twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജാസ്മിന്റെ പുകവലിക്കെതിരെ വിമര്‍ശനം; പുരുഷന്മാര്‍ക്ക് വലിച്ചപ്പോള്‍ എവിടെ പോയി?

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4 തുടങ്ങിയിരിക്കുകയാണ്. പിന്നാലെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളും. ഗെയിമിനെക്കുറിച്ചും ആളുകളുടെ സ്വഭാവത്തെക്കുറിച്ചുമെല്ലാം ചര്‍ച്ചകള്‍ സജീവമായി മാറിയിട്ടുണ്ട്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ നൂറ് ദിവസം ബിഗ് ബോസ് വീട്ടില്‍ ്കഴിയുക എന്നതാണ് മത്സരാര്‍ത്ഥികള്‍ക്കുള്ള ടാസ്‌ക്. ഈ സമയത്ത് അവര്‍ക്ക് വേണ്ടതെല്ലാം ബിഗ് ബോസ് വീട്ടിലുണ്ടാകും.

    ആരെയും വിലയിരുത്താനായിട്ടില്ല, ശാലിനിക്കും സൂരജിനുമാണ് സാധ്യത, പുറത്താകാൻ പോകുന്നവരെ പ്രവചിച്ച് പ്രേക്ഷകർ!ആരെയും വിലയിരുത്താനായിട്ടില്ല, ശാലിനിക്കും സൂരജിനുമാണ് സാധ്യത, പുറത്താകാൻ പോകുന്നവരെ പ്രവചിച്ച് പ്രേക്ഷകർ!

    ബിഗ് ബോസ് വീട്ടില്‍ മറ്റേത് ആവശ്യം പോലെയും നല്‍കുന്ന ഒന്നാണ് സിഗരറ്റ് വലിക്കാനുള്ള സ്വാതന്ത്ര്യം. ഇതിനായി ഒരു സ്മോക്കിംഗ് ഏരിയയും വീടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ എല്ലാ സീസണേയും പോലെ ഈ സീസണിലും സ്‌മോക്കിംഗ് ഏരിയ ഉണ്ട്. എന്നാല്‍ ഇപ്പോഴിതാ നാളിതുവരെയില്ലാതിരുന്ന ഒരു വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

    സ്മോക്കിംഗ് പാടില്ല

    'മൊബൈല്‍ പാടില്ല എന്ന് പറഞ്ഞത് പോലെ സ്മോക്കിംഗ് പാടില്ല എന്ന നിയമവും വച്ചൂടെ...! ഒരു ഫിറ്റ്‌നെസ് ട്രെയിനര്‍ ഇത്ര കൂളായിട്ട് ചെയിന്‍ സ്‌മോക്ക് ചെയ്യുന്നത് ജനങ്ങള്‍ കാണുമ്പോള്‍ അത് പുകവലിയുടെ ദൂഷ്യ ഫലങ്ങളെ വില കുറിച്ച് കാണുന്നതിന് സമം ആകും എന്ന് ആണ് ഞാന്‍ കരുതുന്നത്' എന്നായിരുന്നു വിമര്‍ശനം. ബിഗ്് ബോസ് താരം ജാസ്മിന്‍ മൂസ സിഗരറ്റ് വലിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട്് സഹിതമായിരുന്നു വിമര്‍ശനം. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റിലൂടെ വിമര്‍ശനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

