മലയാളം പറഞ്ഞ് മലയാളികളെ ഞെട്ടിച്ച അമേരിക്കക്കാരി ഇനി ബിഗ് ബോസില്‍; വരവിനെക്കുറിച്ച് താരം

കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് തുടക്കമായിരിക്കുകയാണ്. ആരൊക്കെയായിരിക്കും ഇത്തവണ ബിഗ് ബോസ് വീട്ടില്‍ മാറ്റുരയ്ക്കാന്‍ എത്തുക എന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ഓരോരുത്തരായി കടന്നു വന്നിരിക്കുകയാണ്. ഇത്തവണ വളരെ വ്യത്യസ്തരായ മത്സരാര്‍ത്ഥികളാണ് ഷോയിലുളളത്. താരങ്ങളും താരങ്ങളല്ലാത്തവരുമെല്ലാം ഷോയിലുണ്ട്.

ബിഗ് ബോസ്് മലയാളത്തിന്റെ വിജയിയാവുക എന്ന ലക്ഷ്യത്തോടെ എത്തിയ വിദേശ വനിതയാണ് അപര്‍ണ മള്‍ബറി. തനി മലയാളി ലുക്കില്‍ ഡാന്‍സ് കളിച്ചായിരുന്നു അപര്‍ണ എത്തിയത്. അപര്‍ണയെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്നത്.

Bigg Boss

ജനനം കൊണ്ട് അമേരിക്കക്കാരിയാണ് അപര്‍ണ മള്‍ബറി. പക്ഷെ ഹൃദയം കൊണ്ട് താനൊരു മലയാളിയാണെന്നാണ് അപര്‍ണ പറയുന്നത്. മലയാളികളെ പോലും ഞെട്ടിക്കുന്ന മലയാളം ആണ് അപര്‍ണ പറയുന്നത്. ഓണ്‍ലൈന്‍ വഴി ഇംഗ്ലീഷ് പഠിപ്പിച്ചും മലയാളം പറഞ്ഞുമാണ് അപര്‍ണ താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യം. അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയതായിരുന്നു അപര്‍ണയും അച്ഛനും അമ്മയും. ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയിലൊക്കെ ആകൃഷ്ടരായാണ് അവരെത്തിയത്.

അന്ന് അപര്‍ണയ്ക്ക് പ്രായം മൂന്ന് ആയിരുന്നു. പതിനഞ്ചാം വയസുവരെ കേരളത്തില്‍ തന്നെയാണ് പഠിച്ചതും. ഇപ്പോള്‍ ഫ്രാന്‍സില്‍ സ്ഥിരതാമസമാക്കിയ അപര്‍ണ ഈയ്യടുത്ത് കേരളത്തിലേക്ക് തിരികെ വരികയായിരുന്നു. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലായിരുന്നു അപര്‍ണ വളര്‍ന്നത്. പേര്് നല്‍കിയതും അമൃതാനന്ദമയി തന്നെയായിരുന്നു. മലയാളം മണിപോലെ സംസാരിക്കുമെങ്കിലും എഴുതാനും വായിക്കാനും അറിയില്ലെന്നാണ് അപര്‍ണ പറയുന്നത്.

അപര്‍ണയുടെ അച്ഛന്‍ യുഎസ് സ്വദേശിയും അമ്മ ചിലെക്കാരിയുമാണ്. അമ്മ ഇപ്പോഴും അമൃതാനന്ദമയിയുടെ ആശ്രമത്തിലുണ്ട്. സ്‌പെയിന്‍കാരി അമൃത ശ്രീയാണ് അപര്‍ണയുടെ ജീവിത പങ്കാളി. ഫ്രാന്‍സില്‍ കാര്‍ഡിയോളജിക്കല്‍ ഡോക്ടര്‍ ആണ് അമൃത ശ്രീ. ഇന്‍വേര്‍ട്ടഡ് കോക്കനട്ട് എന്ന തന്റെ പേജിലൂടെ സോഷ്യല്‍ മീഡിയയ്്ക്ക് സുപരിചിതയാണ് അപര്‍ണ.

മികച്ചൊരു നിര തന്നെയാണ് മത്സരാര്‍ത്ഥികളൂടേതായി ഇത്തവണ ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. ലക്ഷ്മി പ്രിയ, സൂരജ് തേലക്കാട്, സുചിത്ര നായര്‍, ധന്യ മേരി വര്‍ഗീസ്, ജാസ്മിന്‍ മൂസ, റോണ്‍സണ്‍ വിന്‍സന്റ്, നവീന്‍ അറക്കല്‍, ദില്‍ഷ, ജാനകി സുധീര്‍് തുടങ്ങിയ താരങ്ങളാണ് ഷോയില്‍ മത്സരിക്കുന്നത്. കാത്തിരുന്ന ഷോ ആരംഭിക്കുമ്പോള്‍ ഓരോ മത്സരാര്‍ത്ഥികളേയും അടുത്തറിയാനും പിന്തുണയ്ക്കാനുമൊക്കെ ആരാധകരും കാത്തിരിക്കുകയാണ്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X