twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇട്ടിട്ട് പോയ അമ്മയെ 22 വര്‍ഷത്തിന് ശേഷം കണ്ടെത്തി, അമ്മയ്ക്ക് എന്നെ മനസിലായില്ല! ജീവിതം പറഞ്ഞ് അശ്വിന്‍

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് ഗംഭീര തുടക്കമായിരിക്കുകയാണ്. വൈകാരികമായ രംഗങ്ങളോടെയാണ് പുതിയ സീസണ്‍ തുടങ്ങിയിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ രണ്ടാം ദിവസമായ ഇന്ന് ബിഗ് ബോസ് നാലാം സീസണിലെ ആദ്യത്തെ ക്യാപ്റ്റനെ കണ്ടെത്തുന്നതിനും വീട് സാക്ഷ്യം വഹിച്ചു. ബിഗ് ബോസ് വീട്ടില്‍ എത്താന്‍ അര്‍ഹര്‍ അല്ലെന്ന് മറ്റുള്ളവര്‍ ചേര്‍ന്ന് മൂന്ന് പേരെ തിരഞ്ഞെടുത്തിരുന്നു. നിമിഷ, ജാനകി, അശ്വിന്‍ എന്നിവരെയായിരുന്നു എല്ലാവരും ചേര്‍ന്ന് തിരഞ്ഞെടുത്ത്.

    ദേഷ്യം വന്നാല്‍ മമ്മൂക്ക ഫോണ്‍ വലിച്ചെറിയും, അടുത്ത നിമിഷം കൂളാകും; പക്ഷെ മോഹന്‍ലാല്‍ അങ്ങനയല്ല!ദേഷ്യം വന്നാല്‍ മമ്മൂക്ക ഫോണ്‍ വലിച്ചെറിയും, അടുത്ത നിമിഷം കൂളാകും; പക്ഷെ മോഹന്‍ലാല്‍ അങ്ങനയല്ല!

    പിന്നീട് എല്ലാവരും ചേര്‍ന്നിരിക്കുമ്പോള്‍ അശ്വിന്‍ തന്റെ ജീവിത കഥ തുറന്നു പറയുകയായിരുന്നു. അശ്വിന്റെ വാക്കുകള്‍ക്ക്.

    യഥാര്‍ത്ഥ അശ്വിന്‍

    ഈ ഇരിക്കുന്ന അശ്വിനല്ല യഥാര്‍ത്ഥ അശ്വിന്‍. എന്റെ ജീവിതം ഞാന്‍ പറയാം. എന്റെ അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ടായിരുന്നു. ഇതറിയാതെയാണ് അച്ഛന്‍ അമ്മയെ വിവാഹം കഴിക്കുന്നത്. കല്യാണം കഴിഞ്ഞ് വീട്ടില്‍ വന്നപ്പോഴാണ്് അച്ഛന്‍ അറിയുന്നത്. അച്ഛനും വീട്ടുകാര്‍ക്കും പ്രശ്‌നമായി. ഇതിനിടെയാണ് അമ്മ എന്നെ ഗര്‍ഭം ധരിക്കുന്നത്. പിന്നീട് അച്ഛന്റെ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ട്. പിന്നീടത് അതെല്ലാം ഓക്കെയായി. പിന്നീടാണ് എന്റെ അനിയത്തി ജനിക്കുന്നത്. അതിന് ശേഷം പ്രശ്‌നങ്ങള്‍ വളരെയധികം വലുതായതോടെ അമ്മ ഞങ്ങളെ വിട്ടു പോയി. അപ്പോള്‍ അച്ഛന്റെ അമ്മ എന്നെ സ്വീകരിച്ചു. അനിയത്തിയെ അച്ഛന്റെ സഹോദരി നിയമപരമായി ദത്തെടുത്തു. അച്ഛന്‍ അമ്മ പോയ വിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

    വീട്ടില്‍ നിന്നും ഇറക്കി വിട്ടു

    എന്നെ വളര്‍ത്തിയത് അച്ഛമ്മയായിരുന്നു. ദാരിദ്രത്തിന്റെ അങ്ങേ അറ്റത്തായിരുന്നു ജീവിച്ചത്. പഠിക്കാന്‍ പൈസ ഇല്ലാതെ പഠിത്തം നിര്‍ത്തേണ്ടി വന്നു. പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്റെ കരച്ചില്‍ കണ്ടപ്പോള്‍ അമ്മൂമ്മ അടുത്ത വീട്ടില്‍ നിന്നും കടം വാങ്ങി പൈസ തരികയായിരുന്നു. പ്ലസ് വണ്‍ പരീക്ഷയുടെ അവസാന ദിവസം അമ്മൂമ്മ മരിച്ചു പോയി. എന്നെ ആരെ നോക്കും എന്നതൊരു ചോദ്യ ചിഹ്നമായി. അപ്പോള്‍ അച്ഛന്റെ പെങ്ങള്‍, അപ്പച്ചി, എന്നെ നോക്കാമെന്ന് പറയുകയും കൂടെ വന്ന് നില്‍ക്കുകയും ചെയ്്തു. പിന്നെ എനിക്ക് മനസിലായി, മാതാപിതാക്കളില്ലെങ്കില്‍ നമുക്ക് ആരും കാണില്ലെന്ന്. അവരാണ് നമ്മുടെ എല്ലാം. അപ്പച്ചി നന്നായി നോക്കുമായിരുന്നു. പക്ഷെ വീട്ടില്‍ ഒരുപാട് പ്രശ്‌നമുണ്ടായിരുന്നു. പ്ലസ് ടു കഴിഞ്ഞതും എന്നെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു.

