ഇനി എന്തൊക്കെ കാണണം! ഹഗിന് പിന്നാലെ ഒരുമിച്ച് ഡാന്‍സ് കളിച്ച് ജാസ്മിനും റോബിനും
ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ അഞ്ച് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. താരങ്ങള്‍ക്കിടയിലെ മത്സരാവേശം ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ടാസ്‌കുകളിലെ വാശിയേറിയ പോരാട്ടങ്ങള്‍ക്കും താരങ്ങള്‍ക്കിടയിലെ പൊട്ടിത്തെറികള്‍ക്കും തുടക്കം മുതല്‍ തന്നെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. ഈ സീസണിലെ ഏറ്റവും വലിയ അടികള്‍ പലതും നടന്നത് ജാസ്മിനും ഡോക്ടര്‍ റോബിനും തമ്മില്‍ ആയിരുന്നു.
റോബിനും ജാസ്മിനും അടിയുടെ വക്കത്ത് വരെ എത്തിയിരുന്നു. മറ്റ് മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് ഇരുവരേയും പിടിച്ചുമാറ്റേണ്ടി വരെ വന്നിരുന്നു. പരസ്പരം അച്ഛനെ വിളിക്കുന്നതും തല്ലാന്‍ വെല്ലുവിളിക്കുന്നതും കണ്ടിരുന്നു. ജാസ്മിനും റോബിനും തമ്മിലുള്ള അടി ഒരുപക്ഷെ ബിഗ് ബോസ് മലയാളം കണ്ടതില്‍ ഏറ്റവും വലിയ അടികളിലൊന്നായിരിക്കുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയില്‍ സൗഹൃദം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍ പ്രേക്ഷകരുടെ സകല പ്രതീക്ഷകളും തെറ്റിച്ചിരിക്കുകയാണ് ജാസ്മിന്‍. തീര്‍ത്തും അപ്രതീക്ഷിതമായ രംഗങ്ങള്‍ക്കാണ് പോയ ദിവസങ്ങളില്‍ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും മാത്രമല്ല റോബിനെ തന്നെ ഞെട്ടിച്ചു കളഞ്ഞതായിരുന്നു കഴിഞ്ഞ ദിവസം ജാസ്മിന്റെ ഭാഗത്തു നിന്നുമുണ്ടായ സമീപനം. ഒട്ടും നിനച്ചിരിക്കാതെ എല്ലാവരും കാണെ റോബിന് അരികിലെത്തിയ ജാസ്മിന്‍ ഡോക്ടറെ കെട്ടിപ്പിടിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് റോബിനും കണ്ടു നിന്നവര്‍ക്കും മനസിലായിരുന്നില്ല.

റോബിനെ കെട്ടിപ്പിടിച്ചുകൊണ്ട് തങ്ങളുടെ വഴക്കിന് ജാസ്മിന് അവസാനം കുറിച്ചിരിക്കുകയാണെന്ന് വേണം കരുതാന്‍. താരത്തിന്റെ ഈ മാറ്റത്തിന് സഹ മത്സരാര്‍ത്ഥികളും മോഹന്‍ലാലും സോഷ്യല്‍ മീഡിയയുമെല്ലാം കയ്യടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ കെട്ടിപിടിത്തത്തില്‍ നില്‍ക്കുന്നില്ല ഇരുവര്‍ക്കുമിടയിലെ സന്ധി നടപടികള്‍ എന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
റോബിനും ജാസ്മിനും ഒരുമിച്ച് ഡാന്‍സ് കളിക്കുന്നതിനാണ് പോയ ദിവസം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇനി എന്തൊക്കെയാകും കാണേണ്ടി വരിക എന്നു പറഞ്ഞാണ് പ്രേക്ഷകര്‍ ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി താരങ്ങള്‍ ചേര്‍ന്നിരുന്ന് ട്രൂത്ത് ഓര്‍ ഡെയര്‍ ഗെയിം കളിക്കുന്നതിനിടെയായിരുന്നു സംഭവം. ജാസ്മിനും ഡോക്ടര്‍ക്കും മറ്റുള്ളവര്‍ നല്‍കിയ ചലഞ്ചായിരുന്നു ഒരുമിച്ച് ഡാന്‍സ് കളിക്കുക എന്നത്. ഒരു മടിയും കൂടാതെ അവരത് ചെയ്യുകയും കയ്യടി നേടുകയും ചെയ്തു.

എന്തിനാണ് ജാസ്മിന്‍ തന്നെ കെട്ടിപ്പിടിച്ചതെന്ന് തനിക്ക് മനസിലായില്ലെന്ന് ഡോക്ടര്‍ കഴിഞ്ഞ ദിവസം ദില്‍ഷയോട് പറഞ്ഞിരുന്നു. താനത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് റോബിന്‍ പറയുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയപ്പോഴും ഇരുവരോടും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന്ത തനിക്ക് മനസിലായില്ലെന്നാണ് റോബിന്‍ മോഹന്‍ലാലിനോട് പറഞ്ഞത്. പിന്നാലെ മോഹന്‍ലാല്‍ ജാസ്മിനോടും എന്താണ് കെട്ടിപ്പിടിക്കാന്‍ കാരണമെന്ന് ചോദിച്ചിരുന്നു. എന്നാല്‍ തന്റെ പ്രവര്‍ത്തിയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്താന്‍ ജാസ്മിന്‍ തയ്യാറായിരുന്നില്ല.

ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജൂട്ടിയുടെ ഡയലോഗ് കടമെടുത്താണ് ജാസ്മിന്‍ മറുപടി പറഞ്ഞത്. ആ സത്യം തന്നോടു കൂടി മണ്ണടിയട്ടെ എന്ന് തമാശ മട്ടില്‍ പറഞ്ഞു. കാരണം വെളിപ്പെടുത്താന്‍ തയ്യാറായില്ല. അതേസമയം റോബിന്‍ ആ ഹഗ് അര്‍ഹിക്കുന്നുണ്ടെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടിലുള്ളവരെല്ലാം നല്ല സെന്‍സോടെയായിരുന്നു സംഭവത്തെ എടുത്തത്. പക്ഷെ തന്നോടും പോലും എന്താണ് കാരണമെന്ന് ജാസ്മിന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു നിമിഷ പറയുന്നത്.


Click it and Unblock the Notifications