For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫിറോസ്-സജ്‌നയെ പുറത്താക്കിയ ടാസ്‌ക്! പൊട്ടിക്കരഞ്ഞ് സുചിത്ര, സോറി പറഞ്ഞ് അഖിലും

  |

  ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വാശിയേറിയ മത്സരവേദിയായി മാറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. താരങ്ങള്‍ക്കിടയിലെ വഴക്കുകളും പിണക്കങ്ങളും സൗഹൃദങ്ങളുമെല്ലാം ഇതിനിടെ അരങ്ങേറുന്നുണ്ട്. മത്സരമായത് കൊണ്ട് തന്നെ പലപ്പോഴും സൗഹൃദം മാറ്റി വച്ചായിരിക്കും കളിക്കേണ്ടി വരുക. ഇത് പലരേയും വേദനിപ്പിക്കുവാനുള്ള സാധ്യതയുണ്ട്. അത്തരത്തിലൊരു നിമിഷത്തിനായിരുന്നു ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

  Also Read: മത്സരാര്‍ത്ഥികളെ ചതിച്ച് ബിഗ് ബോസ്; താരങ്ങളുടെ അവസ്ഥ ഇനി എന്താകും, മോഹന്‍ലാലിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

  കഴിഞ്ഞ സീസണിലെ സ്ഥിരം പ്രശ്‌നക്കാരായിരുന്നു ഫിറോസ്-സജ്‌ന ദമ്പതികളെ പുറത്താക്കാന്‍ കാരണമായി മാറിയത് റാങ്കിംഗ് ടാസ്‌കായിരുന്നു. ഇന്നലെ ഈ ടാസ്‌ക് ബിഗ് ബോസ് താരങ്ങള്‍ക്കായി നല്‍കുകയുണ്ടായി. ഇത്തവണയും നാടകീയമായ രംഗങ്ങള്‍ക്കാണ് റാങ്കിംഗ് ടാസ്‌ക് ഇടയാക്കിയത്. ഇതുവരെ അടിയുണ്ടാക്കിയ പലരും ശാന്തരായി നിന്നപ്പോള്‍ ഇതുവരെ ഒതുങ്ങി നിന്നവര്‍ തമ്മിലായിരുന്നു ഇത്തവണ അടി. വിശദമായി വായിക്കാം തുടര്‍ന്ന്.


  ആദ്യ മൂന്നില്‍ എത്തുന്നവര്‍ക്ക് നേട്ടം ഉണ്ടെന്ന് ബിഗ്‌ബോസ് അറിയിച്ചിരുന്നു. റോബിന്‍ അഞ്ചാമതാണ് നിന്നത്. തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഇതുവരെ പ്രേക്ഷകര്‍ കാത്തുവെന്നും ഫൈനല്‍ ഫൈവില്‍ എത്തിയാല്‍ എന്നെ പ്രേക്ഷകര്‍ നോക്കിക്കോളും എന്നായിരുന്നു റോബിന്‍ പറഞ്ഞത്. ലക്ഷ്മി പ്രിയ നാലാമതും നിന്നു. ഇരുവരോടും ആരും അടി കൂടാന്‍ വന്നില്ല. എട്ടില്‍ റോണ്‍സണ്‍ നിന്നപ്പോള്‍ ജാസ്മിന്‍ പത്തിലും ബ്ലെസ്ലി ഒമ്പതിലും നിന്നു. ഇവിടേയും ആരും അടിയില്ല.

  ഒന്നാമത് എത്താനായിരുന്നു ശക്തമായ മത്സരം കണ്ടത്. സുചിത്ര ആയിരുന്നു ഒന്നാമത് നിന്നത്. പിന്നാലെ അഖിലും വിനയും അപര്‍ണയും എതിര്‍ത്തു കൊണ്ട് എത്തി. രണ്ടാമത് നിന്നത് ധന്യയും റിയാസുമായിരുന്നു. മൂന്നാമത് സൂരജും ദില്‍ഷയും ആയിരുന്നു നിന്നിരുന്നത്. ഇവിടങ്ങളിലും മത്സരം നടന്നു.

