ജാസ്മിന്‍ ജീവിച്ച് വന്ന ഏതേലും ഒരു സംഭവത്തിലൂടെ നമ്മള്‍ കടന്ന് പോയിട്ടുണ്ടോ? ആരാധികയുടെ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്നാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. പൊട്ടിത്തെറികളുടെ ഒരാഴ്ചയാണ് ബിഗ് ബോസ് വീട്ടില്‍ കടന്നു പോയത്. അടുക്കള പ്രശ്‌നത്തില്‍ തുടങ്ങിയ അടികളായിരുന്നു. ഇന്നലെയും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങള്‍ക്കായിരുന്നു. അതേസമയം ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിറഞ്ഞു നിന്ന താരമാണ് ജാസ്മിന്‍ മൂസ. ഡോക്ടര്‍ റോബിനുമായിട്ടായിരുന്നു ജാസ്മിന്‍ വഴക്കുണ്ടാക്കിയത്.

ബിഗ്് ബോസ് വീട്ടിലെ ജനപ്രീയ താരങ്ങളില്‍ ഒരാളാണ് ജാസ്മിന്‍. ഗെയിമിന് വേണ്ടി നുണകള്‍ പറയാന്‍ മുതിരാത്ത, ജെനുവിനായി പെരുമാറുന്ന താരമാണ് ജാസ്മിന്‍. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരുണ്ട് ജാസ്മിന്. എന്നാല്‍ അതുപോലെ തന്നെ വിമര്‍ശകരും ജാസ്മിന് പിന്നാലെയുണ്ട്. ദേഷ്യം വരുമ്പോള്‍ അസഭ്യം പറയുന്നതും മോശം പദപ്രയോഗങ്ങളുമാണ് ജാസ്മിനെതിരെ ഉയരുന്ന വിമര്‍ശനം. ഇതിനിടെ ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

ജാസ്മിന്‍

ഫെയ്‌സ്ബുക്കിലെ ബിഗ് ബോസ് ആരാധകരുടെ കൂട്ടായ്മയില്‍ ഒരു ആരാധിക പങ്കുവച്ച വാക്കുകളാണ് വൈറലായി മാറുന്നത്. നിങ്ങള്‍ക്ക് ചിലപ്പോള്‍ അവളോട് എല്ലാ കാര്യത്തിലും യോജിക്കാന്‍ പറ്റിയെന്ന് വരില്ല അതൊരു തെറ്റൊന്നുമല്ല ജാസ്മിന്‍ ജീവിച്ച് വന്ന ഏതലും ഒരു സംഭവത്തിലൂടെ നമ്മള്‍ കടന്ന് പോയിട്ടുണ്ടോ എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. ആ കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

നിങ്ങള്‍ക്ക് ചിലപ്പോള്‍ അവളോട് എല്ലാ കാര്യത്തിലും യോജിക്കാന്‍ പറ്റിയെന്ന് വരില്ല അതൊരു തെറ്റൊന്നുമല്ല ജാസ്മിന്‍ ജീവിച്ച് വന്ന ഏതലും ഒരു സംഭവത്തിലൂടെ നമ്മള്‍ കടന്ന് പോയിട്ടുണ്ടോ ? ഒന്നിനു പുറകേ മറ്റൊന്നായി ദുരന്തങ്ങള്‍ തീ മഴ പെഴ്തപ്പോള്‍ പലരും ചെന്ന് വീണേക്കാവുന്ന പ്രതിസന്ധികള്‍ സ്വന്തം ചുമലില്‍ പേറി നടന്നവളാണ് അപ്പോഴും ഒന്ന് ശ്രദ്ധിച്ചു പോന്നു തനിക്ക് എതിരെ അനീതികള്‍ പേമാരിയായി പെയ്ത് വീണെങ്കിലും അതിന്റെയൊരു ശതമാനം പോലും മറ്റുളവര്‍ക്ക് ഉണ്ടാവാന്‍ പാടില്ലെന്ന്. ആ ചിന്തയുടെ പ്രതിഫലനമാണ് ബിഗ്‌ബോസ് വീട്ടില്‍.

