ബിഗ് ബോസില്‍ ആരുടെയോ പ്രണയത്തിന്റെ ലൈന്‍ വലിയുന്ന പോലെ; സംശയം പങ്കുവച്ച് അശ്വതി

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ നാലാം എഎപ്പിസോഡിനെക്കുറിച്ചുള്ള തന്റെ വിലയിരുത്തലുമായി നടി അശ്വതി. ഇന്നലത്തെ എപ്പിസോഡിനെക്കുറിച്ച് എഴുതാന്‍ സാധിച്ചിരുന്നില്ല അശ്വതിയ്ക്ക്. ഇന്നത്തെ വഴക്കുകളെക്കുറിച്ചും തെറ്റിദ്ധാരണകളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അശ്വതി കുറിപ്പില്‍. അശ്വതിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എല്ലുള്ളേരി എല്ലുള്ളേരി, ആരുടെ ഒക്കെ എല്ലൂരാനാണോ എന്തോ.
ബിഗ്ബോസ് വീക്കിലി ടാസ്‌ക് വിജയകരമായി പൂര്‍ത്തിയാക്കി,3400 പോയിന്റ് കിട്ടേണ്ടതിനു പല പല നിയമങ്ങള്‍ ലംഖിച്ചതിനു ( ഉറക്കം, ക്യാപ്റ്റനെ അനുസരിക്കാതിരിക്കല്‍, ക്യാപ്റ്റന്റെ മുറിയില്‍ അനുവാദം ഇല്ലാതെ പ്രവേശിച്ചതിനു) എല്ലാം ചേര്‍ത്ത് പോയ്ന്റ്‌സ് കുറച്ചു 2550 പോയിന്റ്‌നുള്ള ബഡ്ജറ്റ് കിട്ടുകയുള്ളു. ക്യാപ്റ്റന്‍ റൂമില്‍ അനുവാദമില്ലാതെ കയറിയത്തിന് 500 പോയിന്റ് കുറച്ചതു കൊണ്ടു അതാരാണ് ചെയ്തത് എന്ന് തുറന്നു പറയാന്‍ ക്യാപ്റ്റന്‍ പറഞ്ഞു. അത് നമ്മടെ Dr മച്ചാന്‍ ആയിരുന്നു. തെറ്റ് ഏറ്റുപറഞ്ഞു. ഗെയിംന്റെ സമയത്തു അത് തുറന്നു പറഞ്ഞില്ല എന്ന പേരില്‍ തര്‍ക്കം ആയി. ജാസ്മിനും Dr മച്ചാനും തമ്മില്‍. അശ്വിന്‍ വളരെ നന്നായി അത് മാനേജ് ചെയ്തു ?? തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ജാസ്മിന്‍ 500 പോയിന്റ് പോയതിനു Dr മച്ചാനെ കുറ്റപ്പെടുത്തി സംസാരിച്ചു.

Aswathy

ലക്ഷ്മി ചേച്ചി അതിനെ പിന്‍താങ്ങി. ഇതൊക്കെ ഗെയിംന്റെ ഭാഗത്തിലെ സ്ട്രടെജി അല്ലെ?? പോയിന്റ് കളയാന്‍ മനപ്പൂര്‍വം ചെയ്യില്ലല്ലോ ??.ഇവിടെ നടക്കുന്ന പ്രശ്‌നം എന്നെ ബാധിക്കുന്നതല്ല എന്നപോലെ റോണ്‍സണ്‍ ചേട്ടന്‍ ഒരു മൂലക്കിരുന്നു ഫുഡ് കഴിച്ചോണ്ടിരിക്കുന്നത് കാണിച്ചത് കോമഡി ആയിരുന്നു. ജാസ്മിന്‍ വിടുന്ന ലക്ഷണമില്ല ??
അടുത്തത് അശ്വിനും നിമിഷയും തമ്മില്‍, സംസാരിക്കാന്‍ സമയം കൊടുത്തില്ല എന്ന് പറഞ്ഞ്. നിമിഷക്ക് സമയം കൊടുത്തു.500 പോയ്ന്റ്‌സ് പോയതാണ് നിമിഷയുടെയും വിഷയം. ജാസ്മിന്‍ ഭാഷ ഒരല്‍പ്പം ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നു തോന്നുന്നു. ലാലേട്ടന്‍ അത് സംസാരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് Dr മച്ചാന്‍ ഫുള്‍ കുരിശില്‍ ആരുന്നു. ലക്ഷ്വറി ബഡ്ജറ്റ് ആയേഗാ ഇത് പ്രശ്‌നമാകും ലക്ഷ്മി ചേച്ചിയാണ് സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നത് വേറെ ആരെകൊണ്ടും പറയാന്‍ സമ്മതിക്കുന്നില്ല.