  സുചിത്രയ്‌ക്കെതിരെ അഖില്‍ രംഗത്തെത്തുകയായിരുന്നു. സുചിത്രയും അഖിലും വളരെ അടുത്ത സുഹൃത്തക്കളാണ്. എന്നാല്‍ സൗഹൃദം മറന്ന് സുചിത്രയെ നേരിടുകയായിരുന്നു അഖില്‍. എല്ലാ വിഷയങ്ങളിലും ഇടപെടാറില്ലെന്ന് അഖില്‍ സുചിത്രയ്‌ക്കെതിരെ പറഞ്ഞു. തന്റെ കണ്ണില്‍ കണ്ടതില്‍ മാത്രമേ ഇടപെടാറുള്ളൂവെന്ന് സുചിത്ര മറുപടി നല്‍കി. എന്നാല്‍ അഖില്‍ വിട്ടില്ല. റോബിനും ജാസ്മിനും അടിയുണ്ടാക്കുമ്പോള്‍ ഇടപെടാത്തത് എന്താണെന്ന് അഖില്‍ ചോദിച്ചു. അത് നാടകം ആണെന്നായിരുന്നു സുചിത്രയുടെ മറുപടി.


  അങ്ങനെയെങ്കില്‍ പഞ്ചസാര വിഷയത്തില്‍ നിങ്ങള്‍ നാടകം കളിച്ചാതാകില്ലേ? എന്ന് അഖില്‍ ചോദിച്ചു. ഇത് പക്ഷെ സുചിത്ര തീരെ പ്രതീക്ഷിച്ചൊരു നീക്കമായിരുന്നില്ല. പക്ഷെ അഖിലിനെ നേരിടാന്‍ ജാസ്മിന്‍ കൂട്ടു നിന്നു. നിങ്ങളും ഇടപെടാറില്ലെന്ന് ജാസ്മിന്‍ അഖിലിനെതിരെ പറഞ്ഞു. ഈ സംഭവങ്ങള്‍ കാരണം സുചിത്രയ്ക്ക് വിഷമമാവുകയും കരയുകയും ചെയ്തു. ടാസ്‌കില്‍ എല്ലാവരേയും അഖില്‍ മലര്‍ത്തിയടിച്ച് ഒന്നാമത് എത്തുകയായിരുന്നു. റിയാസ് പൊരുതി നിന്നു. എനിക്ക് വേണ്ടെന്ന് പറഞ്ഞ് മാറി നിന്നു. ധന്യ രണ്ടാമത്.

  ഒന്നാമത് അഖില്‍, രണ്ടാമത് ധന്യ, മൂന്നാമത് സൂരജ്, ദില്‍ഷ ആറില്‍, നാലാമത് ലക്ഷ്മി പ്രിയ, അഞ്ചാമത് റോബിന്‍, ഏഴാമത്തെ സ്ഥാനത്ത് സുചിത്ര. എട്ടാമത് റോണ്‍സണ്‍. ഒമ്പതാമത് വിനയും പത്താമത് ജാസ്മിനും. ബ്ലെസ്ലി, റിയാസും അപര്‍ണയും പുറത്താവുകയും ചെയ്തു.

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  പിന്നീട് നടന്നത് വൈകാരികമായ രംഗങ്ങളായിരുന്നു. മുകളില്‍ തുണി വിരിച്ചിടുന്നിടത്ത് സുചിത്ര ധന്യയ്ക്ക് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. സട്രോംഗ് ആകെന്ന് ധന്യ പറയുന്നുണ്ടായിരുന്നു. പിന്നീട് ധന്യ പോവുകയും അഖിലിനേയും കൂട്ടിക്കൊണ്ട് വരികയും ചെയ്തു. സുചിത്രാ സോറി, സത്യമായിട്ടും ഇങ്ങനെ വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല സോറി എന്ന് അഖില്‍ പറഞ്ഞു. എന്നാല്‍ സാരമില്ല. ഒരു കുഴപ്പവുമില്ലെന്നായിരുന്നു സുചിത്രയുടെ പ്രതികരണം. ഇത് ഇവിടെ വച്ച് കളയെന്ന് ധന്യ. രണ്ട് പേരും ഡൗണ്‍ ആകരുത്. രണ്ടു പേരും നന്നായി കളിക്കുന്നവരാണെന്നും ധന്യ ഉപദേശിച്ചു.

  English summary
  Bigg Boss Malayalam Season 4 Akhil Hurts Suchithra's Feeling Later Says Sorry To Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X