ലക്ഷ്മി കണ്ണില്‍ പൊടിയിടുന്നു; ഡോക്ടറോട് ജാസ്മിന്‍ ചൂടായതിന്റെ കാരണം മറ്റൊരു സ്്ത്രീയ്ക്ക് മനസിലാകും!

ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു, ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ ഗംഭീരമായൊരു തുടക്കം തന്നെയാണ് ബിഗ് ബോസ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. മത്സരാര്‍ത്ഥികളില്‍ പലരേയും പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ അറിയാമെങ്കില്‍ മറ്റു ചിലരെ അത്ര പരിചയമുണ്ടായിരുന്നില്ല. വരും ദിവസങ്ങളില്‍ ഇവരെ കൂടുതല്‍ അറിയാനാകും. അതേസമയം, ആദ്യ ദിവസങ്ങളില്‍ തന്നെ ഷോയിലെ മത്സരം ഓണ്‍ ആയിരിക്കുകയാണ്. താരങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകളും എതിര്‍പ്പുകളുമെല്ലാം ഇതിനോടകം തന്നെ വെളിവായിട്ടുണ്ട്.

ഇന്നലെ ബിഗ് ബോസില്‍ നടന്ന പ്രധാന സംഭവങ്ങളിലൊന്ന് ജാസ്മിനും ലക്ഷ്മി പ്രിയയും തമ്മിലുണ്ടായ വാക്ക് തര്‍ക്കമായിരുന്നു. തര്‍ക്കത്തിനിടെ ലക്ഷ്മി പ്രിയയുടെ നിലപാടുകളെ ജാസ്മിന്‍ വിമര്‍ശിച്ചിരുന്നു. തന്റെ മരുമകളായി കടന്നു വരുന്ന പെണ്‍കുട്ടിയെ താന്‍ പാചകമടക്കമുള്ള കാര്യങ്ങള്‍ പഠിപ്പിക്കുമെന്ന് ലക്ഷ്മി പ്രിയ പറഞ്ഞപ്പോള്‍ ജാസ്മിന്‍ അതിനെ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ ജാസ്മിന്‍ പാചകം ഉണ്ടാക്കാന്‍ അറിയേണ്ടതില്ലെന്ന് ആരോപിച്ച് നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 എന്ന ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം.

എനര്‍ജി കൂടിപ്പോയേ

അപ്പോ എങ്ങനാ...എനര്‍ജി പോര, fake boost up ആണ് എന്ന് പറഞ്ഞവരൊക്കെ ഇപ്പോ എനര്‍ജി കൂടിപ്പോയേ എന്ന കരച്ചിലിലാണ്... ഇനി നമുക്ക് ഇപ്പോളിവിടെ കരയുന്നവരുടെ കരച്ചിലില്‍ കാര്യമുണ്ടോ എന്നു നോക്കാം. ഇവിടെ എനിക്കെല്ലാം അറിയാം, ഞാന്‍ ചെയ്യുന്നത് അള്‍ട്ടിമേറ്റ് ആണെന്ന ഭാവത്തില്‍ പെരുമാറിപ്പോന്നത് ആരാണ്? മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കാതെ തന്റെ 'എല്ലാം തികഞ്ഞ' വിചാരങ്ങളെ മറ്റുള്ളവരുടെ തലയിലേക്ക് ഇടിച്ചു കേറ്റിക്കൊടുത്തതാരാണ്? ബിഗ് ബോസിന് വെളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിലെ നിമിഷയോട് കട്ടന്‍ ചായയെങ്കിലും ഉണ്ടാക്കി, എല്ലാവരോടും mingle ചെയ്യാന്‍ ഉപദേശിച്ചതാരാണ്? തന്റ മരുമകളെ വീട്ടിലെ അടുക്കളപ്പണി മുഴുവന്‍ പഠിപ്പിച്ചു കൊടുത്തു എന്ന് അഭിമാനത്തോടെ പറഞ്ഞ്, സ്ത്രീയെ വീണ്ടും വീണ്ടും അടുക്കളച്ചരക്കായി കണക്കാക്കിയതാരാണ്? (ഈ സമയത്താണ് ജാസ്മിന്‍ ഒരു liftime investment ആയി അല്ലേ എന്നോ മറ്റോ കമന്റിയത്)

