നിങ്ങളിലെ മത്സരാര്‍ത്ഥി ബോര്‍, പക്ഷേ നിങ്ങളിലെ മനുഷ്യന്‍ അടിപൊളിയാ..; റോണ്‍സനോട് അശ്വതി
അങ്ങനെ ബിഗ് ബോസില്‍ നിന്നും ഒരാള്‍ കൂടി പടിയിറങ്ങിയിരിക്കുകയാണ്. റോണ്‍സണ്‍ ആണ് ഷോയില്‍ നിന്നും പുറത്തായത്. തുടക്കം മുതല്‍ നിലപാടുകള്‍ കൃത്യമായി പറയുന്നില്ലെന്നും വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്നും വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുള്ള താരമാണ് റോണ്‍സണ്‍. ഇതിന്റെ പേരില്‍ അകത്തും പുറത്തും കടുത്ത വിമര്‍ശനങ്ങള്‍ റോണ്‍സന് നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ ഇത്രത്തോളം ദൂരം എത്താന്‍ റോണ്‍സന് സാധിച്ചു. വഴക്കുകള്‍ക്കോ അനാവശ്യ പദപ്രയോഗങ്ങള്‍ക്കോ നില്‍ക്കാതെ എല്ലാ അര്‍ത്ഥത്തിലും ജെന്റില്‍മാന്‍ എന്നു പറയാവുന്നതായിരുന്നു റോണ്‍സന്റെ ബിഗ ്‌ബോസ് യാത്ര. അതുകൊണ്ട് ഷോയ്ക്ക് അകത്തും പുറത്തും നിരവധി പേരുടെ മനസില്‍ ഇടം നേടാന്‍ റോണ്‍സന് സാധിച്ചിട്ടുണ്ട്.

റോണ്‍സന്റെ പുറത്താകലിന് പിന്നാലെ കുറിപ്പുമായി എത്തിയിരിക്കുകയാണ് അശ്വതി. ബിഗ് ബോസ് എപ്പിസോഡുകളെക്കുറിച്ചുള്ള അശ്വതിയുടെ വിലയിരുത്തലുകള്‍ക്ക് വലിയ ജനപ്രീതിയുണ്ട്. റോണ്‍സന്റെ പുറത്താകലിനെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
പ്രത്യേകിച്ച് ഒന്നും പറയാനില്ല. നിങ്ങളിലെ മത്സരാര്‍ത്ഥി വളരെ ബോര്‍ ആയിരുന്നു പക്ഷേ നിങ്ങളിലെ മനുഷ്യന്‍ അടിപൊളിയാ.. ബിഗ്ബോസ് ഹൗസില്‍ പ്രത്യേകിച്ച് ഒരു നിലപാടോ സംഭവങ്ങളോ സംഭാവനകളോ നല്‍കാതെ അവസാനത്തെ ആഴ്ച ആകുന്നത് വരെ നില്‍ക്കാന്‍ പറ്റിയില്ലേ അതുതന്നെ വളരെ വലിയൊരു ഭാഗ്യം ആണ്.. എന്നാണ് അശ്വതി പഫറയുന്നു. ഭാവിയിലേക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അശ്വതി കുറിക്കുന്നുണ്ട്.
അതേസമയം, ഇനി ഒരാള്‍ കൂടെ പോകാനുണ്ട് അവിടെ നിന്നു... ആരാണെന്നു നിങ്ങള്‍ തന്നെ ഊഹിച്ചോളൂവെന്നും അശ്വതി പറയുന്നുണ്ട്. ഊഹങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയുമെത്തുന്നുണ്ട്. മിക്കവരും പറയുന്ന പേര് സൂരജിന്റേതാണ്. സൂരജ് ഈ ആഴ്ച നോമിനേഷനില്‍ വരാതെ രക്ഷപ്പെട്ടിരുന്നു. ഇനി ആരൊക്കെയാകും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
റോണ്‍സണ്‍ പുറത്തായതോടെ റിയാസ്, ധന്യ, ലക്ഷ്മി പ്രിയ, ബ്ലെസ്ലി എന്നിവര്‍ സുരക്ഷിതരായിരിക്കുകയാണ്. നേരത്തെ തന്നെ ദില്‍ഷ ഫിനാലെയിലെത്തിയിരുന്നു. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക് ജയിച്ചാണ് ദില്‍ഷ നേട്ടം സ്വന്തമാക്കിയത്. ആരൊക്കെയാകും ദില്‍ഷയ്‌ക്കൊപ്പം ചേരുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications