ഇവര്‍ പഴം പുഴുങ്ങിയത് പോലെ ഇരിക്കുകയാണെന്ന് നവീന്‍; ലക്ഷ്മിയ്ക്ക് യോഗ്യതയില്ലെന്ന് അഖില്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 ആവേശകരമായി മുന്നേറുകയാണ്. അഞ്ച് ആഴ്ചകള്‍ പിന്നിട്ട ഷോയില്‍ ഇതിനോടകം തന്നെ നാടകീയമായ ഒരുപാട് രംഗങ്ങള്‍ അരങ്ങേറിക്കഴിഞ്ഞിരിക്കുകയാണ്. താരങ്ങള്‍ തമ്മിലുള്ള പൊ്ട്ടിത്തെറികളും വഴക്കുകളും മാത്രമല്ല നല്ല സൗഹൃദത്തിനും പ്രണയത്തിനും വരെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഇതിനിടെ താരങ്ങളുടെ വൈകാരികമായ പുറത്താകലുകള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു.

അഞ്ചാം ആഴ്ചയിലെ എവിക്ഷന്‍ ഇന്നാണ് ബിഗ് ബോസ് വീട്ടില്‍ നടക്കുക. ആരാണ് അല്ലെങ്കില്‍ ആരൊക്കെയാണ് പുറത്താകുന്നത് എന്ന് കണ്ടറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. എവിക്ഷന് മുന്നോടിയായി രസകരമായൊരു ടാസ്‌കും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബിഗ് ബോസ് വീടിനെ പടക്കളമാക്കാന്‍ സാധ്യതയുള്ളതാണ് ഇന്ന് താരങ്ങള്‍ക്ക് നല്‍കുന്ന ടാസ്‌ക്. വിശദമായി വായിക്കാം.

യോഗ്യതയില്ല

ഫിനാലെയിലേക്ക് എത്താന്‍ യോഗ്യതയില്ലെന്ന് കരുതുന്ന രണ്ട് പേരെ പറയുമോ എന്നാണ് മോഹന്‍ലാല്‍ താരങ്ങളോടായി പറയുന്നത്. പിന്നാലെ താരങ്ങള്‍ നടത്തിയ പ്രതികരണങ്ങളാണ് പ്രൊമോ വീഡിയോയില്‍ അവതരിപ്പിക്കുന്നത്. ഞെട്ടിക്കുന്നതാണ് ചിലരുടെ പ്രതികരണങ്ങള്‍. ബിഗ് ബോസ് വീട്ടില്‍ പുറമെ കാണുന്നത് പോലെ ശാന്തമല്ല കാര്യങ്ങള്‍ എന്നാണ് ഈ ടാസ്‌ക് വ്യക്തമാക്കുന്നത്.

ഞാന്‍ റോബിനെ പറയുമെന്നാണ് ധന്യ പറയുന്നത്. ധന്യയും റോബിനും നേരത്തെ തന്നെ ഭിന്നതയുള്ളവരാണ്. ഇരുവരും പരസ്യമായും രഹസ്യമായുമെല്ലാം പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ളവരാണ്. വാല്യു ഉണ്ട് പക്ഷെ ലക്ഷ്യ ബോധമില്ലെന്ന് അപര്‍ണ പറയുന്നത്. അപര്‍ണ ആരുടെ പേരാണ് പറഞ്ഞതെന്നത് വ്യക്തമല്ല. അതേസമയം ലക്ഷ്മി ചേച്ചിയെ പറയുമെന്ന് അഖില്‍ പറയുന്നു, നല്ല സുഹൃത്തായ ലക്ഷ്മിയുടെ പേര് അഖില്‍ പറയുന്നത് ശരിയ്ക്കും പ്രേക്ഷകരെ ഞെട്ടിക്കുമെന്നുറപ്പാണ്. ഒട്ടും പേടിക്കണ്ടാത്ത ഒരാളാണ് പക്ഷെ പേടിയാണെന്ന് സൂരജ് പറയുന്നു. ഇത് ആരെക്കുറിച്ചുള്ളതാണെന്ന് കണ്ടറിയണം.

പഴം പുഴുങ്ങിയത് പോലെ

അതേസമയം, രണ്ടു പേര്‍ക്കും ഒരേ കാരണങ്ങളാണെന്ന് ദില്‍ഷ പറയുന്നു. ബ്ലെസ്ലിയുടെ പേര് പറയുമെന്ന് ഡെയ്‌സി പറയുന്നു. ഡെയ്‌സിയും ബ്ലെസ്ലിയും നിരന്തരം അടിയുണ്ടാക്കുന്നവരാണ്. കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. മാനസികമായി വളരെ സ്‌ട്രോംഗ് ആണ്, പക്ഷെ എന്ന് ലക്ഷ്മി പ്രിയ പറയുന്നതും വീഡിയോയിലുണ്ട്. എനിക്ക് ഇവരെ രണ്ട് പേരെ തന്നെയാണ് തോന്നിയിരിക്കുന്നത്. കാരണം അവര്‍ ഇങ്ങനെ പഴം പുഴുങ്ങിയത് പോലെ ഇരിക്കുകയാണെന്ന് നവീന്‍ പറയുന്നു. എന്നാല്‍ നവീന്‍ ഇത്ര രൂക്ഷമായി വിമര്‍ശിച്ചത് ആരെയൊക്കെയാണന്നത് കണ്ടറിയണം.

ആരാണ് ഇന്ന് പുറത്തിറങ്ങുക

അതേസമയം ആരാണ് ഇന്ന് പുറത്തിറങ്ങുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒമ്പത് പേരാണഅ ഇത്തവണ എവിക്ഷനെ നേരിടാനായി നില്‍ക്കുന്നത്. റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, ലക്ഷ്മി പ്രിയ, അപര്‍ണ, റോണ്‍സണ്‍, നവീന്‍ എന്നിവരാണ് നോമിനേഷന്‍ പട്ടികയിലുള്ളത്. ഇന്നലത്തെ എപ്പിസോഡില്‍ റോണ്‍സണും അപര്‍ണയും സുരക്ഷിതരായിരുന്നു. മൂന്നാമതായി വിധി അറിയാന്‍ വന്ന നവീനെ മടക്കി അയച്ച ബിഗ് ബോസ് തീരുമാനം നാളെ അറിയിക്കാമെന്നായിരുന്നു ഇന്നലെ പറഞ്ഞത്.

റിപ്പോര്‍ട്ടുകള്‍

അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നവീനും ഡെയ്‌സിയുമാണ് ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. ബിഗ് ബോസ് വീട്ടിലെ നിറ സാന്നിധ്യമാണ് ഡെയ്‌സി. നല്ല കണ്ടന്റുണ്ടാക്കുന്ന ഡെയ്‌സി പുറത്തായെന്നത് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ്. അതേസമയം നവീന്റെ പുറത്താകലും ഞെട്ടിക്കുന്നതാണ്. ബിഗ് ബോസ് വീട്ടില്‍ തുടക്കത്തില്‍ ശാന്തനായിരുന്ന നവീന്‍ കളത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഈ സമയം നവീന്‍ പുറത്താകുന്നതില്‍ ആരാധകരില്‍ നിരാശയുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ശരിയാണോ എന്നറിയണമെങ്കില്‍ എപ്പിസോഡ് കാണുന്നത് വരെ കാത്തിരിക്കണം.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X