താല്‍പ്പര്യം ഇല്ലെന്ന ഡ്രാമ കാണിക്കുന്നവര്‍ക്ക് ഫിനാലെ ടിക്കറ്റ് പോയില്ലല്ലോ! ഒളിയമ്പുമായി അശ്വതി
ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റിനെ കണ്ടെത്തിയിരിക്കുകയാണ്. വാശിയേറിയ ടിക്കറ്റ് ടു ഫിനാലെ വീക്കിലി ടാസ്‌കിനൊടുവിലാണ് ഈ സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ കണ്ടെത്തിയിരിക്കുന്നത്.
ആവേശകരമായ മത്സരത്തിനൊടുവില്‍ ദില്‍ഷ പ്രസന്നന്‍ ആണ് ടിക്കറ്റ് ടു ഫിനാലെയിലെ വിജയി. 56 പോയന്റുകളുമായിട്ടാണ് ദില്‍ഷ ഫിനാലെയിലേക്കുള്ള ടിക്കറ്റെടുത്തത്. തൊട്ടു പിന്നാലെ എത്തിയത് ബ്ലെസ്ലിയും റോണ്‍സനുമായിരുന്നു. ടാസ്‌കിന്റെ ആദ്യ റൗണ്ടില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് ശക്തമായി തിരികെ വന്ന് വിജയം ഉറപ്പിക്കുകയായിരുന്നു ദില്‍ഷ.

ആദ്യ റൗണ്ടിന് ശേഷം തിരികെ വന്ന ദില്‍ഷ പിന്നീടുള്ള ടാസ്‌കുകളിലൊക്കെ ശക്തമായ ആധിപത്യം പുലര്‍ത്തിയാണ് ഫിനാലെ ടിക്കറ്റ് നേടിയത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ആദ്യത്തെ ഫൈനലിസ്റ്റായ ദില്‍ഷയ്ക്ക് അഭിനന്ദനങ്ങളുമായി എത്തുകയാണ് സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ നടി അശ്വതിയും ദില്‍ഷയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്.
ബിഗ് ബോസ് മത്സരാര്‍ത്ഥിയല്ലെങ്കിലും ബിഗ് ബോസ് ആരാധകര്‍ക്ക് സുപരിചിതയാണ് അശ്വതി. ഷോയുടെ ഭാഗമാകാതെ തന്നെ ഭാഗമായി മാറിയ താരമാണ് അശ്വതി. ബിഗ് ബോസ് എപ്പിസോഡുകളെക്കുറിച്ചുള്ള അശ്വതിയുടെ വിലയിരുത്തകളും അഭിപ്രായ പ്രകടനങ്ങളും എന്നും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ ദില്‍ഷയുടെ വിജയത്തെക്കുറിച്ചുള്ള അശ്വതിയുടെ കുറിപ്പും ശ്രദ്ധ നേടുകയാണ്.

ടിക്കറ്റ് ടു ഫിനാലെ വിജയിച്ച ദില്‍ഷയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് അശ്വതി കുറിക്കുന്നത്. ഒപ്പം തന്നെ ബ്ലെസ്സ്‌ലി... നീ ആ 'ടാസ്‌ക്' വിട്ടുകൊടുത്തത് എനിക്കിത്തിരി വേദനിച്ചു കേട്ടോ എന്നും അശ്വതി പറയുന്നുണ്ട്. എനിക്ക് മാത്രം ആയിരിക്കില്ല നിന്നെ ഇഷ്ട്ടപെടുന്ന ഓരോരുത്തര്‍ക്കും വേദനിച്ചിട്ടുണ്ടാകുിമെന്നും അശ്വതിപറയുന്നു.
അതേസമയം പേരെടുത്ത് പറയാതെ ഒരു ഒളിയമ്പ് അയക്കുകയും ചെയ്യുന്നുണ്ട് അശ്വതി. പിന്നെ, പ്രേക്ഷക എന്ന നിലയില്‍, ഈ ഗെയിമില്‍ താല്‍പ്പര്യം ഇല്ലാതെ മുന്നോട്ട് പോവുകയാണെന്നു ഡ്രാമ കാണിക്കുന്നവര്‍ക്ക് ആ ടിക്കറ്റ് പോയില്ലല്ലോ എന്ന വലിയൊരു സമാധാനം ഉണ്ട് എന്നാണ് അശ്വതി പറയുന്നു. ആരാണെന്നു നിങ്ങള്‍ തന്നെ ഊഹിച്ചോളൂ എന്നാണ് അശ്വതി പറയുന്നത്.