    ആത്മഹത്യ

    നാല് ദിവസം ഒരു ഗ്ലാസ് വെള്ളവും ഉഴുന്നുവടയും കഴിച്ച് നാല് ദിവസം റെയില്‍വെ സ്‌റ്റേഷനില്‍ കിടന്നു. പിന്നെ പോലീസ് അവിടെ നിന്നും ഓടിച്ചു. അമ്മൂമ്മയുടെ മോതിരമുണ്ടായിരുന്നു കയ്യില്‍. ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് കരുതിയതാണ. പക്ഷെ വിശപ്പാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് മനസിലായതോടെ ഞാനത് വിറ്റു. 2500 രൂപയ്ക്ക്. അത് വച്ചൊരു ഹോസ്റ്റലില്‍ അഡ്മിഷനെടുത്തു. കുറചച് കഴിഞ്ഞപ്പോഴാണ് അടുത്ത സംഭവമുണ്ടാകുന്നത്. ഹോസ്റ്റലിലെ സുഹൃത്തുക്കള്‍ മയക്കുമരുന്നും മറ്റും ഉപയോഗിക്കാന്‍ പറയുന്നത്. പക്ഷെ ഞാന്‍ തയ്യാറായില്ല. ഒരു ദിവസം അവര്‍ ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ ദേഹത്ത് മയക്കുമരുന്ന് കുത്തിവച്ച് എന്നെ ലൈംഗികമായി അബ്യൂസ് ചെയ്്തു. എന്റെ കുടുംബം പോയി. ഒരു രൂപയില്ല. അതിന്റെ ഇടയിലാണ് ഇത്. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് അവന്മാര്‍ പറഞ്ഞിരുന്നു. ആ രാത്രി ഞാന്‍ റെയില്‍വെ സ്റ്റേഷനില്‍ പോയി ഒളിച്ചിരുന്നു. പിറ്റേദിവസം ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ആ സമയത്ത് എന്റെ മനസ് പറഞ്ഞൊരു കാര്യമുണ്ട്. ആത്മഹത്യ ചെയ്യരുത്, ഇത്രയും അനുഭവിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ എന്തെങ്കിലും ആകാന്‍ പോവുകയാണ്.

    അമ്മയ്ക്ക് എന്നെ മനസിലായില്ല

    22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നര വയസില്‍ ഇട്ടിട്ടു പോയ അമ്മയെ ഞാന്‍ കണ്ടു പിടിച്ചു. തിരുവനന്തപുരത്തൊരു അനാഥാലയത്തിലായിരുന്നു അമ്മ. അമ്മയെ കാണാന്‍ ചെന്നു. പക്ഷെ അമ്മയ്ക്ക് എന്നെ മനസിലായില്ല. അമ്മയ്ക്ക് മാനസികമായി ബുദ്ധിമുട്ടാണ്. അതിന്റെ ചികിത്സ നടക്കുകയാണ് അവിടെ. ദൈവം എന്നെ വീണ്ടും പരാജയപ്പെടുത്തിയത് പോലെ തോന്നി. എനിക്ക് ഇവിടെ നിന്നും കിട്ടുന്ന പൈസ കൊണ്ട് വേറൊന്നും വേണ്ട. ഒരു വീട് വെക്കണം. എനിക്ക് എന്റെ അമ്മയെ കൊണ്ടു വരണം. അത്് മാത്രം മതി. ഏഴ് വര്‍ഷം ഒരു വീടിന് വേണ്ടി അപേക്ഷിച്ചിട്ടും കിട്ടിയില്ല. എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന് അറിയില്ല. ഞാന്‍ ഒറ്റയ്ക്കാണെന്ന് പറഞ്ഞ് പലപ്പോഴും എന്നെ ഒഴിവാക്കുകയാണ്.

    അമ്മയെ കണ്ടു പിടിച്ച ശേഷം എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. ഒറ്റയടിക്കുള്ള കയറ്റമായിരുന്നു. ജീവിതമാകെ മാറി. ഇന്ന് എനിക്ക് രണ്ട് ലോക റെക്കോര്‍ഡുണ്ട്. ഞാന്‍ ഇതിലേക്ക്് വരുന്നത് കുറച്ച് പേരെ സഹായിക്കാനാണ്. എനിക്ക് ഫെയിം വേണ്ട. സിമ്പതി വേണ്ട. എനിക്ക് നിന്നേ പറ്റൂ. നൂറ് ദിവസം നിന്നേ പറ്റൂ, നില്‍ക്കും. അതെന്റെ വാശിയാണ്.

    ഇതിന് ശേഷമായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌ക് നടന്നത്. അശ്വിനും നിമിഷയും ജാനകിയും തമ്മിലായിരുന്നു മത്സരം. ടാസ്‌ക്കില്‍ ജയിച്ച് അശ്വിന്‍ ആദ്യത്തെ ക്യാപ്റ്റനായി മാറി. ക്യാപ്റ്റന് ലഭിക്കുന്ന അധിക സൗകര്യങ്ങള്‍ക്കൊപ്പം ഇമ്യൂണിറ്റിയും നേടി അശ്വിന്‍. അതേസമയം അശ്വിന്‍ ഒഴികെയുള്ള 16 പേരും അടുത്ത ആഴ്ചയിലെ എലിമിനേഷനിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യപ്പെടുന്നതായി ബിഗ് ബോസ് അറിയിച്ചു. 'ഇതെന്റെ മാത്രം വിജയമല്ല, ഏറ്റവും താഴത്തട്ടില്‍ ഉള്ളവന്റെ കൂടെയാണ്' എന്നാണ് തന്റെ വിജയത്തെക്കുറിച്ച് അശ്വിന്‍ പറഞ്ഞത്.

    English summary
    Bigg Boss Malayalam Season 4 Aswin Becomes the first captain after telling is sad story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X