റോബിന്റെ കാര്യത്തിലും തീരുമാനമായി! ക്ഷമയുണ്ടായിരുന്നേല്‍ ജാസ്മിന് ഹൗസിലിരുന്ന് വാര്‍ത്ത കേള്‍ക്കാമായിരുന്നു!
നീലനില്ലാത്തിടത്ത് ശേഖരനും ഇല്ലെന്ന് പറയും പോലെ ജാസ്മിനില്ലാത്ത ബിഗ് ബോസ് വീട്ടില്‍ ഇനി റോബിനുമില്ല. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റോബിനെ ബിഗ് ബോസില്‍ നിന്നും പുറത്തായിരിക്കുകയാണ്. സഹതരാത്തെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് റോബിനെ പുറത്താക്കിയിരിക്കുന്നത്. നേരത്തെ താരത്തെ ഷോയില്‍ തുടരാന്‍ യോഗ്യനല്ലെന്ന് പറഞ്ഞു കൊണ്ട് മാറ്റി നിര്‍ത്തിയിരുന്നു. ഇപ്പോള്‍ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇപ്പോഴിതാ ഡോക്ടര്‍ റോബിന്റെ പുറത്താകലിനെക്കുറിച്ചുള്ള നടി അശ്വതിയുടെ പ്രതികരണം ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് വീടിന് അകത്തേക്ക് വന്നിട്ടില്ലെങ്കിലും പ്രേക്ഷകരെ സംബന്ധിച്ച് ഷോയുടെ ഭാഗം തന്നെയാണ് അശ്വതി. ഓരോ ദിവസത്തേയും എപ്പിസോഡുകളെക്കുറിച്ചുള്ള അശ്വതിയുടെ വിലയിരുത്തലുകള്‍ വളരെയധികം ശ്രദ്ധ നേടാറുണ്ട്. റോബിന്റെ പുറത്താകലിനെക്കുറിച്ചും താരം പ്രതികരിക്കുകയാണ്.

അങ്ങനെ ഡോക്ടര്‍ടെ കാര്യത്തിലും തീരുമാനം ആയി! പ്രേക്ഷകര്‍ക്കു എന്ത് സന്ദേശം ആണ് ഈ സീസണ്‍ കൊണ്ടു ഉദ്ദേശിച്ചത് എന്ന് ചോദിക്കുന്നതിനു ഉത്തരമായി ഞാന്‍ പറയും അമിതവിശ്വാസവും എടുത്തു ചാട്ടവും കൊണ്ടു ആരും ഒന്നും നേടാന്‍ പോകുന്നില്ല എന്നത് തന്നെയാണ്. എന്നാണ് അശ്വതി പറയുന്നു. ജാസ്മിന്‍ ഒരല്‍പ്പം ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഈ വാര്‍ത്ത നിനക്കു ഹൗസിനുള്ളില്‍ ഇരുന്നു കേള്‍ക്കാമായിരുന്നു, തുടര്‍ന്നും മത്സരിച്ചു ചിലപ്പോള്‍ വിജയിയും ആകാമായിരുന്നുവെന്നും അശ്വതി അഭിപ്രായപ്പെടുന്നുണ്ട്. ബിഗ് ബോസ് സീസണ്‍ 4ലെ മറ്റൊരു കരുത്തനായ മത്സരാര്‍ത്ഥിയെയാണ് നഷ്ടമായതെന്നും താരം പറയുന്നുണ്ട്.

ഇന്നലെ ജാസ്മിന്‍ റോബിനെ തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങളില്‍ പ്രതിഷേധിച്ച് ഇറങ്ങി പോയതിനെക്കുറിച്ചും അശ്വതി പ്രതികരിച്ചിരുന്നു. ഒരു സ്ത്രീ എങ്ങനെ ആകാന്‍ പാടില്ല എന്നൊന്നും പറഞ്ഞു നല്ലപിള്ള ചമയാന്‍ ഒന്നും ഞാനില്ല, എന്തെ ഒരു സ്ത്രീക്ക് ദേഷ്യം വരാന്‍ പാടില്ലേ? തീര്‍ച്ചയായും പറ്റും. പക്ഷെ എനിക്കുള്ള സംശയം എന്താണെന്നു വെച്ചാല്‍, ഇത്രയൊക്കെ ജാസ്മിന്‍ കാണിച്ചു കൂട്ടാന്‍ മാത്രം റോബിന്‍ എന്താണ് ചെയ്തു കൂട്ടിയത്? എന്നായിരുന്നു അശ്വതി ചോദിച്ചത്.

സെല്‍ഫ് റെസ്പെക്ട് ഉള്ളത് കൊണ്ട് എന്ന് പറയുന്ന വ്യക്തിക്ക് മറ്റുള്ളവരെയും റെസ്പെക്ട് ചെയ്യാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം,വെറും 100 ദിവസം കൊണ്ട് തീരുന്ന ഒരു കളി, അതിനിടയില്‍ നടന്ന സംഭവവികാസങ്ങളില്‍ തോന്നിയ അനാവശ്യ പക ആണെന്നും ഇതപ്പോള്‍ സെല്‍ഫ് റെസ്പെക്ട് അല്ലെന്നും താരം പറഞ്ഞിരുന്നു. തന്റെ തോല്‍വി അത് അംഗീകരിക്കാന്‍ പറ്റാത്തതിന്റെ ഷോക്ക്. റോബിന്‍ തിരിച്ചു വന്നാല്‍ ജയിക്കാനുള്ള വഴിയില്‍ ശക്തമായ എതിരാളി കൂടി. വിനയ്ക്കു ആ ഭയം ഉണ്ട്... എത്ര സപ്പോര്‍ട്ടിങ് ആണെങ്കിലും ഇതേ ഭയം എല്ലാ കോണ്ടെസ്റ്റാണ്ട്‌സിനും ഉണ്ടാകും. അപ്പോള്‍ ജാസ്മിനും ആ ഭയം ഉള്ളത് കൊണ്ടാണെന്നാണ് ഞാന്‍ മനസിലാകുന്നതെന്നും താരം അഭിപ്രായപ്പെട്ടിരുന്നു.
Recommended Video

അതിനര്‍ത്ഥം റോബിന്‍ കപ്പ് അടിക്കുമെന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അവിടെ ബ്ലെസ്ലിയും, ലക്ഷ്മി പ്രിയയും, ധന്യയും,ദില്‍ഷയും അഖിലുമൊക്ക ഉണ്ടല്ലോ.. പക്ഷെ ഇവരെ ഒക്കെ നേരിടാന്‍ ജാസ്മിന് എളുപ്പം ആണ്. അപ്പോളിത് 'ഭീരുത്വം' ആണെന്നും അശ്വതി പറയുന്നു. അതേസമയം തന്നെ, ജാസ്മിന്‍... നിങ്ങളവിടെ വേണമായിരുന്നു, പടയപ്പക്ക് നീലാംബരി എന്നപോലെ എന്നും അശ്വതി പറയുന്നു. റിയാസിന് പിന്നെയും അംഗീകരിക്കാന്‍ പറ്റി ഈ ഷോ അങ്ങനെ ആണെന്ന്, നിനക്കതു പറ്റിയില്ലല്ലോ ജാസ്മിന്‍ എന്നു പറയുന്ന അശ്വതി ജാസ്മിന്‍ ഒരാഴ്ച കഴിഞ്ഞ തിരിച്ചുവരുമെന്നും പ്രതീക്ഷ പങ്കുവച്ചിരുന്നു.


Click it and Unblock the Notifications