For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മികച്ചവനെന്ന് റിയാസ് തെളിയിച്ചു കഴിഞ്ഞു; ബിഗ് ബോസ് കപ്പ് ആരുയര്‍ത്തുമെന്ന് പ്രവചിച്ച് ആര്യ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. പാതി വഴി ഉപേക്ഷിച്ച ഷോയില്‍ വിജയിയാകാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന താരമായിരുന്നു ആര്യ. ബിഗ് ബോസ് ഷോകളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരമായി തന്റെ അഭിപ്രായം പങ്കുവെക്കാറുണ്ട് ആര്യ. ഇപ്പോഴിതാ പുതിയ സീസണിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് ആര്യ. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

  Also Read: റിമിയുടെ കൂടെ ഇനി വരില്ലെന്ന് പറഞ്ഞ് ശ്വേത മേനോൻ പോയി; എയർപോർട്ടിൽ വെച്ചുണ്ടായ അബദ്ധത്തെ പറ്റി റിമി ടോമി

  സീസണ്‍ ആരംഭിച്ചപ്പോള്‍ താന്‍ വളരെ പ്രതീക്ഷയോടെയാണ് കണ്ടത് എന്നാണ് ആര്യ പറയുന്നത്. മത്സരാര്‍ത്ഥികളുടെ പട്ടിക പ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്നാല്‍ പിന്നീട് ഷോയുടെ അന്തരീക്ഷം മാറിയെന്നും ഷോ കാണുന്നത് തന്നെ ടോക്‌സിക്കായി മാറിയെന്നും ആര്യ പറയുന്നുണ്ട്. തുടര്‍ന്ന് വായിക്കാം.

  ''അടിയും വാക്ക് തര്‍ക്കവുമൊക്കെ ബിഗ് ബോസ് വീട്ടില്‍ സാധാരണയാണ്. ആരോടെങ്കിലും ദേഷ്യമുണ്ടെങ്കില്‍ നോമിനേഷനിലും അത് കാണിിക്കും. പക്ഷെ ഇവിടെ വ്യക്തിവൈരാഗ്യം മനസില്‍ വച്ച ശേഷം അത് മോശമായ രീതിയില്‍ പുറത്ത് കാണിക്കുകയായിരുന്നു. ഡെ ടു ഡെ ആക്ടിവിറ്റികളില്‍ പോലുമത് വ്യക്തമായിരുന്നു'' എന്നാണ് ആര്യ പറയുന്നത്.

  ഷോയില്‍ നിന്നുമുള്ള ചില എവിക്ഷനുകള്‍ തനിക്ക് നിരാശയുണ്ടാക്കിയെന്നും കരുത്തരായ മത്സരാര്‍ത്ഥികള്‍ പുറത്തേക്ക് പോയത് ഞെട്ടിക്കുന്നതായിരുന്നുവെന്നും ആര്യ പറയുന്നു. പകുതിയിലേക്ക് എത്തുമ്പോഴേക്കും കരുത്തരായവര്‍ പുറത്താക്കപ്പെട്ടിരുന്നുവെന്നും ആര്യ പറയുന്നു. അതേസമയം ഇത്തവണത്തെ ടാസ്‌കുകള്‍ മികച്ചതായിരുന്നുവെന്നും ആര്യ പറയുന്നു. എന്നാല്‍ എങ്ങനെ കളിക്കണമെന്ന് മത്സരാര്‍ത്ഥികള്‍ക്ക് അറിയില്ലായിരുന്നുവെന്നും ആര്യ പറയുന്നു.

  ടാസ്‌ക് ലെറ്ററില്‍ നിങ്ങളുടെ കോയിന്‍ മോഷ്ടിക്കപ്പെടാതെ സൂക്ഷിക്കുക എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം മോഷ്ടിക്കാം എന്നാണെന്നും പക്ഷെ അത് എന്തുകൊണ്ട് മത്സരാര്‍ത്ഥികള്‍ മനസിലാക്കുന്നില്ലെന്ന് ആര്യ ചോദിക്കുന്നു. മത്സരാര്‍ത്ഥികള്‍ പ്രയോഗിച്ച ഭാഷയേയും ആര്യ വിമര്‍ശിക്കുന്നുണ്ട്.

