നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് അപര്‍ണ; ആശ്വസിപ്പിക്കാനായി ഓടിയെത്തി ജാസ്മിന്‍; സുന്ദര നിമിഷം!

ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. വലിയ പൊട്ടിത്തെറിയോടെയായിരുന്നു പുതിയ വാരത്തിന് ബിഗ് ബോസ് വീട്ടില്‍ തുടക്കമായിരുന്നു. കിച്ചണിലെ ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു വഴക്ക് ആരംഭിച്ചത്. ശാലിനിയില്‍ നിന്നും ആരംഭിച്ച് ലക്ഷ്മി പ്രിയയിലൂടെ പൊട്ടിത്തെറിയായി മാറുകയായിരുന്നു അത്. പിന്നാലെ ഈ ആഴ്ചയിലെ നോമിനേഷനും ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഇതിനിടെ ഊഷ്മളമായ രംഗങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയുണ്ടായി.

ഇന്നലെ കിച്ചണിലെ അടിക്കു ശേഷം മാറിയിരുന്ന് കരയുന്ന അപര്‍ണയെ കണ്ടിരുന്നു. കരയുന്ന അപര്‍ണയെ ആശ്വസിപ്പിക്കാനായി ജാസ്മിനും പിന്നീട്് സുചിത്രയും എത്തുകയായിരുന്നു. അടികള്‍ക്കും വഴക്കുകള്‍ക്കുമിടയിലും ഇത്തരം നല്ല മുഹൂര്‍ത്തങ്ങളും ബിഗ് ബോസ് വീട്ടില്‍ അരങ്ങേറുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഇതുപോലൊരു ജീവിത സാഹചര്യം

ഒറ്റയ്ക്ക് മാറിയിരുന്ന് കരയുകയായിരുന്നു അ്പര്‍ണ. ഈ സമയം എന്താണ് പറ്റിയതെന്ന് ചോദിച്ച് ജാസ്മിന്‍ അവിടേക്ക് എത്തുകയായിരുന്നു. ദിസ് ഈസ് ഹാര്‍ഡര്‍. ഒന്നും സംഭവിച്ചിട്ടല്ല. ഇതുപോലൊരു ജീവിത സാഹചര്യം ശീലമില്ലാത്തത് കൊണ്ടാണ് എന്നായിരുന്നു അപര്‍ണയുടെ മറുപടി. തങ്ങള്‍ക്കും ശീലമില്ലെന്ന് ജാസ്മിന്‍ പറയുന്നു. ഇത്രയും അടിയൊക്കെ ആദ്യമായാണ് കാണുന്നത്. അവസാനം ഇതുകൊണ്ടൊക്കെ എന്ത് ഉപകാരം ആണുള്ളത്. എല്ലാവര്‍ക്കും വിഷമമുണ്ടെന്നും അ്പര്‍ണ പറയുന്നു. അതുകൊണ്ടാണ് ഞാന്‍ ഇന്ന് മാറിയതെന്നായിരുന്നു ജാസ്മിന്‍ ്പറഞ്ഞത്. അപര്‍ണയോടൊപ്പമിരുന്ന് ആശ്വസിപ്പിക്കുകയാണ് ജാസ്മിന്‍.

