ജാസ്മിന്‍ ഇത്രയൊക്കെ കാണിച്ചു കൂട്ടാന്‍ മാത്രം റോബിന്‍ എന്താണ് ചെയ്തത്? ഇത് ഭീരുത്വമെന്ന് അശ്വതി

റോബിനെ സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അയോഗ്യനാക്കിയതിന് പിന്നാലെ ബിഗ് ബോസ് വീടിനെ വീണ്ടും ഞെട്ടിച്ച് ജാസ്മിന്റെ പിന്മാറ്റം. റോബിനെ തിരികെ കൊണ്ടു വരാന്‍ ബിഗ് ബോസ് തയ്യാറെടുക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് തന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടാണ് ജാസ്മിന്‍ പുറത്തേക്ക് പോകുന്നത്.

ജാസ്മിന്റെ പിന്മാറ്റം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ ഫൈനലില്‍ എത്തുമെന്ന് പലരും കരുതിയിരുന്ന താരമാണ് ജാസ്മിന്‍. താരത്തിന്റെ പിന്മാറ്റവും വൈകാരികമായ പ്രതികരണവും പ്രേക്ഷകരേയും സഹതാരങ്ങളേയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ ജാസ്മിന്റെ പിന്മാറ്റത്തെക്കുറിച്ചുള്ള നടി അശ്വതിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

റോബിന്‍ എന്താണ് ചെയ്തു കൂട്ടിയത്?

ഒരു സ്ത്രീ എങ്ങനെ ആകാന്‍ പാടില്ല എന്നൊന്നും പറഞ്ഞു നല്ലപിള്ള ചമയാന്‍ ഒന്നും ഞാനില്ല, എന്തെ ഒരു സ്ത്രീക്ക് ദേഷ്യം വരാന്‍ പാടില്ലേ? തീര്‍ച്ചയായും പറ്റും. പക്ഷെ എനിക്കുള്ള സംശയം എന്താണെന്നു വെച്ചാല്‍. ഇത്രയൊക്കെ ജാസ്മിന്‍ കാണിച്ചു കൂട്ടാന്‍ മാത്രം റോബിന്‍ എന്താണ് ചെയ്തു കൂട്ടിയത്? എന്നാണ് അശ്വതി ചോദിക്കുന്നത്.

സെല്‍ഫ് റെസ്പെക്ട് ഉള്ളത് കൊണ്ട് എന്ന് പറയുന്ന വ്യക്തിക്ക് മറ്റുള്ളവരെയും റെസ്പെക്ട് ചെയ്യാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം,വെറും 100 ദിവസം കൊണ്ട് തീരുന്ന ഒരു കളി, അതിനിടയില്‍ നടന്ന സംഭവവികാസങ്ങളില്‍ തോന്നിയ അനാവശ്യ പക. ഇതപ്പോള്‍ സെല്‍ഫ് റെസ്പെക്ട് അല്ല. തന്റെ തോല്‍വി അത് അംഗീകരിക്കാന്‍ പറ്റാത്തതിന്റെ ഷോക്ക് ആണെന്നും അശ്വതി പറയുന്നു.

ഭീരുത്വം

റോബിന്‍ തിരിച്ചു വന്നാല്‍ ജയിക്കാനുള്ള വഴിയില്‍ ശക്തമായ എതിരാളി കൂടി. വിനയ്ക്കു ആ ഭയം ഉണ്ട്.. എത്ര സപ്പോര്‍ട്ടിങ് ആണെങ്കിലും ഇതേ ഭയം എല്ലാ കോണ്ടെസ്റ്റാണ്ട്‌സിനും ഉണ്ടാകും. അപ്പോള്‍ ജാസ്മിനും ആ ഭയം ഉള്ളത് കൊണ്ടാണെന്നാണ് ഞാന്‍ മനസിലാകുന്നതെന്നാണ് അശ്വതി പറയുന്നത്.

അതിനര്‍ത്ഥം റോബിന്‍ കപ്പ് അടിക്കുമെന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അവിടെ ബ്ലെസ്ലിയും, Lp യും, ധന്യയും,ദില്‍ഷയും അഖിലുമൊക്ക ഉണ്ടല്ലോ.. പക്ഷെ ഇവരെ ഒക്കെ നേരിടാന്‍ ജാസ്മിന് എളുപ്പം ആണ്. അപ്പോളിത് 'ഭീരുത്വം' ആണെന്നും താരം അഭിപ്രായപ്പെടുന്നു.

ജാസ്മിന്‍... നിങ്ങളവിടെ വേണമായിരുന്നു. പടയപ്പക്ക് നീലാംബരി എന്നപോലെ എന്നും താരം പറയുന്നു. റിയാസിന് പിന്നെയും അംഗീകരിക്കാന്‍ പറ്റി ഈ ഷോ അങ്ങനെ ആണെന്ന്, നിനക്കതു പറ്റിയില്ലല്ലോ ജാസ്മിന്‍. I feel so sad. We will mssi (ഉപയോഗിക്കുന്ന ഭാഷ പ്രയോഗങ്ങള്‍ ഒഴിച്ചാല്‍) one of the strongest contestant of BB season 4. ഇപ്പോളും ഞാന്‍ വിശ്വസിക്കുന്നു 1 വീക്ക് കഴിഞ്ഞു തിരിച്ചു വരും എന്ന്. തല്ക്കാലം GoodBye-! എന്നു പറഞ്ഞാണ് അശ്വതി നിര്‍ത്തുന്നത്.

 ചെടിച്ചട്ടികള്‍

തന്റേയും റോബിന്റേയും ചെടിച്ചട്ടികള്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌മോക്കിംഗ് ഏരിയയിലേക്ക് പോയ ജാസ്മിന്‍ അവിടെ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് വലിച്ച ശേഷം ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ മുന്‍ വാതിലിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. താരത്തിന്റെ പുറത്താകലനോട് നിലവില്‍ റോബിനും ജാസ്മിനും ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായിരിക്കുകയാണ്. റോബിനെ തിരികെ കൊണ്ടുവരുമോ എന്നത് കണ്ടറിയണം ഇനി.

അന്തിമതീരുമാനം

അതേസമയം, റോബിന്‍റെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക വാരാന്ത്യത്തിലായിരിക്കും. ഇന്ന് കയ്യേറ്റത്തിന് ഇരയായ റിയാസ് അടക്കമുള്ള ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങളോടെല്ലാം ബിഗ് ബോസ് അഭിപ്രായം തേടിയിരുന്നു. റോബിനെ തിരികെ കൊണ്ട് വരാനുള്ളതിന് മുന്നോടിയായുള്ള നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മനസിലായതോടെയാണ് ജാസ്മിന്‍ ഷോയില്‍ നിന്നും പിന്മാറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X