For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിയാസേ പോകല്ലേ! അറിയാതെ നിലവിളിച്ചു പോയെന്ന് അശ്വതി; ആഗ്രഹം പങ്കുവച്ച് താരം

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റ് കപ്പ് ആരുയർത്തുമെന്ന് കണ്ടറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പുറത്താക്കപ്പെട്ട താരങ്ങളും ഇതിനായി കാത്തിരിക്കുകയാണ്. ഇതിനിടെ ഈ സീസണിലെ അവസാനത്തെ വീക്കിലി ടാസ്കിന് ഇന്നലെ അവസനമായി. അതേസമയം ഇന്നലെ കാണിച്ച പ്രൊമോ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

  Also Read: പരദൂഷണം വീഡിയോ ടാസ്‌കില്‍ റിയാസ് അത് തെളിയിച്ചു; പറഞ്ഞ വാക്കുകള്‍ കൈ വിടാതെ റിയാസ്

  ആരാധകരെ പോലെ തന്നെ ഞെട്ടലുണ്ടെന്ന് വ്യക്തമാക്കുകയാണ് നടി അശ്വതി. ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകയാണ് അശ്വതി. സോഷ്യല്‍ മീഡിയയിലൂടെ പതിവായി ബിഗ് ബോസ് എപ്പിസോഡുകളെക്കുറിച്ച് അശ്വതി സംസാരിക്കാറുണ്ട്. അതിനാല്‍ ബിഗ് ബോസിന്റെ ഭാഗമല്ലെങ്കിലും പ്രേക്ഷകരെ സംബന്ധിച്ച് ഈ ഷോയുടെ ഭാഗമാണ് അശ്വതി.

  റിയാസ് പെട്ടിയുമെടുത്ത് ഷോയില്‍ നിന്നും പിന്മാറുമോ ഇല്ലയോ എന്ന ആശങ്ക ആരാധകരെ പോലെ അശ്വതിയും പങ്കുവെക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അശ്വതി മനസ് തുറന്നിരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം വിശദമായി.

  "ഭൂമി പിളർന്നു പോകൽ ടാസ്ക്" എന്നാണ് ദൃശ്യവിസ്മയം ടാസ്കിനെ അശ്വതി വിശേഷിപ്പിക്കുന്നത്.ദേഷ്യം വന്നാൽ എന്താണ് പറയുന്നത് എന്നൊരു ഓർമ്മയുമില്ല ലക്ഷ്മി ചേച്ചിക്ക്. ഓഡിയോ ഇട്ടു കേൾപ്പിച്ചപ്പോൾ അതിൽ ബ്ലെസിലിയെ "ഫ്രോഡ്" എന്ന് വിളിച്ച സംഭവം ആയിരുന്നു. നമ്മൾ ആ സംഭവം കണ്ടതുമാണ്.അതിനെ കുറിച്ചുള്ള തർക്കങ്ങൾ വാക്കുതർക്കങ്ങൾ..പതിവ് പോലെ തന്നെയായിരുന്നുവെന്ന് അശ്വതി പറയുന്നു.

  ടാസ്ക് പല ഘട്ടങ്ങളായി അവസാനിച്ചപ്പോൾ 6 പോയിന്റോട് കൂടി ദിൽഷ വിജയിച്ചു.
  പക്ഷെ ലൈവ് കണ്ടവർ ഉണ്ടെങ്കിൽ പറയൂ അത്രയും തർക്കം മോർണിങ് ടാസ്കിലും, വീക്കിലി ടാസ്കിന്റെ ആദ്യ ഘട്ടത്തിലും നടന്നെങ്കിലും അതിനു ശേഷം അവർ എല്ലാരും തമ്മിൽ വളരെ സ്നേഹത്തോടെ ആയിരുന്നു പിന്നീടങ്ങോട്ട്. ഭയങ്കര സംസാരവും ചിരിയും കളിയും ഒക്കെ ആയി വളരെ രസകരം ആയിരുന്നുവെന്ന് അശ്വതി ചൂണ്ടിക്കാണിക്കുന്നു.