    ഒരു പാക്കറ്റ് സിഗേരറ്റ് ഫ്രീ

    'ഒരു വ്യക്തി പുകവലിച്ചു എന്നു പറഞ്ഞു മറ്റുള്ളവര്‍ അത് കണ്ടു ചെയ്യണമെന്നില്ല. താന്‍ നല്ലത് ചെയ്യണോ ചീത്ത ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് സ്വയമേ ആണ്. അല്ലാതെ മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ടിട്ട് അല്ല തീരുമാനിക്കുന്നത്. പിന്നെ ഈ പറയുന്ന ഫിറ്റ്‌നസ് ട്രെയിനര്‍മാര്‍ സ്‌മോക്ക് ചെയ്യുന്നവരും വെള്ളമടിക്കുന്ന വരും ഒത്തിരി ഉണ്ട് പക്ഷേ അവരാരും അതു പറഞ്ഞു നടക്കില്ല. ഇവിടെ ഇപ്പോള്‍ അതിനുള്ളില്‍ ക്യാമറ വെച്ചിട്ടുണ്ട് അപ്പോള്‍ അവര്‍ ചെയ്യുന്നത് ലോകം മൊത്തം കാണും. ഒരു പക്ഷേ അതിനുള്ളില്‍ ക്യാമറ ഇല്ലായിരുന്നു എങ്കില്‍ അവര്‍ ചെയ്യുന്നത് മറ്റുള്ളവര്‍ കാണില്ലായിരുന്നു' എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാള്‍ വലിക്കുന്നത് കണ്ടു സിഗേരറ്റ് വലി തുടങ്ങാന്‍ മാത്രം സ്വന്തം ആയി personality ഇല്ലാത്ത ആള്‍ ആണ് താങ്കള്‍ എങ്കില്‍ എന്റെ വക ഒരു പാക്കറ്റ് സിഗേരറ്റ് ഫ്രീ എന്നായിരുന്നു മറ്റൊരു പ്ര്തികരണം.

    സ്ത്രീ വലിച്ചാല്‍ കുറ്റം

    'ഒരു കൗതുക ചോദ്യമാണേ. നാലു സീസണിലും എത്രയോ പുരുഷമ്മാര്‍ പുക വലിച്ചു.. അപ്പോഴും പോസ്റ്റ് ഓണര്‍ക്ക് മനസ്സിലെങ്കിലും ഇത് തോന്നീരുന്നോ? അതോ ഇപ്പോ പെണ്‍കുട്ടികള്‍ പുക വലിക്കുന്നത് കണ്ടപ്പോഴേ തോന്നിയുള്ളൊ ഇവര്‍ക്കൊക്കെ എന്താ നന്നായാലെന്ന്? ( 100 ദിവസം മദ്യം ഫോണ്‍, എന്ന് വേണ്ട ഫുഡ് പോലും റേഷന്‍, സമയം പോലുമറിയിക്കാതെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കാമെങ്കില്‍ സിഗരറ്റും നിഷേധിച്ച് കൂടേ എന്നതിനോട് തത്വത്തില്‍ യോജിക്കുന്നു)' എന്നായിരുന്നു മറ്റൊരു പ്രതികരണം. ഈ സ്മോക്കിങ് 4 സീസണിലും ഉണ്ടായിരുന്നു പുരുഷന്മാര്‍ വലിക്കുമ്പോള്‍ ഒരു കുഴപ്പവും ഇല്ല ഒരു സ്ത്രീ വലിച്ചാല്‍ കുറ്റം വലിക്കുന്നവര്‍ വലിക്കട്ടെ പുകവലി പെട്ടന്ന് മാറ്റാന്‍ പറ്റുന്ന ഒന്നല്ലെന്ന് മറ്റൊരാള്‍ പറയുന്നു.

    കുരു പൊട്ടുന്നത്

    അവരുടെ കയ്യില്‍ ഇ-സിഗരറ്റ് വെച്ച് വായിലേക്ക് വെച്ച് പുറത്തേക്കു പുക വിടുന്നത്. ബാക്കിയുള്ളവര്‍ക്ക് എന്തിനാണ് ഈ കുരു പൊട്ടുന്നത് പലരും കാണാതെ ചെയ്യുന്നു അത്രയല്ലേ വ്യത്യാസമുള്ളൂ, താന്‍ പുക വലിക്കാറില്ല എന്ന് മനസിലായി. എന്തായാലും ഒരാഴചയില്‍ കൂടുതല്‍ വലിക്കാതെ ഇരിക്കാന്‍ കഴിയില്ല സ്ഥിരം വലിക്കുന്നവര്‍ക്ക് എന്നാണ് മറ്റ് ചിലര്‍ പറഞ്ഞത്.

    Read more about: bigg boss malayalam bigg boss
    English summary
    Bigg Boss Malayalam Season 4 A Write Up About Jasmine Smoking Gets Schooled
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X