അങ്ങാടിയില്‍ തോറ്റിതിന് അമ്മയോട് എന്നത് ലക്ഷ്മി അമ്മക്ക് പറഞ്ഞതല്ലേ? ചേച്ചിക്കുട്ടിയോട് അശ്വതി
ബിഗ് ബോസ് മലയാളം സീസണ്‍ 4 നാലാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് കടന്നിരിക്കുകയാണ്. പോയ വാരം അടുക്കളയെ ചുറ്റിപറ്റിയായിരുന്നു ബിഗ് ബോസ് വീട് വഴക്കുകള്‍ക്കും പൊട്ടിത്തെറികള്‍ക്കും സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഈ ആഴ്ച വീക്കിലി ടാസ്‌കിനേയും തുടര്‍ന്ന് നടന്ന ജയില്‍ നോമിനേഷനെയും ചുറ്റിപ്പറ്റിയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
ഇന്നലെ റോബിനെതിരെ ലക്ഷ്മിപ്രിയ രംഗത്തെത്തിയതോടെയാണ് ബിഗ് ബോസ് വീട്ടില്‍ വലിയൊരു വഴക്കുണ്ടാകുന്നത്. ജയിലിലേക്ക് അയച്ച അതേ നവീനെ ക്യാപ്റ്റന്‍സിക്കായി നോമിനേറ്റ് ചെയ്തതിനെ റോബിന്‍ ചോദ്യം ചെയ്യുകയായിരുന്നു. നേരത്തെ നവീനെതിരെ വോട്ട് ചെയ്തവര്‍ തന്നെ നവീനെ ക്യാപ്റ്റനാക്കണം എന്ന് പറഞ്ഞതിനെ ചോദ്യം ചെയ്ത് ജാസ്മിനും ബ്ലെസ്ലിയും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് റോബിനും വിമര്‍ശനവുമായി എത്തുന്നത്.

ഇതിനിടെ റോബിന്‍ ഇവിടെയുള്ളവര്‍ക്ക് അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമാണെന്ന് റോബിന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു ലക്ഷ്മി പ്രിയ എത്തിയത്. റോബിന്‍ തങ്ങളെ പല തന്തയ്ക്ക് പിറന്നവര്‍ എന്നാണ് വിളിച്ചതെന്നായിരുന്നു ലക്ഷ്മി പ്രിയയുടെ ആരോപണം. പിന്നാലെ സുചിത്രയും രംഗത്തെത്തി. തുടര്‍ന്ന് എല്ലാവരും റോബിനെതിരെയാവുകയായിരുന്നു. ഇതോടെ റോബിന്‍ തന്റെ പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

റോബിന്‍ പറഞ്ഞ ചൊല്ലിനെ ലക്ഷ്മി പ്രിയ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു ചെയ്തത്. ഇതിനെതിരെ ആരാധകര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്. ഇപ്പോഴിതാ ലക്ഷ്മി പ്രിയയുടെ പ്രതികരണത്തെക്കുറിച്ചുള്ള നടി അശ്വതിയുടെ പ്രതികരണവും ശ്രദ്ധ നേടുകയാണ്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം. 'അപ്പ കാണുന്നവനെ അപ്പാ' എന്ന് പറയുന്നത് അച്ഛന് പറയുക എന്നാണെങ്കില്‍....'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്' എന്ന് പറഞ്ഞത് അമ്മക്ക് പറഞ്ഞതല്ലേ? എന്നാണ് അശ്വതി ചോദിക്കുന്നത്. നേരത്തെ ശാലിനിയെക്കുറിച്ച് ലക്ഷ്മി പ്രിയ നടത്തിയ പരാമര്‍ശമായിരുന്നു ഇത്.