  അങ്ങനെ നാളെ മുതൽ കലാശകൊട്ടിനുള്ള കാത്തിരിപ്പാണ്!!പക്ഷെ നാളത്തെ പ്രൊമോ കണ്ട് എത്ര പേർ "റിയാസേ പോകല്ലേ" ... എന്ന് നിലവിളിച്ചു? എന്ന് അശ്വതി ചോദിക്കുന്നുണ്ട്. ഞാൻ അറിയാതെ വിളിച്ചു പോയി.. പ്രോമോ കണ്ട് ഒന്നും വിശ്വസിക്കാൻ പറ്റില്ലെങ്കിലും, റിയാസ് ആ പൈസ എടുത്ത് പിന്മാറരുതേ എന്ന് ആഗ്രഹിച്ചുകൊണ്ട് കാത്തിരിക്കാം നമുക്കെന്ന് പറഞ്ഞാണ് അശ്വതി നിർത്തുന്നത്.

  അതേസമയം പുതിയ പ്രമോ പുറത്തിറങ്ങിയിരിക്കുകയാണ്. റിയാസ് മത്സരത്തിൽ നിന്നും സ്വമേധയ പിൻവാങ്ങുന്നുവെന്നതാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്. വീട്ടിൽ‌ അവശേഷിക്കുന്ന ആറുപേരെയും ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ച ശേഷം വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ പകുതി വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് ബി​ഗ് ബോസ്.

  ആറുപേരിൽ ഒരാൾക്ക് ആ തുക സ്വീകരിച്ച ശേഷം മത്സരത്തിൽ നിന്നും പിന്മാറാം. അവർക്ക് ​ഗ്രാന്റ് ഫിനാലെയിലേക്ക് കടക്കാൻ സാധിക്കില്ല. മത്സരാർഥികളെല്ലാം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുമ്പോൾ റിയാസ് മാത്രം പണപെട്ടി എടുക്കാൻ പോകുന്നതാണ് പ്രമോയിൽ കാണിക്കുന്നത്. റിയാസിനെ തടായാനായി ദില്‍ഷയടക്കമുള്ളവർ ശ്രമിക്കുന്നതായി പ്രൊമോ വീഡിയോയില്‍ കാണാം.

  Recommended Video

  ദില്‍ഷക്ക് കപ്പ് ഉറപ്പ്, കേരള ജനത പ്രതികരിക്കുന്നു | Bigg Boss Finale Audience Prediction | *VOX

  തനിക്ക് പ്രേക്ഷകരുടെ പിന്തുണയില്ലെന്ന് കരുതുന്ന താരമാണ് റിയാസ്. അതുകൊണ്ട് തന്നെ ബ്ലെസ്ലിയ്ക്കോ ദില്‍ഷയ്ക്കോ പിന്നിലാകുന്നതിനേക്കാള്‍ നല്ലത് പണവുമായി പുറത്തേക്ക് പോകുന്നതാകാം നല്ലതെന്ന് റിയാസിന് തോന്നിയിട്ടുണ്ടാകാം എന്നാണ് ചിലർ പറയുന്നത്. റിയാസ് അങ്ങനെ ചെയ്തതില്‍ തെറ്റ് പറയാനില്ലെന്നും അവർ പറയുന്നു. പലപ്പോഴായി തന്നെ പുറത്ത് എങ്ങനെയാണ് കാണുന്നുണ്ടാവുക എന്ന് റിയാസ് പറഞ്ഞിട്ടുണ്ട്.

  എന്നാല്‍ വിന്നർ ആകുന്ന ആദ്യത്തെ വെെല്‍ഡ് കാർഡ് ആകണമെന്ന് ആഗ്രഹിച്ച് വന്ന റിയാസ് ഇങ്ങനെ പിന്മാറുമോ എന്ന സംശയവും ആരാധകർക്കിടയിലുണ്ട്. അതുകൊണ്ട് എന്താകും സംഭവിച്ചിട്ടുണ്ടാവുക എന്നറിയാനായി കാത്തിരിക്കേണ്ടി വരും.

  English summary
  Bigg Boss Malayalam Season 4: Aswathy Is Shocked To See Riyas Taking The Money And Leaving Bigg Boss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X