയി നിര്‍ത്തി , ആള്മാറാട്ട ടാസ്‌കില്‍ ഈ സീസണിലെ ഏറ്റവും മികച്ച എന്റര്‌ടെനിമെന്റ് നല്‍കി.


  ദില്ഷ - റോബിന്‍ പോയ ശേഷം ആക്റ്റീവ് ആയതെങ്കിലും ഇപ്പോള്‍ മുഴുവന്‍ ഊര്‍ജസ്വലതയോടു കൂടി എല്ലാ കാര്യങ്ങളിലും ഇടപെടുന്നു, ടാസ്‌കുകള്‍ നല്ല രീതിയില്‍ ചെയ്യുന്നു. ഒപ്പം ബ്ലെസ്സലിയെ വെറും കളിപ്പാവ ആക്കി മാറ്റി.
  ലക്ഷ്മി - കഴിഞ്ഞ കുറച്ചു ആഴ്ചകളില്‍ ഏറ്റവും വെറുപ്പ് നേരിടേണ്ടി വന്ന മത്സരാര്‍ത്ഥി. ബിഗ്ബോസ് ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ഏറ്റവും മോശം മത്സരാര്‍ത്ഥി ആരെന്ന ചോദ്യത്തിന് 90% പേരും നല്‍കിയ പേര് ലക്ഷ്മിപ്രിയ എന്നാണ്.

  കോള്‍ സെന്റര്‍ ടാസ്‌കില്‍ , ബിഗ്ബോസ് ന്യൂസില്‍ ഒക്കെ വെറുപ്പിച്ച ലക്ഷ്മി ടിക്കറ്റു റ്റു ഫിനാലെയില്‍ ശോകം പ്രകടനം ആയിരുന്നു. ആള്മാറാട്ട ടാസ്‌കില്‍ ബ്ലെസ്സലിയുടെ ഒരു മാനറിസവും കാണിക്കാതെ അവസാനിപ്പിച്ചു.

  Recommended Video

  മട്ടൻ ബിരിയാണിയും കഴിച്ച് ഓട്ടോയിൽ റോൻസനും ഭാര്യയും | *BiggBoss

  ധന്യ - ഒരു ഭാഗത്തു കൂടു സുഖമായി പോയിരുന്ന ധന്യയെ നെഗറ്റിവ് സൈഡിലേക്ക് മാറ്റിയത് ലക്ഷ്മിയുടെ കൂടെ നിന്ന് എന്നതാണ്. ടിക്കറ്റു റ്റു ഫിനാലെയിലും ആള്മാറാട്ട ടാസ്‌കിലും ധന്യ മികച്ച പ്രകടനം ആയിരുന്നു.
  സൂരജ് - പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ല. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  ആറ് പേരാണ് ഇപ്പോള്‍ മത്സരരംഗത്തുള്ളത്. ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയ ദില്‍ഷ, റിയാസ്, ബ്ലെസ്ലി, ധന്യ, ലക്ഷ്മി പ്രിയ, സൂരജ്. ഇതില്‍ ആരെക്കെയാകും അവസാന ഘട്ടത്തിലെത്തുക, ആരാകും വിന്നര്‍ എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതേസമയം ഫിനാലെ കാണുന്നതിനായി ഈ സീസണിലെ മറ്റ് മത്സരാര്‍ത്ഥികളെല്ലാം മുംബൈയിലെത്തിയിരിക്കുകയാണ്.

  English summary
  Bigg Boss Malayalam Season 4: A Write Up About Final Five Contestants Of Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X