ലക്ഷ്മി പ്രിയ ലോ ലെവല്‍ അമ്മായിയമ്മ ക്യാരക്ടര്‍; ജാസ്മിന്‍ ആ വിട്ടില്‍ ചെയ്ത ഒരു നല്ല കാര്യം ഇത്!

ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. വലിയ പൊട്ടിത്തെറിയോടെയായിരുന്നു പുതിയ വാരത്തിന് ബിഗ് ബോസ് വീട്ടില്‍ തുടക്കമായിരുന്നു. ബിഗ് ബോസ് വീട്ടിലെ മുതിര്‍ന്ന താരങ്ങളില്‍ ഒരാളായ ലക്ഷ്മി പ്രിയയായിരുന്നു വഴക്കിന്റെ കേന്ദ്ര ബിന്ദു. കിച്ചണിലെ ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു വഴക്ക് ആരംഭിച്ചത്. ശാലിനിയില്‍ നിന്നും ആരംഭിച്ച് ലക്ഷ്മി പ്രിയയിലൂടെ പൊട്ടിത്തെറിയായി മാറുകയായിരുന്നു അത്. ഇപ്പോഴിതാ ലക്ഷ്മി പ്രിയയുടെ പ്രകടനത്തെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ലക്ഷ്മി പ്രിയയെ ശക്തമായ ഭാഷയിലാണ് കുറിപ്പില്‍ വിമര്‍ശിക്കുന്നത്. ആദ്യത്തെ നോമിനേഷനില്‍ തന്നെ പറപ്പിക്കേണ്ട മത്സരാര്‍ത്ഥിയാണ് ലക്ഷ്മി പ്രിയ എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

എതിരാളികളില്ലാത്ത പോരാളി

ലക്ഷ്മി പ്രിയ അഥവാ ബിഗ്ഗ്‌ബോസ്സിലെ എതിരാളികളില്ലാത്ത പോരാളി. എങ്ങനെ എതിരാളികള്‍ ഉണ്ടാവും? ഇവര്‍ ബിഗ്ഗ്‌ബോസ്സില്‍ വന്നിരിക്കുന്നത് ഭക്ഷണം ഉണ്ടാക്കാനും മറ്റ് വീട്ട് പണികളും ചെയ്യാനുമാണു. ഏറ്റവും കൂടുതല്‍ പണി എടുക്കുന്നവര്‍ക്കാണു ബിഗ്ഗ്‌ബോസ്സ് കപ്പ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് തോന്നുന്നു.
വന്ന ദിവസം മുതല്‍ എല്ലാവരെയും മോനെ മോളെ വിളിച്ച് അമ്മ കളിക്കാന്‍ നോക്കിയതാണു. ശരിക്കും ഒരു ഇറിറ്റേറ്റിംഗ് ആറ്റിറ്റിയൂഡ്. ആ സ്വഭാവം നിര്‍ത്തിച്ചതാണു ജാസ്മിന്‍ ആ വിട്ടില്‍ ചെയ്ത ഒരു നല്ല കാര്യം.

അമ്മായിയമ്മ

അടുക്കളയിലും മറ്റും പണിയെടുത്തിട്ട് മറ്റുള്ളവരെ ആത്മഗതം പോലെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കാണുമ്പോഴെ ഇവര്‍ടെ നിലവാരം മനസ്സിലാവും. ഒരു റിയല്‍ ലൈഫ് ലോ ലെവല്‍ അമ്മായിയമ്മ ലെവല്‍ ക്യാരക്ടര്‍. ബിഗ്ഗ്‌ബോസ്സില്‍ നടന്നിട്ടുള്ള ഒരു ടാസ്‌കിലും convincing ആയിട്ടുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല. ഇഷ്ടം പോലെ ടാസ്‌ക് ഗേംസ് ഉള്ള star magic പരിപാടിയില്‍ സ്ഥിരമായി ഉണ്ടായിരുന്ന ഒരാളാണിവര്‍. എന്നിട്ടും ടാസ്‌കുകളില്‍ സമ്പൂര്‍ണ്ണ പരാജയം.

ടീച്ചര്‍മ്മാര്‍ കുട്ടികളോട്

ഇവരുടെ സംസാരം ടീച്ചര്‍മ്മാര്‍ കുട്ടികളോട് സംസാരിക്കുന്ന പോലെ ആണു. കണ്ടിടത്തോളം ബിഗ്ഗ്‌ബോസ്സിലെ ഭൂരിഭാഗം ആളുകള്‍ക്കും അവിടെ എന്താണു സംഭവിക്കുന്നത് എന്ന് അറിയാം. അപ്പോഴാണു അത് പോലും മനസ്സിലാവാത്ത ഈ സ്ത്രീ വന്ന് മറ്റുള്ളവര്‍ക്ക് ക്ലാസ്സ് എടുക്കുന്നത്. പിന്നെ എണ്ണിപ്പറക്കി കരയുന്നതും അരോചകം തന്നെ. അവിടെ കൂടുതല്‍ സമയം നില്‍ക്കുകയാണെങ്കില്‍ ഡബിള്‍ സ്റ്റാന്റ്, നുണകള്‍, ഗോസിപ്, കള്ളക്കരച്ചില്‍ തുടങ്ങിയ ഐറ്റങ്ങള്‍ കാഴ്ച വച്ച് ഇവര്‍ ബിബി കളര്‍ഫുള്‍ ആക്കും. യഥാര്‍ത്ഥത്തില്‍ ആദ്യ നോമിനേഷനില്‍ ഒറ്റയടിക്ക് പറപ്പിക്കേണ്ട കണ്ടസ്റ്റന്റ് ആണു. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
ശക്തമായ എതിര്‍പ്പു

അതേസമയം ഈ ആഴ്ച നോമിനേഷനിലുള്ളവരുടെ പട്ടികയില്‍ ലക്ഷ്മി പ്രിയയുമുണ്ട്. ഏട്ട് വോട്ടുകളുമായി ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദ്ദേശിച്ച താരമായി മാറിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. കിച്ചണിലുണ്ടായ പ്രശ്‌നമാണ് ലക്ഷ്മിക്കെതിരെ ശക്തമായ എതിര്‍പ്പുയരാന്‍ കാരണമായത്. പിന്നാലെ ഇന്നലെ രാത്രി ഗ്രൂപ്പിടുന്നതിനെ ചൊല്ലി നടന്ന വഴക്കും വരും ദിവസങ്ങളില്‍ ലക്ഷ്മി പ്രിയയ്ക്ക് വെല്ലുവിളിയായേക്കാം. ലക്ഷ്മി പ്രിയയ്‌ക്കൊപ്പം ശാലിനിയും നോമിനേഷനില്‍ ഇടം നേടിയിട്ടുണ്ട്. ലക്ഷ്മി പ്രിയയെ പോലെ കിച്ചണിലെ വഴക്ക് തന്നെയാണ് ശാലിനിയ്ക്കും വിനയായത്. പോയ ആഴ്ചയിലെ ക്യാപ്റ്റനായ നവീന്‍ അറക്കലും പട്ടികയിലുണ്ട്. ജാസ്മിന്‍, ഡെയ്‌സി, അഖില്‍, എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. അതേസമയം,പോയ വാരം പുറത്തായ നിമിഷ സീക്രട്ട് റൂമിലാണുള്ളത്. താരം ഇന്ന് തിരിച്ച് കയറും. ഇന്നത്തെ എപ്പിസോഡില്‍ രസകരമായ രംഗങ്ങളാണ് കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X