'മിണ്ടാതിരി.. മിണ്ടാതിരി' സകലരുടെയും കുരു പൊട്ടിക്കൊണ്ടിരിക്കുന്നു ??.കണ്ടിരുന്ന എന്റെ കുരുവും പൊട്ടുന്നുണ്ടായിരുന്നു ചേച്ചി. എല്ലാവര്‍ക്കും തിരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലേ?.എന്തോ പ്രതീക്ഷിച്ചപോലൊന്നും നടന്നില്ല.ഇടയ്ക്ക് ഡെയ്‌സി റോണ്‍സണ്‍ ചേട്ടനോട് പിണക്കം മാറ്റാന്‍ ചെന്നു സംസാരിച്ചു പക്ഷെ റോണ്‍സണ്‍ ചേട്ടന്‍ വല്യ മൈന്‍ഡ് കാണിച്ചില്ല. ലക്ഷ്മിച്ചേച്ചിക്ക് വയ്യാതെ ആയി. nothing to worry. പക്ഷെ സ്വരം പോയി. പേടിക്കാനൊന്നുമില്ല
കിച്ചന്‍ ഡ്യൂട്ടിയില്‍ മറ്റാരും തല ഇടരുത് എന്ന ഡിസ്‌കഷന്‍ ആയിരുന്നു പിന്നേ. ഒറക്കം തൂങ്ങാന്‍ പോയ എന്നെ ഉണര്‍ത്തിയത് ഡെയ്‌സിയും ബ്ലെസ്ലിയും ആയിരുന്നു. ജാസ്മിന്റെ രാവിലത്തെ 'മറ്റേടത്തെ പരിപാടിക്ക്' ശേഷം ഡെയ്‌സിയുടെ 'എടി എന്ന് നിന്റെ വീട്ടി പോയി അമ്മയേം പെങ്ങളേം വിളിയെടാ'?? ബ്ലെസ്ലിയുടെ വക 'പട്ടികള്‍ കുരക്കും' ഹമ്മേ. ബ്ലെസ്ലിക്കു എന്തോ തെറ്റിദ്ധരണയുടെ പുറത്തു ഉണ്ടായ തര്‍ക്കം ആയിരുന്നു.

Dr മച്ചാനും ക്യാപ്റ്റന്‍ അശ്വിനും ചേര്‍ന്ന് പിടിച്ചു മാറ്റിയത്‌കൊണ്ട് കൂടുതല്‍ ഒന്നും കിട്ടിയില്ല. അടുത്തത് മോശം പ്രകടനത്തിന് ജയിലില്‍ പോകാന്‍ 2 പേരെ തിരഞ്ഞെടുക്കുക.ടാസ്‌ക് തീരുമ്പോള്‍ വീട്ടിനു അകത്തുണ്ടാരുന്നവര്‍, പുറത്തുണ്ടായിരുന്നവരില്‍ നിന്നു 2 പേരെ തിരഞ്ഞെടുക്കണം. സാധാരണ മുന്നത്തെ സീസണില്‍ പേര്‍സണല്‍ ഗ്രഡ്ജ് കാണിച്ചു ജയിലില്‍ കയറ്റാന്‍ ആണ് ശ്രമിക്കുന്നത് കണ്ടിട്ടുള്ളത്. പക്ഷേ എല്ലാവരും ഗെയിംന്റെ ബേസില്‍ തന്നേ മോശം പ്രകടനത്തിന് ബ്ലെസ്ലിയെയും അശ്വിനെയും തിരഞ്ഞെടുത്തു. ക്യാപ്റ്റന്‍ തന്നേ ജയിലില്‍ ആയതിനാല്‍ നവീന്‍ ചേട്ടനെ തല്ക്കാല ക്യാപ്റ്റന്‍ ആയി നിയമിച്ചു. അങ്ങനെ അശ്വിനും ബ്ലെസ്ലിയും ജയിലിലേക്ക്! BB പ്ലസ്സില്‍ ആരുടെയോ പ്രണയത്തിന്റെ ലൈന്‍ വലിയുന്ന പോലെ എനിക്ക് തോന്നിയോ.. ന്നൊരു ഡൌട്ട്. ഡൌട്ട് ആണേ. .അവരിരുന്നു വലിക്കട്ടെ. എനിക്ക് അടുക്കളയില്‍ അല്‍പ്പം പണി ബാക്കി കിടക്കുന്നു.. ഞാന്‍ പോട്ടെ

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X