നെഗറ്റീവ് ഗെയിം കാണിച്ചവര്‍ വിജയിക്കില്ല, പുറത്താകും, രജിത്തും ഫിറോസും ഉദാഹരണം; റോബിനൊരു മുന്നറിയിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാമത്തെ ആഴ്ചയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനോടകം തന്നെ മത്സരം ശക്തമായി മാറിയിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്കിടയില്‍ പൊട്ടിത്തെറികളും ചേരിതിരിവുകളുമൊക്കെ ഉടലെടുത്തു കഴിഞ്ഞു. മത്സരാര്‍ത്ഥികളില്‍ പലരും തങ്ങളുടെ ഗെയിം പ്ലാനുകള്‍ പുറത്തെടുത്ത് തുടങ്ങുകയും ചെയ്തിട്ടുണ്ട്. വലിയ പൊട്ടിത്തറികള്‍ക്കാണ് ചെറിയ സമയത്തിനുളളില്‍ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. കിടിലന്‍ ടാസ്‌ക്കുകളുമായി ബിഗ് ബോസും രംഗം കൊഴിപ്പിക്കുന്നത്.

ആദ്യ രണ്ടാഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേരുകളിലൊന്നാണ് ഡോക്ടര്‍ റോബിന്റേത്. ബിഗ് ബോസ് വീട്ടിലെ പലരുമായി അടിയുണ്ടാക്കിയ റോബിന്‍ ഇതിനോടകം തന്നെ ഒറ്റപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഇത് റോബിന്റെ ഗെയിം സ്ട്രാറ്റജിയാണെന്ന കാര്യം വ്യക്തമാണ്. കഴിഞ്ഞ രണ്ട് ദിവസം മറ്റുള്ളവര്‍ ചേര്‍ന്ന് റോബിന്റെ ഗെയിം തന്ത്രങ്ങള്‍ പരസ്യമായി തന്നെ തുറന്ന് കാണിക്കുകയും ചെയ്തിരുന്നു.

റോബിന്‍

നേരത്തെ ബിഗ് ബോസിലുണ്ടായിരുന്ന രജിത് കുമാറിന്റേതടക്കമുള്ള തന്ത്രങ്ങളാണ് റോബിന്‍ പുറത്തെടുക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. മത്സരാര്‍ത്ഥികളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ റോബിനെ ഒറ്റപ്പെടുത്തുകയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് റോബിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്ന് ഇന്നലെ നടന്ന മീറ്റിംഗില്‍ പലരും ആരോപിച്ചിരുന്നു. ഇതിനിടെ ഇപ്പോഴിതാ റോബിന്റെ ഗെയിം പ്ലാനിനെക്കുറിച്ചുള്ളൊരു കുറിപ്പ്് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

നെഗറ്റീവ് വേര്‍ഷന്‍

തങ്ങളുടെ നെഗറ്റീവ് വേര്‍ഷന്‍ കാണിച്ചവര്‍ ആരും ഈ ഷോ വിജയിക്കില്ല എന്ന് മാത്രം അല്ല അവര്‍ പുറത്തു ആകുകയും ചെയ്യും. രജത്തും ഫിറോസും തന്നെ ഏറ്റവും വലിയ ഉദാഹരണം. മലയാളികള്‍ പലപ്പോഴും ഇതിലെ മലസരാര്‍ഥികളെ അളക്കുന്ന കാര്യത്തില്‍ ഒരു പരാജയം ആണ് എന്ന് തോന്നിയിട്ടുണ്ട്. പ്രാന്തന്‍ രജത്തിനെയും, സൈക്കോ ഫിറോസിനും ഒക്കെ ആരാധകര്‍ ഉണ്ട് എന്ന് കേള്‍ക്കുന്നത് തന്നെ ഒരു അരോചകം ആണ്. ഈ വ്യക്തികള്‍ അവടെ ബിഗ് ബോസ്സില്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം ആണ് കാണിക്കുന്നത്. അവിടെ അവര്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് പകരം നമ്മള്‍ നമ്മളെ തന്നെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കിയേ.

ചൊറി സ്വഭാവം

ഈ ചൊറി സ്വഭാവം നമ്മള്‍ടെ എടുത്താണ് കാണിക്കുന്നത് എന്ന് വെക്കുക നമ്മള്‍ എങ്ങനെ റിയാക്ട് ചെയ്യും. അവിടെ ഉള്ള ഓരോ വ്യക്തികളും അവരുടെ വ്യക്തിത്വം ആണ് ഈ ഗെയ്മില്‍ തുറന്ന് കാണിക്കുന്നത് അത് അവിടെ ഉള്ള വ്യക്തികളോട് ആണെങ്കില്‍ കൂടി അതിനെ വില ഇരുത്താനും മാര്‍ക്ക് ഇടാനും ഉള്ള അധികാരം നമ്മള്‍ പ്രേക്ഷകര്‍ക്ക് ആണ്. അത് കൊണ്ട് അവിടെ ഉള്ള ആളുകളെ സപ്പോര്‍ട്ട്ടും, അറ്റാക്കും ഒക്കെ ചെയ്യുന്നതിന് മുന്‍പ് ശരി ആയ വില ഇരത്തലുകള്‍ നടത്തു. രജത്തിന്റെ പോലെയും ഫിറോസിന്റെ പോലെയും ആളുകള്‍ വേണം എന്നാലേ കാണുന്നവര്‍ക്ക് ഒരു ഇന്ററസ്റ്റ് ഒക്കെ കാണു പക്ഷെ അവരെ ഭ്രാന്തമായി സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് എന്ന് ഒന്ന് സ്വയം വില ഇരുത്തു. എന്നാണ് കുറിപ്പില്‍ പറയുന്നത്.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
ഡോക്ടറെ അനുകൂലിച്ചും

അതേസമയം ഡോക്ടറെ അനുകൂലിച്ചും നിരവധി പേര്‍് എത്തുന്നുണ്ട. ഇതൊക്കെ ഡോക്ടറുടെ തന്ത്രത്തിന്റെ ഭാഗമാണെന്നും ഇങ്ങനെ ക്യാമറ സ്‌പേസുണ്ടാക്കിയാല്‍ ഡോക്ടറെ പുറത്താക്കില്ലെന്നാണ് അവര്‍് പറയുന്നത്. എന്നാല്‍ എല്ലാ ബുദ്ധിയും ഒരുമിച്ചിറക്കി ഡോക്ടര്‍ സ്വയം മണ്ടനാവുകയാണെന്നും റോബിന്റെ തന്ത്രങ്ങളൊക്കെ പൊളിയുകയാണെന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X