For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിയാസും ലക്ഷ്മിയും പകപോക്കുകയായിരുന്നു; അവർക്കുള്ളിലൊരു യുദ്ധം നടക്കുന്നുവെന്ന് അശ്വതി

  |

  ബിഗ് ബോസ് ആരാധകർക്ക് സുപരിചിതയാണ് അശ്വതി. ഷോയുടെ ഭാഗമായിട്ടില്ലെങ്കിലും ഷോയെക്കുറിച്ചുള്ള തന്റെ കുറിപ്പുകളിലൂടെ അശ്വതി എപ്പോഴും വാർത്തകളില്‍ നിറയാറുണ്ട്. ഓരോ ദിവസവും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് തമാശകലർത്തിയുള്ള അശ്വതിയുടെ റിവ്യൂ പോസ്റ്റിനായി ആരാധകർ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ ടാസ്കിനെക്കുറിച്ചുള്ള അശ്വതിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടർന്ന്.

  പച്ചമുളക് ടാസ്ക് (ലൈവ് കണ്ടത്), ടാസ്ക് വായിച്ചപ്പോൾ തന്നെ ഏറ്റവും കൂടുതൽ മുളക് റിയാസോ ലക്ഷ്മിയേച്ചിയോ കഴിക്കുമെന്നും, ഒരുമുളക് പോലും കഴിക്കാതെ സൂരജ് ഈ ടാസ്ക് വിജയിക്കുമെന്നും കരുതി, പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് സൂരജിനോപ്പം ദിൽഷയും ബ്ലെസ്‍ലിയും റോൻസണും. കൃതാർത്ഥ ആയെന്നാണ് അശ്വതി പറയുന്നത്.

  Bigg Boss Malayalam

  സൂരജെ... സുഹൃത്തേ.. താങ്കൾക്ക് ഉയർച്ചയില്ലാതെ തോന്നിയത് ബ്ലെസ്ളിയെ ആണല്ലേ? സുഹൃത്തേ താങ്കളുടെ ചുറ്റുമുള്ള വിനയ്, റോൺസൺ എന്നിവർക്ക് വല്യ ഉയർച്ച താങ്കൾ കാണുന്നതിൽ ഉള്ള ചേതോവികാരം എന്താണെന്ന് മനസിലായില്ല കുട്ട്യേ എന്നാണ് താരം ചോദിക്കുന്നത്.

  1, കിഴങ്ങു, വളർച്ച താഴോട്ടാണ്: എന്തെ റോൺസണെ പറയാൻ വിഷമം ആണല്ലേ? 2, അവിയൽ, എല്ലാമുണ്ടെങ്കിലും കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞ രീതിയിൽ ആണ്. വിനയ്നെ പറയാൻ വിഷമം ആണല്ലേ? എന്ന് അശ്വതി ചോദിക്കുന്നു. അതങ്ങനല്ലേ വരൂവെന്നും താരം പറയുന്നുണ്ട്.

  ലക്ഷമി പ്രിയയും റിയാസും പരസ്പരം പറഞ്ഞു മാക്സിമം പച്ചമുളക് കഴിപ്പിക്കുമെന്ന് അവരുടെ ഉള്ളിൽ യുദ്ധം നടക്കുന്നത് കൊണ്ട് പ്രേക്ഷകർക്കു മനസിലാക്കാം...പക്ഷെ സൂരജ് ചൂസ് ചെയ്ത ഒന്നും യോജിക്കാൻ ആയിട്ട് എനിക്ക് പറ്റിയില്ല എന്ന് വ്യക്തമാക്കുകയാണ് അശ്വതി.

