എനിക്ക് പൈസ വേണ്ട നിന്നെ മാത്രം മതി, അനിയാ വിളി വേണ്ട, മങ്കി എന്ന് വിളിച്ചോളൂ; ദില്‍ഷയോട് ബ്ലെസ്ലി

ബിഗ് ബോസ് വീട്ടിലെ സഹതാരമായ ദില്‍ഷയോട് പ്രണയം പറഞ്ഞിട്ടുള്ള താരമാണ് ബ്ലെസ്ലി. എന്നാല്‍ ബ്ലെസ്ലി തനിക്കൊരു സഹോദരനെ പോലെയാണെന്നാണ് ദില്‍ഷ എപ്പോഴും പറയാറുള്ളത്. ഇന്നിതാ ഇരുവരും തമ്മില്‍ ഇതേക്കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ്.

മുറ്റത്തിരുന്ന് സംസാരിക്കുകയായിരുന്നു ബ്ലെസ്ലിയും ദില്‍ഷയും. സംസാരത്തിനിടെ പലപ്പോഴായി പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഇരുവരും ചര്‍ച്ച ചെയ്യുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

എന്റെ കൈയ്യില്‍ തന്നെ വന്ന് ചാടിയല്ലോ

എനിക്ക് കുടുംബം നോക്കാന്‍ അറിയില്ലെന്ന് ദില്‍ഷ പറയുന്നു. അത് കുഴപ്പമില്ല ഞാന്‍ നോക്കിക്കോളാമെന്ന് ബ്ലെസ്ലി മറുപടി നല്‍കുന്നു. എന്തായാലും നീ എന്റെ കൈയ്യില്‍ തന്നെ വന്ന് ചാടിയല്ലോ എന്ന് ബ്ലെസ്ലി പറയുമ്പോള്‍ അതിന് നീ ആരെന്നാണ് ദില്‍ഷ ചോദിക്കുന്നത്. ഞാന്‍ ബ്ലെസ്ലിയെന്നാണ് ഇതിന് ബ്ലെസ്ലി നല്‍കുന്ന മറുപടി.

നീ കല്യാണം കഴിക്കുമ്പോള്‍ നിന്റെ പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര് വെക്കാതെ ഭര്‍ത്താവിന്റെ പേരിന്റെ കൂടെ നിന്റെ പേര് വെക്കണമെന്ന് ബ്ലെസ്ലി ദില്‍ഷയോട് പറയുന്നത്. ഭര്‍ത്താവിന്റെ പേര് സുഗുണന്‍ എന്നാണെങ്കില്‍ സുഗുണന്‍ ദില്‍ഷ എന്നാക്കമെന്ന് പറഞ്ഞ് ദില്‍ഷ ചിരിക്കുകയാണ്. അതെ, അതിനെന്താണെന്ന് ബ്ലെസ്ലി ചോദിക്കുന്നു.

പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര്

പെണ്‍കുട്ടികളുടെ പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര് വെക്കാമെങ്കില്‍ ഭര്‍ത്താവിന്റെ പേരിന്റെ കൂടെ പെണ്‍കുട്ടികളുടെ പേരും വെക്കാമെന്നാണ് ബ്ലെസ്ലി ചോദിക്കുന്നത്.

പക്ഷെ താന്‍ ഭര്‍ത്താവിന്റെ പേര് വെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ അച്ഛന്റെ പേര് തന്നെയാണ് വെക്കാന്‍ ആഗ്രഹിക്കുന്നതും തന്റെ അച്ഛന്‍ കാരണമാണ് താനിവിടെ നില്‍ക്കുന്നതും ദില്‍ഷ പറയുന്നു. അത് കാരണമാണെന്ന് ഏത് പരിപാടിയ്ക്ക് പോയാലും ദില്‍ഷ പ്രസന്നന്‍ എന്ന് പേര് വെക്കുന്നതെന്നും ദില്‍ഷ പറയുന്നു.