ചേച്ചിക്കുട്ടി എന്റെ ഈ സംശയം 100 ദിവസം അവിടെ തികച്ചു ഇറങ്ങുമ്പോള്‍ എനിക്കു പറഞ്ഞു തന്നാല്‍ മതി കേട്ടോ. കാരണം എന്റെ ഒരു വീക്ഷണകോണില്‍ ആദ്യം പറഞ്ഞ ആ ഫ്രേസിനു അവസരങ്ങള്‍ക്കൊത്തു ചുവടു മാറ്റുക എന്നര്‍ത്ഥം ആണ് വരുക. അല്ലെ ഗയ്സ്? എന്നും അശ്വതി ചോദിക്കുന്നുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. സോഷ്യല്‍ മീഡിയ പറയുന്നത് ലക്ഷ്മി പ്രിയ ചൊല്ലിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ്. കമന്റുകളില്‍ ഒരാള്‍ മണികണ്ഠന്‍ നടത്തിയ നിര്‍വചനത്തേയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ലക്ഷ്മി പ്രിയ പറഞ്ഞത് തന്നെയായിരുന്നു മണികണ്ഠനും പറഞ്ഞത്. അതാണ് അടുത്ത ചിരി വന്നത്. അദ്ദേഹം ഒരു അദ്ധ്യാപകന്‍ അല്ലെ.. വ്യാഖ്യാനിച്ചു അര്‍ത്ഥം മാറ്റിയ മാറ്റല്‍ എന്നായിരുന്നു അശ്വതി ഈ കമന്റിന് നല്‍കിയ മറുപടി.
Recommended Video

നേരത്തെ ജയിലിലായ നവീന്റെ ഭാവനങ്ങളെക്കുറിച്ചും അശ്വതി പോസ്റ്റിട്ടിരുന്നു. 'മോഹഭംഗ മനസ്സിലെ'... നവീന്‍ ചേട്ടാ നിങ്ങള്‍ ബിഗ്ബോസിന്റെ ജയിലില്‍ അല്ലെ കിടക്കുന്നതു? അല്ലാതെ ചെയ്യാത്ത ഒരു കൊലക്കുറ്റം തലയില്‍ കെട്ടിവെപ്പിച്ചു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒന്നുമല്ലല്ലോ ല്ലേ എന്നായിരുന്നു അശ്വതിയുടെ പ്രതികരണം. നവീന്‍ ചേട്ടന്റെ മനസ്സിലെ വികാരം ചിലപ്പോ വിഷമം ആയിരിക്കും പക്ഷെ കാണുന്ന ഞങ്ങള്‍ പ്രേക്ഷകര്‍ക്കു അസ്സല്‍ കോമഡി ആയിട്ടുണ്ടെന്നും അശ്വതി പറഞ്ഞിരുന്നു.
അതേസമയം ആഴ്ചയുടെ അവസാനമായതിനാല്‍ ഇന്ന് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തും. പോയ വാരം ബിഗ് ബോസ് വീട്ടിലുണ്ടായ ഗ്യാസ് പ്രശ്‌നം അടക്കമുള്ള പ്രശ്‌നങ്ങള്‍ മോഹന്‍ലാല്‍ ചൂണ്ടിക്കാണിക്കുമെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. പിന്നാലെ ഒരു എവിക്ഷനും സാക്ഷ്യം വഹിക്കാന്‍ സാധിക്കും. നാല് പേരാണ് നിലവില്‍ എവിക്ഷന്‍ പട്ടികയിലുള്ളത്. അശ്വിന്‍, സൂരജ്, റോബിന്‍, ബ്ലെസ്ലി എന്നിവരാണ് പട്ടികയുള്ള താരങ്ങള്‍. ഇതില്‍ റോബിനും ബ്ലെസ്ലിയും രക്ഷപ്പെടുമെന്ന കാര്യത്തില്‍ ഉറപ്പാണ്. അശ്വിന്‍, സൂരജ് എന്നിവരില്‍ ആരാകും പുറത്താവുക എന്നാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ ആഴ്ച ശാലിനിയായിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായത്


Click it and Unblock the Notifications