  ഇനി മുളക് കൊടുക്കേണ്ടാത്തതായി അനൗൺസ് വന്നപ്പോൾ ധന്യക്ക്‌ കിട്ടിയ ചീട്ടു "കടുക്, ആദ്യം പൊട്ടിത്തെറിക്കും പിന്നെ ഒരു കിടപ്പാണ്". ധന്യയുടെ മറുപടി "മുളക് കടിക്കേണ്ടാത്ത കൊണ്ട് ലക്ഷ്മി പ്രിയ" അതിപ്പോ മുളക് കടിക്കണമെങ്കിലും ഇല്ലെങ്കിലും ആ ചീട്ടിൽ പറഞ്ഞ കാര്യം ലക്ഷ്മിയേച്ചിക്ക് യോജിച്ചത് തന്നെയാണ് ധന്യാ എന്ന് അശ്വതി പറയുന്നു.

  പക്ഷെ അങ്ങനെ അതെടുത്തു പറയണ്ടായിരുന്നു. ധന്യ മാത്രമല്ല അത് റോൻസണും പറഞ്ഞു.മുളക് കഴിക്കേണ്ടാത്ത ടാസ്ക് വന്നപ്പോൾ റോൻസണും സൂരജിനും ധന്യക്കും ഒക്കെ സത്യം പറയാൻ അറിഞ്ഞു. ഇതിൽ അല്പമെങ്കിലും എന്റെ കണ്ണിൽ നീതിപുലർത്തിയത് ബ്ലെസ്ലിയും, ദിൽഷയും, വിനയ്യുമാണെന്ന് എനിക്ക് തോന്നി എന്നും താരം അഭിപ്രായപ്പെടുന്നു.

  ഇതിൽ റിയാസിനെയും ലക്ഷ്മിയേച്ചിയെയും കൂട്ടുന്നില്ല കാരണം മുകളിൽ പറഞ്ഞപോലെ പരസ്പരം പക പോക്കുക ആയിരുന്നു എന്ന് കാണുന്നവർക്ക് മനസിലായി. പക്ഷെ അവർക്കു പറ്റിയ ചീട്ടുകൾ തന്നെയാണ് കിട്ടിയത് എന്നും ബെർതെ തോന്നുകയും ചെയ്തു. എല്ലാം ബിഗ്ഗുവിന്റെ കളിയെന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

  നാടകീയമായ രംഗങ്ങളായിരുന്നു ഇന്നലെ അരങ്ങേറിയത്. ടാസ്കിനിടെയുള്ള ഇടവേളയില്‍ ലക്ഷ്മി പ്രിയ റിയാസിന്റെ സംസാരരീതി മാനുഫാക്ച്വറിംഗ് ഡിഫക്ട് ആണെന്ന് പറയുകയുണ്ടായി. ഇതിനെ എല്ലാവരും എതിർത്തെങ്കിലും തിരുത്താന്‍ ലക്ഷ്മി പ്രിയ തയ്യാറായില്ല. പിന്നീട് ടാസ്കിനിടെ ലക്ഷ്മി പ്രിയയുടെ ഉള്ളിലെ വൃത്തികേടാണ് പുറത്ത് വന്നതെന്ന് റിയാസ് പറഞ്ഞു. പിന്നീട് പൊട്ടിക്കരയുന്ന ലക്ഷ്മി പ്രിയയെയാണ് ബിഗ് ബോസ് വീട് കണ്ടത്. തനിക്ക് ഷോയില്‍ നിന്നും പുറത്ത് പോകണമെന്നും ലക്ഷ്മി പറഞ്ഞു.

  Recommended Video

  Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview

  എന്നാല്‍ കണ്‍ഫെഷന്‍ റൂമിലെത്തിയ ലക്ഷ്മി പ്രിയയെ ബിഗ് ബോസ് ആശ്വസിപ്പിക്കുകയായിരുന്നു. ഇതോടെ താരം മത്സരത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. എന്നാല്‍ റിയാസിനെ പരിഹസിക്കുന്നത് ലക്ഷ്മി പ്രിയ തുടർന്നു കൊണ്ടിരിക്കുകയായിരുന്നു. ലക്ഷ്മി പ്രിയയ്ക്ക് ഇത് വരും ദിവസങ്ങളില്‍ തലവേദനയാകുമോ എന്നത് കണ്ടറിയണം.

  English summary
  Bigg Boss Malayalam Season 4: Aswathy About Fight Between Lakshmi Priya And RIyas During A Task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X