ജാസ്മിനും റോബിനും പടിയിറങ്ങി, ഇനി ടോപ് 5 ലേക്ക് എത്തുക ഇവര്‍; അപ്രതീക്ഷിതമായി ആ താരം!

ബിഗ് ബോസ് മലയാളം സീസണ്‍ 4 കടന്നു പോകുന്നത് തീര്‍ത്തും അപ്രതീക്ഷിതമായൊരു പാതയിലൂടെയാണ്. വളരെയധികം നാടകീയവും സംഭവബഹുലവുമായൊരു ആഴ്ചയിലൂടെയായിരുന്നു ബിഗ് ബോസ് വീട് പോയവാരം കഴിഞ്ഞു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പടിയിറങ്ങിയത് ടോപ് ഫൈവിലെത്തുമെന്നും വിജയിയാകുമെന്നും ആരാധകര്‍ വിശ്വസിച്ചിരുന്ന ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തരായിരുന്ന രണ്ടു പേരാണ്. റോബിനും ജാസ്മിനും.

ശക്തരില്‍ ശക്തരായ റോബിനും ജാസ്മിനും പടിയിറങ്ങിയതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ ഫൈനല്‍ ഫൈവില്‍ ആരൊക്കെയെത്തും എന്നത് ആകാംഷഭരിതമായി മാറിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ അവസാന ഘട്ടത്തിലേക്ക് ആരൊക്കെയുണ്ടാകും എന്ന് ഉറപ്പിച്ചു പറയാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ചില പ്രവചനങ്ങള്‍ നടത്തുകയാണ് സോഷ്യല്‍ മീഡിയയും പ്രേക്ഷകരും.

ഫൈനല്‍ 5 ല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ ടോപ് ഫൈവിനെക്കുറിച്ചുള്ളൊരു വിലയിരുത്തല്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ''ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ കണ്ടന്റ് മേക്കേഴ്‌സ് ആയിരുന്ന റോബിനും ജാസ്മിനും പുറത്തായതോടെ ബിബോ വീട് ആകെ മാറിയിരിക്കുന്നു. ഇപ്പോഴത്തെ അവിടുത്തെ സാഹചര്യവും മത്സരാര്‍ത്ഥികളുടെ നിലവാരവും നോക്കിയാല്‍ ഇനിയും സീസണ്‍ 4 ഫൈനല്‍ 5 ല്‍ വരാനുള്ള ഗെയിം കളിക്കുന്നവര്‍ ഇവരാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

ഫൈനല്‍ അങ്കത്തിലേക്ക്


1 ദില്‍ഷ
(റോബിന്‍ ഫാന്‍സിന്റെ വോട്ടുകള്‍ കിട്ടുമെന്നതിനാല്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു)
2 ബ്ലെസ്ലി
3 ലക്ഷ്മിപ്രിയ
(മികച്ച പോരാളിയും വാക്ചാതുര്യവും ഉള്ളതിനാല്‍)
4 സൂരജ് (ഫൈനല്‍ അങ്കത്തിലേക്ക് അര്‍ഹനല്ലെങ്കിലും പ്രത്യേക പരിഗണനയില്‍)
5 റിയാസ്, എന്നിങ്ങനെയാണ് കുറിപ്പില്‍ മുന്നോട്ട് വെക്കുന്ന പേരുകള്‍.

ധന്യ മേരി അല്ലെങ്കില്‍ അഖില്‍


(ഇന്റലിജന്റ, ശത്രുവിന്റെ വായടപ്പിക്കാന്‍ ശക്തിയുള്ള ഷാര്‍പ്പ് ഷൂട്ടര്‍, അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ധൈര്യശാലി, കണ്ടന്റ് മേക്കര്‍r തുടങ്ങിയ മല്‍സരഗുണങ്ങള്‍ ഉള്ളതിനാല്‍ റിയാസ് മികച്ച മത്സരാര്‍ത്ഥിയാണെന്നാണ് കുറിപ്പിലെ വിലയിരുത്തല്‍. കൂടാതെ ജാസ്മിന്‍, നിമിഷ, ഡെയ്‌സി എന്നിവരെ പിന്തുണച്ചവരുടെ വോട്ടുകള്‍ ഇനിയും റിയാസിന് കിട്ടുമെന്നു കരുതുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

അപക്വവും ഓവര്‍ എക്‌സൈറ്റഡും ആയി റോബിന്‍ പ്രകടിപ്പിച്ച എക്സ്രീം റിയാക്ഷന്റെയും ബിഗ് ബോസ് ടാസ്‌കുകളില്‍ മനഃപൂര്‍വ്വമായി കാട്ടിക്കൂട്ടിയ നിലവാരമില്ലാത്ത പ്രകടനങ്ങളുടെയും
അടിസ്ഥാനത്തില്‍ റോബിനെ ഇഷ്ടപ്പെടാത്ത വോട്ടു ബാങ്ക് കൂടി വന്നുചേരുമ്പോള്‍ റിയാസ് ഫൈനല്‍ 5 ല്‍ വരുമെന്നു കരുതുന്നുവെന്നും പ്രേക്ഷകന്‍ പറയുന്നു. അതേസമയം, റിയാസ് പുറത്താകുകയാണെങ്കില്‍ ധന്യ മേരി അല്ലെങ്കില്‍ അഖില്‍ ഫൈനല്‍ 5 ല്‍ വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഫൈനലിന് മുമ്പ് ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്താക്കപ്പെടാന്‍ സാധ്യത കൂടുതല്‍ ഉള്ളവര്‍ വിനയ് മാധവ്, റോണ്‌സണ്, ധന്യ മേരി, അഖില്‍ എന്നിവരാണെന്നും കുറിപ്പില്‍ അഭിപ്രായപ്പെടുന്നുണ്ട്.

Recommended Video

Dr. Robin Reaction To Fans | ജനസാഗരത്തിൽ പറക്കുന്ന റോബിൻ | #BiggBoss | FilmiBeat
മാലയിട്ട്, കപ്പ് നല്‍കി ആരാധകര്‍

സഹ മത്സരാര്‍ത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തെ തുടര്‍ന്നായിരുന്നു റോബിനെ ഷോയില്‍ നിന്നും പുറത്താക്കുന്നത്. ടാസ്‌കിനിടെ റിയാസിനെ റോബിന്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇതിനിടെ റോബിനെ തിരികെ കൊണ്ടു വരാനുള്ള നീക്കങ്ങള്‍ ഷോയുടെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുമുണ്ടായെന്നും അതിനാല്‍ താനിനി ഇവിടെ തുടരില്ലെന്നും പറഞ്ഞായിരുന്നു ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം പിന്മാറിയത്. തനിക്ക് ആത്മാഭിമാനമാണ് വലുതെന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്.

ഇതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് നഷ്ടമായത് രണ്ട് ജനപ്രീയ താരങ്ങളെയാണ്. പുറത്താക്കപ്പെട്ട ശേഷം കേരളത്തില്‍ മടങ്ങിയെത്തിയ റോബിന് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ റോബിനേയും കാത്ത് ആരാധകര്‍ നില്‍പ്പുണ്ടായിരുന്നു. താരത്തിന് മാലയിട്ട്, കപ്പ് നല്‍കിയാണ് ആരാധകര്‍ വരവേറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X