ഓളിയിട്ട്

ഇനി ഇന്നലെ ആദ്യം ഉണ്ടായ തര്‍ക്കത്തില്‍ അകത്തുള്ള ടീം അവരുടെ അഭിപ്രായം പറഞ്ഞപ്പോള്‍ അവരോട് ഉച്ചത്തില്‍ ഓളിയിട്ട് അവരെ ഇരുത്താന്‍ ശ്രമിച്ചതും ആരാണ്? അങ്ങനെ മഹാറാണിയായി കണ്ണില്‍ പൊടിയിട്ട്, അയഥാര്‍ത്ഥങ്ങളെ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ബിഗ് ബോസ് പട്ടവും നേടിപ്പോകാം എന്നുള്ള മലര്‍പൊടിക്കാരന്റെ സ്വപ്നത്തിന് ഇന്നലെ സ്വല്‍പം പരിക്കു പറ്റി എന്നുള്ളതു മാത്രമല്ലേ യാഥാര്‍ത്ഥ്യം? ഇനി ജാസ്മിന്‍ ഡോക്ടറോട് ഉച്ചത്തില്‍ സംസാരിച്ചത്. അതിന്റെ കാരണം മറ്റൊരു സ്ത്രീക്ക് പെട്ടന്ന് മനസ്സിലാകും. അതിലെ തെറ്റ് മനസ്സിലാക്കി പിന്നിട് ഞാന്‍ സോറി പറയണോ എന്ന് ചോദിക്കുകയും ചെയ്തു. പിന്നെ തെറി പറയുന്നത്. അക്കാര്യത്തില്‍ അത് ജാസ്മിനല്ല, ആരായാലും accept ചെയ്യാന്‍ പറ്റില്ല. പക്ഷെ ദൈനം ദിന ജീവിതത്തില്‍ എത്രപേര്‍ തെറിപറയാതെ ജീവിക്കുന്നുണ്ട്.? അക്കാര്യത്തില്‍ പലരും immature ആണ്. അത് തിരുത്തപ്പെടേണ്ടതും ആണ്.
ചുരുക്കിപ്പറഞ്ഞാല്‍, ഇനിയിവിടെ ചില കുലകളൊക്കെ ഒന്നാടും, ഒന്നു പേടിക്കും. ചെന്തെങ്ങിന്റെ കുലയാണെങ്കില്‍ പ്രത്യേകിച്ചും.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
വാക് പോര്

ഇന്നലെ ശക്തമായ വാക് പോര് തന്നെയായിരുന്നു ലക്ഷ്മി പ്രിയയും ജാസ്മിനും തമ്മിലുണ്ടായത്. ലക്ഷ്മി പ്രിയ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും അധികാരം പ്രയോഗിക്കുന്നുവെന്നുമാണ് ജാസ്മിന്റെ ആരോപണം. നിമിഷയും ഡെയ്‌സിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ തന്നെ ജാസ്മിന്‍ തള്ളയെന്നും പെണ്ണുമ്പിള്ളയെന്നും വിളിച്ചെന്നായിരുന്നു ലക്ഷ്മിയുടെ ആരോപണം. പക്ഷെ അങ്ങനെ വിളിക്കുന്നതില്‍ തനിക്ക് യാതൊരു പ്രശ്‌നമില്ലെന്ന് ലക്ഷ്മി പറഞ്ഞിരുന്നുവെന്നും അതിനാലാണ് വിളിച്ചതെന്നുമാണ് ജാസ്മിന്‍ പറയുന്നത്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X