സംസാരത്തിന്റെ ഒരു ഘട്ടത്തില്‍ എനിക്ക് പൈസയൊന്നും വേണ്ട നിന്നെ മതിയെന്ന് ബ്ലെസ്ലി പറയുകയായിരുന്നു. നീ എന്താണ് മനസിലാക്കാത്തത് ഞാന്‍ നിന്റെ സഹോദരിയാണ് പൊന്നനിയാ എന്നായിരുന്നു അതിനുള്ള ദില്‍ഷയുടെ മറുപടി. ഈ ലോകത്ത് എന്ത് കിട്ടിയാലും സന്തോഷം കിട്ടണമെന്നില്ല, പക്ഷെ തനിക്ക് മരിക്കുന്നത് വരെ ഈ സന്തോഷം മതിയെന്നായിരുന്നു ഇതിന് ബ്ലെസ്ലി നല്‍കിയ മറുപടി.

സോഫ്റ്റായ ഹൃദയം


തന്റേത് വളരെ സോഫ്റ്റായ ഹൃദയമാണെന്ന് ഒരിടത്ത് ദില്‍ഷ പറയുന്നത്. നല്ല ഹെല്‍ത്തിയായത് എന്തെങ്കിലും എടുത്ത് കഴിക്ക് ചിലപ്പോള്‍ കട്ടിയാകുമെന്നായിരുന്നു അതിന് ബ്ലെസ്ലി നല്‍കിയ മറുപടി. വിറ്റാമിന്റെ കുറവായിരിക്കുമെന്നും ബ്ലെസ്ലി പറയുന്നു. തന്റെ ഹൃദയത്തിന് ചുറ്റുമൊരു വേലിയുണ്ടെന്ന് ദില്‍ഷ പറയുമ്പോള്‍ താന്‍ പണ്ട് വേലി പൊളിക്കാന്‍ പോയിട്ടുണ്ടെന്ന് ബ്ലെസി പറയുന്നു.

ഈ വേലി പൊളിക്കാന്‍ നീയിത്തിരി പാടുപെടുമെന്ന് ദില്‍ഷ പറയുമ്പോള്‍ പാടു പെടുമെന്ന് തനിക്കറിയാമെന്നും പാട് പെടാതെ കിട്ടുന്നതിന് ഒരു വിലയുമുണ്ടാകില്ലെന്നും ബ്ലെസ്ലി പറയുന്നു. സംസാരിക്കുന്നതിനിടെ നീയെന്ന് അനിയാ എന്ന് മാത്രം വിളിക്കരുതെന്നും ഡാ എന്നോട മങ്കി എന്നോ വിളിച്ചോ എന്നും ബ്ലെസ്ലി പറയുന്നുണ്ട്.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
ആദ്യത്തെ ഫൈനലിസ്റ്റ്

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ഈ സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റിനെ കണ്ടെത്തിക്കഴിഞ്ഞു. ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ആദ്യത്തെ ഫൈനലിസ്റ്റ്. ആവേശകരമായ ടിക്കറ്റ് ടു ഫിനാലെ വീക്കിലി ടാസ്‌കില്‍ ജയിച്ചാണ് ദില്‍ഷ ഫൈനല്‍ ടിക്കറ്റെടുത്തത്.

56 പോയന്റുകളുമായി ബ്ലെസ്ലിയേയും റോണ്‍സനേയും പരാജയപ്പെടുത്തിയാണ് ദില്‍ഷ ഒന്നാമതെത്തിയത്. അതേസമയം ഇന്ന് താരങ്ങളെ കാണാനായി ബിഗ് ബോസ് വീട്ടിലേക്ക് മോഹന്‍ലാല്‍ എത്തുകയാണ്. ആരായിരിക്കും ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും യാത്ര പറയുക എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വിനയ്, ധന്യ, റോണ്‍സണ്‍ എന്നിവരാണ് ഇത്തവണ എവിക്ഷനെ നേരിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X