നിലപാടുകള്‍

അവളുടെ നിലപാടുകള്‍ എങ്ങനെയെങ്കിലും ജയിക്കലല്ല. തന്റെ ജയത്തിലും ഒരാള്‍ക്കും ഒരു നീതികേടും ഉണ്ടാവരുത് എന്നും അവള്‍ ആഗ്രഹിക്കുന്നു. അതിപ്പോ കൂടെ നടക്കുന്ന സുഹൃത്തിനോടും അങ്ങനെ തന്നെ ഡയ്‌സിയുടെ കാര്യം ഓര്‍ക്കുക പാവ ടാസ്‌ക്കില്‍ ഡയ്‌സി ചെയ്തത് തെറ്റാണ് എന്ന് എല്ലാര്‍ക്കും അറിയാം അത് ജാസ്മിന്‍ വിളിച് പറഞ്ഞു പിന്നീട് ഡയ്‌സി ക്കും അത് ബോധ്യമായി. അതുപോലെ തന്നെയാണ് റോബിന്റെ കാര്യവും എങ്ങനെ എങ്കിലും ജയിക്കാന്‍ ജാസ്മിന്‍ ആരെയും സമ്മതിക്കില്ല ചുരുങ്ങിയ പക്ഷം അവള്‍ ആ അനീതി ചര്‍ച്ച ചെയ്യപ്പെടുന്ന രീതിയില്‍ അത് സംസാരിക്കുക എങ്കിലും ചെയ്യും അതാണ് വേണ്ടത് ഇത്രയും കാലത്തെ ബിഗ് ബോസ് മലയാളം സീസണുകളില്‍ ഇതുപോലൊരു മത്സരാര്‍ത്ഥി ഉണ്ടായിട്ടില്ല ഇത്ര ബ്രേവ് ആയിട്ട് കാര്യങ്ങള്‍ പറയുന്ന സാബുവിനെ മാത്രേ ഞാന്‍ കണ്ടിട്ടുള്ളൂ, ജാസ്മിന്‍ നീ തീയാവുക എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

തെറി

നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒക്കെ സമ്മതിച്ചു. അതിനു പ്രേക്ഷകര്‍ തെറി കേള്‍ക്കണോ? എല്ലാവര്‍ക്കും ഉണ്ടാകും ഓരോരോ ജീവിത സാഹചര്യങ്ങള്‍.. അതും ബിഗ് ബോസ്സും ആയിട്ടെന്ത് കണക്ഷന്‍. അനീതിക്കെതിരെ പോരാടാന്‍ ബിഗ്ഗ് ബോസ്സ് ആണോ സ്ഥലം, തെറിയിലൂടെയുള്ള സംഭാഷണം ഒരിക്കലും ന്യായീകരണം ഉള്ള ഒന്നല്ല. അത് ഫിലിമിലായാലും ലൈഫിലായാലും. പക്ഷെ ഫിലിമിലാണെങ്കില്‍ കയ്യടിക്കും ഇപ്പറയുന്നവര്‍ തന്നെ. ഇത്രയൊന്നും ജാസ്മിനെ പൊക്കിപറയണ്ട. തെറി ഒഴിച്ചാല്‍ അവിടുള്ള very സ്‌ട്രോങ്ങ് contestant ആണ് ജാസ്മിന്‍. മറ്റുള്ളവരെപോലെ അണിയറയിലിരുന്നു പടം കാണുകയല്ല ജാസ്മിന്‍ ചെയ്യുന്നത്.ജാസ്മിന്‍ ധന്യ അഖില്‍ oke അത്യാവശ്യo കുഴപ്പമില്ലെന്നു thonni.തെറി വിളിക്കുന്നത് ഒഴിച്ച്. ഔട്ട് ആകുന്നത് വരെ ജാസ്മിന് സപ്പോര്‍ട്ട്.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
മറ്റുള്ളവരെ നന്നാക്കാന്‍ നടക്കുന്നു

എല്ലാവരും ഓരോ കഷ്ടപ്പാടില്‍ കൂടി ആണ് വളരുന്നത് അല്ലാതെ വായില്‍ സ്വര്‍ണ കരണ്ടിയും ആയി ജനിച്ചു എല്ലാ സൗഭാഗ്യങ്ങളും സ്മൂത്ത് ആയി ഉള്ളവര്‍ കുറവാണു. അത് കൊണ്ട് കഷ്ടപ്പാട് ഹൈലൈറ്റ് ചെയ്ത് ന്യായീകരിക്കേണ്ട. സംസ്‌കാര ശൂന്യം ആയി പെരുമാറുന്നതും പെരുമാറാന്‍ അറിയാത്തതും ഒന്നും കഷ്ടപ്പാടിനെ കാണിച്ചു ന്യായീകരിക്കേണ്ട. അതിനു നല്ല ക്യാരക്ടര്‍ വേണം.അത് ഉണ്ടാക്കേണ്ടത് അവനവന്‍ ആണ്, നിമിഷ ആരോട് സംസാരിക്കണം സംസാരിക്കേണ്ട എന്ന് പറയാന്‍ ജാസ്മിന്‍ ആരാണ് ഹേ? നിമിഷയുടെ നാവ് ജാസ്മിന്‍ ആണോ നിയന്ത്രിക്കുന്നത്... നിമിഷക്ക് വരെ അവളെ മടുത്തു തുടങ്ങി.. സ്വയം നന്നായിട്ടാണ് മറ്റുള്ളവരെ നന്നാക്കുക.. ഇവള്‍ സ്വയം നന്നാവില്ല.. എന്നിട്ട് മറ്റുള്ളവരെ നന്നാക്കാന്‍ നടക്കുന്നു എന്നിങ്ങനെയാണ് കമന്റുകള്‍.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X