പരിശുദ്ധമായ ആത്മാവ്, നന്മ നിറഞ്ഞവള്‍! ദില്‍ഷയാണ് വിന്നറെന്ന് ഗായത്രി; യോഗ്യതകള്‍ പറഞ്ഞ് താരം

ആരാകും ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ വിന്നര്‍ എന്നറിയാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങളേ ബാക്കിയുള്ളൂ, കൃത്യമായി പറഞ്ഞാല്‍ വെറും അഞ്ച് ദിവസം. അതുകൊണ്ട് തന്നെ ഫൈനല്‍ ഫൈവിലെത്താനുള്ള കടുത്ത മത്സരത്തിലാണ് ഓരോ മത്സരാര്‍ത്ഥിയും. നിലവില്‍ ആറുപേരാണ് ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്നത്. ഇതില്‍ ദില്‍ഷ നേരത്തെ തന്നെ ഫൈനല്‍ ടിക്കറ്റെടുത്തിരുന്നു.

ഫൈനല്‍ അടുക്കവെ ആരായിരിക്കാം കപ്പുയര്‍ത്തുക എന്ന ആകാംഷ പ്രേക്ഷകരിലുണ്ട്. തങ്ങളുടെ പ്രിയതാരത്തിന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് ആരാധകര്‍. സാധാരണക്കാരായ പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളും തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് എത്തുന്നുണ്ട്. ഇപ്പോഴിതാ നടി ഗായത്രിയുമെത്തിയിരുന്നു.

ദില്‍ഷയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ വിജയി

ബിഗ് ബോസിന്റെ കടുത്ത ആരാധികയാണ് ഗായത്രി. മുമ്പും താന്‍ ഇഷ്ടപ്പെടുന്ന മത്സരാര്‍ത്ഥികളെക്കുറിച്ച് ഗായത്രി സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദില്‍ഷയ്ക്ക് വേണ്ടി വോട്ട് ചോദിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്. എന്റെ കാഴ്ചപ്പാടില്‍ ദില്‍ഷയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ വിജയി. കാരണങ്ങള്‍ ഇവയാണെന്ന് പറഞ്ഞ് ഓരോന്നായി പറയുകയും ചെയ്യുന്നുണ്ട് ഗായത്രി.

തനിക്ക് ചുറ്റുമുള്ളവരോടും വളരെയധികം ബഹുമാനത്തോടെ പെരുമാറുന്നു. ആദ്യത്തെ വനിത ക്യാപ്റ്റന്‍, ടിക്കറ്റ് ടു ഫിനാലെ വിജയി. ഇമോഷണലി ഇന്റലിജന്റ്, മറ്റുള്ളവരെക്കുറിച്ചുള്ള കരുതല്‍, അസൂയ ഇല്ല, നല്ല സുഹൃത്ത്, കുട്ടിയപോലെ ജിജ്ഞാസയുള്ളവള്‍, തമാശക്കാരി, ദയയേയും പോസിറ്റിവിറ്റിയേയും പിന്തുണയ്ക്കുന്നവള്‍ എന്നിങ്ങനെയാണ് ഗായത്രി പറയുന്ന കാരണങ്ങള്‍.

 ദില്‍ഷയുടെ ആത്മാവ് പരിശുദ്ധവും നന്മയുള്ളതും


എല്ലാവര്‍ക്കും ആത്മാവുണ്ട്. അതിന്റെ ക്വാളിറ്റിയിലാണ് കാര്യം. ദില്‍ഷയുടെ ആത്മാവ് പരിശുദ്ധവും നന്മയുള്ളതുമാണ്. അവള്‍ ജയിക്കുകയാണെങ്കില്‍, ബുദ്ധിമതിയായ, ബഹുമാനമുള്ള, ദയയുള്ള, തമാശ പറയുന്നൊരാള്‍ എങ്ങനെയായിരിക്കണം എന്ന സന്ദേശമാകും അതെന്നും ഗായത്രി പറയുന്നു.

