ആ പെണ്‍കുട്ടിയോട് പറഞ്ഞത് ദഹിക്കുന്നില്ല; ഇങ്ങനെ പോകേണ്ടിയിരുന്ന ആളല്ല റോബിനെന്ന് അശ്വതി

തീര്‍ത്തും അപ്രതീക്ഷിതവും നാടകീയവുമായ രംഗങ്ങളായിരുന്നു ഇന്ന് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. ടാസ്‌കിനിടെ റോബിന്‍ റിയാസിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇതോടെ ബിഗ് ബോസ് വീടാകെ സംഘര്‍ഷഭരിതമായി മാറുകയായിരുന്നു. റോബിന് വേണ്ടി ദില്‍ഷ വാദിക്കാനെത്തിയെങ്കിലും റോബിനെതിരെ റിയാസ് പരാതിയുമായി ബിഗ് ബോസിനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബിഗ് ബോസ് റോബിനെതിരെ നടപടിയെടുത്തിരിക്കുകയാണ്.

റോബിന് നിയമലംഘനം നടത്തിയെന്നും അതിനാല്‍ താരം ഇവിടെ തുടരാന്‍ യോഗ്യനല്ലെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നാലെ താരത്തോട് ബാഗുകള്‍ പാക്ക് ചെയ്ത ശേഷം കണ്‍ഫെഷന്‍ റൂമിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു ബിഗ് ബോസ് ചെയ്തത്. താരത്തെ പുറത്താക്കുമോ ഇല്ലയോ എന്ന തീരുമാനം അറിയണമെങ്കില്‍ കാത്തിരിക്കേണ്ടി വരും.

ഇപ്പേങ്ങനിരിക്കണ്?

എന്നാല്‍ ഇപ്പോഴിതാ റോബിനെതിരെയുള്ള നടപടിയെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. ബിഗ് ബോസ് ആരാധകര്‍ക്ക് സുപരിചിതമാണ് അശ്വതിയുടെ കുറിപ്പുകള്‍. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

വെന്റിലേഷന്‍ ഇല്ലാത്ത മുറിയിലേക്ക് ഹിറ്റ് അടിച്ചു കൊടുത്ത ആള്‍ക്ക് വാണിംഗ്(സ്‌പ്രേ ചെയ്യുമ്പോള്‍ നോക്കികൊണ്ടിരുന്ന രണ്ടെണ്ണവും ഉണ്ട്),കാലുകുത്തിയ അന്ന് മുതല്‍ ചീത്ത വാക്ക് ഉപയോഗിച്ച് നടക്കുന്നവന് വാണിംഗ്. ദേഹത്ത് തൊട്ടതിന് പിടിച്ചൊന്ന് തള്ളിയപ്പോള്‍ നിയമലംഘനം, പുറത്താക്കല്‍... ഇപ്പേങ്ങനിരിക്കണ്?

ദഹിക്കുന്നില്ല

ഡോക്ടർ റോബിന്‍, ധന്യ പറഞ്ഞത് പോലെ നിങ്ങള്‍ ഇങ്ങനെ ഇറങ്ങി പോകേണ്ട ആള്‍ അല്ലായിരുന്നു. ആ ഗപ്പ് കൊണ്ടു പോകണം എന്ന മോഹം ഉണ്ടായിരുന്നെങ്കില്‍, നാവിനു അല്‍പ്പം കടിഞ്ഞാണ്‍ ഇടാമായിരുന്നു. നിങ്ങള്‍ റിയാസിനെ പിടിച്ചു തള്ളിയതില്‍ അല്ല പക്ഷേ ആ പെണ്‍കുട്ടിയോട് ദേഷ്യത്തില്‍ ഒരു കാര്യം വിളിച്ചു പറഞ്ഞത് ഒരു പ്രേക്ഷക എന്ന നിലയില്‍ അങ്ങോട്ട് ദഹിക്കുന്നില്ല. എന്തായാലും വീക്കെന്‍ഡില്‍ നല്ലത് നടക്കട്ടെ... പിന്നേ ആ റിയാസ്, ങ്ഹാ നോമിനേഷനില്‍ ഉണ്ടല്ലോ വരുന്ന വീക്കെന്‍ഡ്ല്‍ നിന്റെ വിധിയും അറിയാമെന്ന ശുഭ പ്രതീക്ഷയോടെ എന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് നിര്‍ത്തുന്നത്.

ബിഗ് ബോസ് ആരാധകര്‍ക്ക് സുപരിചിതയാണ് അശ്വതി. ബിഗ് ബോസ് എപ്പിസോഡുകള്‍ കഴിഞ്ഞാല്‍ അശ്വതിയുടെ കുറിപ്പുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുമായിരുന്നു. എന്നാല്‍ ഈ സീസണില്‍ തിരക്കുകള്‍ കാരണം തനിക്ക് മുമ്പത്തേത് പോലെ റിവ്യു എഴുതാന്‍ സാധിക്കില്ലെന്ന് താരം നേരത്തെ തന്നെ അറിയിച്ചു. എങ്കിലും താരം പങ്കുവെക്കുന്ന അഭിപ്രായങ്ങള്‍ ചര്‍ച്ചയായി മാറാറുണ്ട്.

നിയമങ്ങള്‍ക്ക് ചേര്‍ന്നതല്ല

ഇന്ന് നടന്ന സംഭവങ്ങള്‍ ബിഗ് ബോസ് വീടിന്റെ നിയമങ്ങള്‍ക്ക് ചേര്‍ന്നതല്ല. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്രയും വലിയൊരു അക്രമ സംഭവം അരങ്ങേറുന്നത്. പല തവണ മോഹന്‍ലാലില്‍ നിന്നും ബിഗ് ബോസില്‍ നന്നും താക്കീത് ലഭിച്ചിട്ടും ബിഗ് ബോസ് വീട്ടിലുള്ളവരേയും പ്രേക്ഷകരെയും മാനിക്കാതെ ആവര്‍ത്തിച്ച് ചെയ്യുന്ന അക്രമാസക്തമായ പ്രവര്‍ത്തികള്‍ മൂലം റോബിന്‍ ഈ വീട്ടിലെ അവസ്ഥയ്ക്ക് അനുയോജ്യനല്ലെന്നും പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയല്ലെന്നും മനസിലാക്കുന്നു എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്.

സീക്രട്ട് റൂമിലാണുള്ളത്.


സഹ മത്സരാര്‍ത്ഥിയെ കായികമായി കൈയ്യേറ്റം ചെയ്യുക എന്നത് ഇവിടെ ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ബിഗ് ബോസ് വ്യക്തമാക്കി. പിന്നാലെ താരം കണ്‍ഫെഷന്‍ റൂമിലേക്ക് എത്തുകയായിരുന്നു. ഇത് സഹമത്സരാര്‍ത്ഥിയെ കായികമായി കയ്യേറ്റം ചെയ്തതിനുള്ള ശിക്ഷയാണ്. അടുത്തൊരു അറിയിപ്പുണ്ടാകുന്നത് വരെ നിങ്ങളെ മറ്റുള്ളവരുമായി യാതൊരു ബന്ധവുമില്ലാതെ ബിഗ് ബോസ് വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തുകയാണെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. റോബിന്‍ ഇപ്പോള്‍ സീക്രട്ട് റൂമിലാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X