താരത്തിന്റെ പോസ്റ്റ് അതിവേഗം തന്നെ വൈറലായി മാറുകയാണ്. ഇതിനിടെ ആരാധകരുടെ കമന്റുകള്‍ക്കും അശ്വതി മറുപടി നല്‍കുന്നുണ്ട്. ആത്മാര്‍ത്ഥമായി കളിച്ചത് റിയാസ്, ദില്‍ഷ, ധന്യ എന്നിവര്‍ മാത്രമായിരുന്നുവെന്നും ബാക്കിയെല്ലാവരും സ്വാഹ എന്നുമുള്ളൊരു കമന്റിന് അശ്വതി മറുപടി നല്‍കുന്നുണ്ട്.
ധന്യ, ദില്‍ഷ, ബ്ലെസ്ലി നല്ലപോലെയും , ഒരു പരിധി വരെ വിനയും സൂരജും , താല്‍പ്പര്യം ഇല്ലാതെ റോണ്‍സണ്‍, ശ്രമിച്ചിട്ടും നടക്കാതെ ലക്ഷ്മിയേച്ചിയും റിയാസും എന്നാണ് എന്റെ കാഴ്ചപ്പാട് എന്നാണ് അശ്വതി പറയുന്നത്. ബ്ലെസ്‌ളി വിട്ട് കൊടുത്തില്ലേലും അവന്‍ വിജയിക്കില്ലായിരുന്നു. എന്ന കമന്റിന് അശ്വതി നല്‍കിയ മറുപടി എന്തായാലും ദില്‍ഷ കൊണ്ടുപോകുമായിരുന്നു.. ആ ടാസ്‌ക് വിട്ടു കൊടുത്തതിനെ ആണ് ഞാന്‍ പറഞ്ഞത്.. എന്റെ എഴുത്തില്‍ വന്ന തെറ്റ് തിരുത്തിയിട്ടുണ്ട് എന്നായിരുന്നു.
Recommended Video

നേരത്തെ, ടാസ്‌കില്‍ ദീര്‍ഘനേരം നില്‍ക്കാന്‍ ബ്ലെസ്ലിക്കും ദില്‍ഷയ്ക്കും സാധിച്ചിരുന്നു. ഇരുവരും തമ്മിലായിരുന്നു അവസാന അങ്കം. പക്ഷെ, എന്തുകൊണ്ടോ ബ്ലെസ്ലിയുടെ കാല്‍ വഴുതി കുടം താഴെപ്പോവുകയായിരുന്നു. എന്നാല്‍, ദില്‍ഷയ്ക്ക് വേണ്ടി മനപ്പൂര്‍വ്വം വിട്ടുകൊടുത്താണോ ബ്ലെസ്ലി പരാജയം സമ്മതിച്ചതെന്ന സംശയം പ്രേക്ഷകര്‍ ഉയര്‍ത്തുകയായിരുന്നു.
വ്യത്യസ്തമായ 10 ടാസ്‌ക്കുകള്‍ അടങ്ങിയ ടിക്കറ്റ് ടു ഫിനാലെ എന്ന സുവര്‍ണ്ണാവസരത്തില്‍ ലക്ഷ്മിപ്രിയ 18 പോയിന്റുകളും റിയാസ് 29 പോയിന്റുകളും സൂരജ് 34 പോയിന്റുകളും വിനയ് 41 പോയിന്റുകളും ധന്യ 46 പോയിന്റുകളും റോണ്‍സണ്‍ 47 പോയിന്റുകളും ബ്ലെസ്ലി 51 പോയിന്റുമാണ് നേടിയത്. 56 പോയിന്റ് നേടിയാണ് ദില്‍ഷ വിന്നറായത്.


Click it and Unblock the Notifications