സുചിത്ര

ഇതിനിടെ സുചിത്ര അവിടേക്ക് എത്തുകയാണ്. എന്താണ് പറ്റിയതെന്ന് സുചിത്ര ചോദിക്കുന്നു. ഒന്നും ഉണ്ടായിട്ടില്ലെന്നും ഇങ്ങനൊരു സാഹചര്യം നമുക്ക് ശീലമില്ലല്ലോ എന്ന് അപര്‍ണ സുചിത്രയോട് പറയുന്നു. ഒരു പ്രശ്‌നമുണ്ടായാല്‍ സാധാരണ നമ്മള്‍ പറഞ്ഞ് പരിഹരിക്കും. പക്ഷെ ഇവിടെ അത് പറഞ്ഞ് പറഞ്ഞ് എല്ലാവര്‍ക്കും വിഷമമാവുകയാണെന്ന് അപര്‍ണ പറയുന്നു. എനിക്ക് എന്റെ ഭാര്യയുടെ കൂടെയുള്ള ലളിതമായ ജീവിതം മിസ് ചെയ്യുന്നുണ്ടെന്നും അപര്‍ണ ഇരുവരോടുമായി പറയുന്നു. ഇതൊന്നും ഞാനും നേരിടുന്ന കാര്യങ്ങളല്ല. വന്ന് രണ്ടാം ദിവസം അടി, മൂന്നാം ദിവസം അടി. ഇതിപ്പോള്‍ തീരേണ്ട പ്രശ്‌നമാണ്. വീട്ടില്‍ ഇതൊക്കെ സംഭവിക്കും. പക്ഷെ ഇതിങ്ങനെ നീണ്ട് പോവുകയാണെന്ന് സുചിത്രയും പറയുന്നു.

അവര്‍ കേള്‍ക്കുന്നില്ല

അവര്‍ കേള്‍ക്കുന്നില്ല. രണ്ട് പാര്‍ട്ടിയും വേദനിച്ചിട്ടുണ്ടെന്നതാണ് സങ്കടം. പക്ഷെ നമുക്കൊന്നും ചെയ്യാനും സാധിക്കില്ല. എനിക്ക് എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് ആഗ്രഹം എന്ന് അപര്‍ണ പറയുന്നു.. നീ വിഷമിച്ചിട്ട്് കാര്യമില്ല നമുക്കൊന്നും ചെയ്യാനാകില്ലെന്ന് സുചിത്ര പറയുന്നു. ജാസ്മിനും സുചിത്രയും ചേര്‍ന്ന് അപര്‍ണയെ ആശ്വസിപ്പിക്കുകയാണ്.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
നിമിഷയുടെ തിരിച്ചുവരവ്

അതേസമയം ഇന്നലെ രാത്രി ബിഗ് ബോസ് വീട്ടില്‍ വീണ്ടും വഴക്കുണ്ടായി. വീക്കിലി ടാസ്‌കിന് വേണ്ടി ഗ്രൂപ്പുണ്ടാക്കുന്നതിനെ ചൊല്ലിയായിരുന്നു വഴക്ക്. ലക്ഷ്മി പ്രിയ സ്വയം തീരുമാനമെടുത്ത് ഗ്രൂപ്പുണ്ടാക്കിയതിനെ ഡെയ്‌സിയും മറ്റും ചോദ്യം ചെയ്യുകയായിരുന്നു. ഇത വലിയ വഴക്കിലേക്ക് എത്തുകയായിരുന്നു. അതേസമയം ഇന്നലെ നോമിനേഷനും ബിഗ് ബോസ് വീട് സാക്ഷ്യം. കിച്ചണിലെ അടിയെ തുടര്‍ന്ന് ലക്ഷ്മി പ്രിയയും ശാലിനിയും നോമിനേഷനില്‍ ഇടം നേടിയിട്ടുണ്ട്. പോയ ആഴ്ചയിലെ ക്യാപ്റ്റനായ നവീന്‍ അറക്കലും പട്ടികയിലുണ്ട്. ജാസ്മിന്‍, ഡെയ്‌സി, അഖില്‍, എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

പോയ വാരം പുറത്തായ നിമിഷ സീക്രട്ട് റൂമിലാണുള്ളത്. താരം ഇന്ന് തിരിച്ച് കയറും. താരത്തിന്റെ തിരിച്ചുവരവ് താരങ്ങള്‍ക്കൊരു സര്‍പ്രൈസ ആയിരിക്കും. അതേസമയം ഈ ആഴ്ച എവിക്ഷനുണ്ടാകില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ആരാധകര്‍ ഉടനെ തന്നെ പ്രതീക്ഷിക്കുന്നുണ്ട്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X