നന്മ പ്രചരിപ്പിക്കുക, ഇന്നത്തെ കാലത്ത് അത് വളരെ അപൂര്‍വ്വമായ കാര്യമാണ്. ബഹളമുണ്ടാക്കുന്നത് നിങ്ങളെ കരുത്തരാക്കില്ല. ശാന്തതയാണ് സൂപ്പര്‍ പവര്‍ എന്നും ഗായത്രി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. നിരവധി പേരാണ് ഗായത്രിയുടെ കുറിപ്പിന് പ്രതികരണവുമായി എത്തിയത്. നേരത്തെ റോബിന്റെ ആരാധികയായിരുന്നു ഗായത്രി.

ലവ് ട്രാക്ക്

ഇതിനിടെ ദില്‍ഷ പൊട്ടിത്തെറിക്കുന്നതിനും പിന്നീട് പൊട്ടിക്കരയുന്നതിനും ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ലവ് ട്രാക്ക് വിഷയത്തിലായിരുന്നു ദില്‍ഷയുടെ പ്രതികരണം. ബ്ലെസ്ലിയ്ക്ക് ശക്തമായ വാണിംഗ് നല്‍കാന്‍ ദില്‍ഷയ്ക്ക് സാധിച്ചില്ലെന്ന് മറ്റുള്ളവര്‍ ആരോപിക്കുകയായിരുന്നു. എന്നാല്‍ തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും മാറേണ്ടത് മറ്റുള്ളവരുടെ കാഴ്ചപ്പാടാണെന്നുമായിരുന്നു ദില്‍ഷയുടെ പ്രതികരണം. സംഭവം നാടകീയമായ രംഗങ്ങള്‍ക്കാണ് ഇന്നലെ വഴിയൊരുക്കിയത്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ആദ്യത്തെ ഫൈനലിസ്റ്റാണ് ദില്‍ഷ. ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌ക് വിജയിച്ചാണ് ദില്‍ഷ ഫൈനലിലെത്തിയത്. ഇനി ആരൊക്കെയായിരിക്കും ദില്‍ഷയ്ക്കൊപ്പം ഫൈനലിലെത്തുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നിലവില്‍ ആറ് പേരാണ് ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്നത്. ബ്ലെസ്ലി, റിയാസ്,ലക്ഷ്മി പ്രിയ,ധന്യ, സൂരജ് എന്നിവരാണ് വീട്ടിലുള്ളത്. ഇതില്‍ ഒരാള്‍ പുറത്താകുമെന്നുറപ്പാണ്.

Recommended Video

മുംബൈ തെരുവിൽ കറങ്ങി അടിച്ച് ബിഗ്ഗ്‌ബോസ് താരങ്ങൾ | *BiggBoss
ഫിനാലെ

ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ വിജയിയെ കണ്ടെത്തുന്ന ഫിനാലെയ്ക്ക് സാക്ഷ്യം വഹിക്കാനായി പുറത്തായ താരങ്ങളെല്ലാം മുംബൈയിലെത്തിയിരിക്കുകയാണ്. ഹോട്ടലില്‍ നിന്നുമുള്ള താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. റോബിന്‍, ജാസ്മിന്‍, നിമിഷ, ഡെയ്‌സി,സുചിത്ര, റോണ്‍സണ്‍, വിനയ്, നവീന്‍, ശാലിനി, അഖില്‍, അശ്വിന്‍, അപര്‍ണ, ജാനകി തുടങ്ങിയവരെല്ലാം മുംബൈയിലെ ഹോട്ടലിലുണ്ട്. എന്തായാലും ആരാകും വിജയി എന്നറിയാന്‍ ഇനി അധികനാളുകളില്ല. പ്രേക്ഷകരും താരങ്ങളുമെല്ലാം ഒരുപോലെ കാത്തിരിക്കുകയാണ് ആ പ്രഖ്യാപനത്തിനായി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X