  ''മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി, വീട്ടിനുള്ള ഭാഷയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട സീസണാണിത്. മത്സരാര്‍ത്ഥികള്‍ക്ക് ബോധമില്ലേ, ഇതൊരു പാന്‍ ഇന്ത്യന്‍ ഷോയാണെന്നും കുട്ടികള്‍ കാണുന്നുണ്ടെന്നും അവര്‍ക്ക് അറിയില്ലേ? മിക്ക മത്സരാര്‍ത്ഥികളും തങ്ങളുടെ പെരുമാറ്റത്തില്‍ കുറ്റബോധം തോന്നാത്തവരും ദിസ് ഈസ് വാട്ട് അയാം എന്ന് പറയുന്നവരുമായിരുന്നു. അത് അംഗീകരിക്കാനാകാത്തതാണ്. ഷോയില്‍ ജാഗ്രത വേണ്ട കാര്യങ്ങളുണ്ട്. പ്രത്യേകിച്ചം മുന്നറിയിപ്പ് കിട്ടിയ ശേഷം'' ആര്യ പറയുന്നു.


  ''ബഹളമുണ്ടാകുന്നവരേയും സ്വയം ഹീറോയായി അവതരിപ്പിക്കുന്നവരേയും മലയാളി പ്രേക്ഷകര്‍ സ്‌നേഹം കൊണ്ട് മൂടും. പ്രേക്ഷകരുടെ ഈ പള്‍സ് റോബിന്‍ ക്രാക്ക് ചെയ്തിട്ടുണ്ടാകാം. അതാണ് അദ്ദേഹത്തിന് ഗുണകരമായത്. തനിക്ക് വേണ്ടത് എന്താണോ അത് നേടാന്‍ റോബിന് സാധിച്ചു, പ്രശസ്തി. ആര് ജയിച്ചാലും ഈ ഷോ റോബിന്റേതാണ്. പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. റിയാസിനെ കയ്യേറ്റം ചെയ്തുവെന്ന് സമ്മതിച്ചു. നേരത്തെ പുറത്താക്കപ്പെട്ടവരെ പോലെ കഥ വളച്ചൊടിച്ചില്ല'' ആര്യ പറയുന്നു.

  ''ഷോയില്‍ നിന്നും വാക്കൗട്ട് ചെയ്ത് ജാസ്മിന്‍ ചെയ്തത് ശരിയായിരുന്നു. താന്‍ തളര്‍ന്നുവെന്ന് അവള്‍ക്ക് മനസിലായി. നിര്‍ബന്ധിച്ച് അവളെ അവിടെ നിര്‍ത്തിയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മോശമായേനെ. 70 ദിവസങ്ങള്‍ക്ക് ശേഷം വാക്കൗട്ട് ചെയ്യാനുള്ള അവളുടെ ധൈര്യത്തിന് ഹാറ്റ്‌സ് ഓഫ്. എനിക്ക് ആ ധൈര്യമുണ്ടാകുമോ എന്നറിയില്ല. ചിലപ്പോള്‍ ജീവിതാനുഭവങ്ങളാകും അവളെ ധീരയാക്കിയത്'' ആര്യ പറയുന്നു.

  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss

  അതേസമയം ഇത്തവണ വിജയിയാവുക ദില്‍ഷയായിരിക്കുമെന്നാണ് ആര്യ പറയുന്നത്. ''കപ്പുയര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്ന ഒരാള്‍ പോലും ഇപ്പോള്‍ ഷോയിലില്ല. അതുകൊണ്ട് എനിക്കൊരു പ്രതീക്ഷയുമില്ല. പക്ഷെ പുറത്തു നിന്നുള്ള പിന്തുണ കാണുമ്പോള്‍ ദില്‍ഷ വിജയിയാകാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും താന്‍ ഷോയിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണെന്ന് റിയാസ് തെളിയിച്ചു കഴിഞ്ഞു. നല്ല എന്റര്‍ടെയ്‌നര്‍ ആണ്. ബ്ലെസ്ലിയും നല്ല മത്സരാര്‍ത്ഥിയാണ്'' എന്നാണ് ആര്യ പറഞ്ഞത്.

  English summary
  Bigg Boss Malayalam Season 4: Arya Predicts The Winner And Reveals Why She Is Disappointed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X